“വേണ്ട ആൽബി… ഇയാളെ ഇങ്ങനെ ഒന്നും അല്ല കൊല്ലേണ്ടത് വേദന എന്തെന്ന് അറിഞ്ഞ് പതിയെ പതിയെ ഇഞ്ചിഞ്ചായി കൊല്ലണം… ” പകയോടെ അയാളെ നോക്കി എട്ടായി പറഞ്ഞതും എനിക്കും അതാണ് ശെരി എന്ന് തോന്നി ഞാനും സമ്മതിച്ചു…
എന്റെ കയ്യിൽ ബ്ലേഡും എട്ടായി ഒരു കത്തിയും എടുത്ത് അയാൾക് മുന്നിൽ ചെന്നിരുന്നു.. മറിഞ്ഞ് കിടക്കുന്ന കസേര നേരെ വെച്ച് പുച്ഛത്തോടെ അയാളെ നോക്കി ചിരിച്ചു ഞാൻ… കണ്ണുകൾ രണ്ടും പുറത്തേക്ക് ഉന്തി പേടിയോടെ നോക്കുന്ന അയാളുടെ മുഖത്ത് ബ്ലേഡ് കൊണ്ട് ഒന്ന് വരഞ്ഞതും ആർത്ത് കരഞ്ഞു അയാൾ… സംതൃപ്തിയോടെ വീണ്ടും വീണ്ടും ആഞ്ഞ് വരയുമ്പോൾ ഒരുതരം പ്രത്യേക സുഖം ആയിരുന്നുള്ളിൽ… തന്നെ നോക്കി ചിരിക്കുന്ന ആനിയുടേയും തൻ്റെ പെണ്ണിൻ്റെയും മുഖം തെളിച്ചത്തോടെ മനസ്സിൽ തെളിഞ്ഞു… ബോധം മറയാൻ പാകത്തിന് തളർന്ന് കിടക്കുന്ന അയാളുടെ ചുണ്ടുകൾ ഒരു തുള്ളി വെള്ളത്തിനായി കെഞ്ചിയപ്പോൾ അടങ്ങാത്ത പ്രതികാരത്തോടെ കയ്യിൽ ഇരുന്ന വെള്ളം തറയിൽ ഒഴിച്ചു…..
ഇത്രയും നേരം കണ്ണും നിറച്ച് താൻ ചെയ്യുന്നത് നോക്കി നിന്ന ഏട്ടായി ഉള്ളിലുള്ള വെറുപ്പ് അപ്പടി മുഖത്ത് പ്രയോഗിച്ച് കത്തിയുമായി അയാളുടെ അടുത്തേക്ക് ചെന്നു…
“ആആആആആ” ആ ബിൽഡിങ്ങിന്റെ ചുവരുകൾ താണ്ടി ആ ശബ്‌ദം മുഴങ്ങി കേട്ടു കൊണ്ടിരുന്നു… കണ്ണുകൾ ഇറുകെ അടച്ച് കണ്ണീരിനെ സ്വതന്ത്രമാക്കി അയാളെ ഒന്ന് നോക്കി കൊണ്ട് ഞാൻ എട്ടായിയെ ഒന്ന് നോക്കി ആ കണ്ണുകളിലെ രൗദ്ര ഭാവം കണ്ടതും ഞാൻ തിരികെ വീട്ടിലേക്ക് നടന്നു…
വീട്ടിൽ ചെന്ന് കട്ടിലിൽ കിടക്കുമ്പോൾ ആണ് ആവലാതിയോടെ അരികിലേക്ക് വരുന്ന അമ്മച്ചിയെ കണ്ടത്…
“മോനെ ഇങ്ങോട്ട് വന്ന വിവരം പാപ്പയോട് പറയാൻ ഞാൻ അദ്ദേഹത്തെ വിളിച്ച് നോക്കി എടുക്കുന്നില്ലെടാ കുറേ ആയി ട്രൈ ചെയ്യുന്നു… ” നിഷ്കളങ്കമായ ആ മുഖം കണ്ടതും പൊട്ടി കരഞ്ഞു പോയി ആ മകൻ ആ മടിയിൽ തല വെച്ച് ആ വോയിസ് ക്ലിപ്പ് കേൾപ്പിക്കുമ്പോൾ അവൻ ആ മുഖത്തേക്ക് നോക്കിയില്ല…