എന്റെ വികാരം താങ്ങാൻ കഴിയാഞ്ഞിട്ട് ആണെന്ന് തോന്നുന്നു ആ പെണ്ണ് അങ്ങ് പോയി… എല്ലാം കഴിഞ്ഞ് തിരിഞ്ഞ് നോക്കുമ്പോൾ എല്ലാം കണ്ട് കൊണ്ട് ശില കണക്കെ അവന്റെ തള്ളയും…ഹാർട്ട് പേഷ്യന്റ് ആയ അവളെ തീർക്കാൻ എനിക്ക് ബുദ്ധിമുട്ട് ഒന്നും ഇല്ലായിരുന്നു… ” വന്യമായ ചിരിയോടെ അയാൾ പറഞ്ഞ് നിർത്തിയതും കാലിൽ മുഖം ചേർത്ത് ആ പെണ്ണ് ഇരിക്കുക ആയിരുന്നു… ഭയം കൊണ്ട് ഉള്ളാകെ ഞെട്ടി വിറച്ചു… പെട്ടന്ന് തന്റെ രക്ഷകൻ എത്തിയാൽ മതിയായിരുന്നു എന്നവൾ അതിയായി ആഗ്രഹിച്ചു…
“പിന്നെ ആനി… എനിക്ക് പെണ്ണിനെ കണ്ടാൽ ബന്ധങ്ങൾക്ക് ഒന്നും ഒരു വിലയും ഇല്ല… വീട്ടിൽ തന്നെ ആർമാദിക്കാൻ ഒരു യന്ത്രം അതായിരുന്നു അവൾ എനിക്ക്… പേടി കൊണ്ടും കുടുംബം തകരരുത് എന്ന് കരുതി അവൾ എല്ലാം മറച്ച് വെച്ചു… അവസാനം സ്വന്തം അച്ഛന്റെ കുഞ്ഞ് തന്നെ അവളുടെ വയറ്റിൽ ഉണ്ടെന്ന് അറിഞ്ഞപ്പോൾ അവൾ അങ്ങ് കർത്താവിന്റെ അടുത്തേക്ക് പോയി… പാവം ന്റെ കൊച്ച് എല്ലാവരെയും ഒത്തിരി ഇഷ്ട്ടായിരുന്നു… ” സങ്കടം അഭിനയിച്ച് കൊണ്ട് അയാൾ പറഞ്ഞു.. ശേഷം ഒരു വഷളൻ ചിരിയോടെ ഗായത്രിയെ ലക്ഷ്യം വെച്ച് ചെന്നു…
അടുത്ത് എത്തി അവളുടെ മാറിൽ നിന്നും സാരി എടുത്ത് മാറ്റിയതും വെട്ടി വിറച്ചു പോയി അവൾ… കൈകാലുകൾ തളരുന്നത് പോലെ തോന്നി അവൾക്ക്…. പരമശിവനിൽ എല്ലാം ഭരമേൽപ്പിച്ച് കൊണ്ട് അവൾ കണ്ണുകൾ ഇറുകെ മൂടി…
“ആആആ….!!!!” ഘോരമായ ശബ്ദത്തോടെ വർഗീസ് മറിഞ്ഞ് വീണതും ചുണ്ടിൽ ഒരു പുച്ഛച്ചിരി വിരിയിച്ച് കൊണ്ടവൾ വാതിലിന് അരികിലേക്ക് നോക്കി…. കണ്ണുകൾ ചുവന്ന് ചെന്നിയിൽ നീല ഞരമ്പുകൾ പൊട്ടി പോവും എന്ന നിലക്ക് പുറത്തേക്ക് ഉന്തി അതീവ കോപത്തോടെ നിൽക്കുന്ന റോവിനെ കണ്ടതും അവൾ പരിഹാസത്തോടെ വർഗീസിനെ ഒന്ന് നോക്കി… തൊണ്ടയിൽ കുരുങ്ങിയ ഉമിനീർ ഇറക്കാൻ പാട് പെടുക ആയിരുന്നു അയാൾ!!!
**ശാന്തസ്വരൂപനാം നീലകണ്ഠൻ തൻ അടങ്ങാത്ത കോപം മൂലം സർവ്വതും ചുട്ടെരിക്കുന്ന മഹാകാലനായി രൂപം പൂണ്ടു…** പണ്ടൊരിക്കൽ മഹാദേവന്റെ കഥ പറഞ്ഞ് തരുന്ന ചിറ്റയുടെ വാക്കുകൾ അവൾ ഓർത്തു….