“ഹ്മ്മ്മ് നടക്കട്ടെ നടക്കട്ടെ ” അവനെ നോക്കി അർത്ഥം വെച്ച് മൂളുന്ന റോസമ്മക്കും ആൽബിക്കും ഒന്ന് സൈറ്റ് അടിച്ച് കൊടുത്ത് അവൻ ഗായു പോയ വഴിയേ ചെന്നു..
“ഹും അല്ലെങ്കിലും അമ്മക്ക് രണ്ട് മക്കളെ കിട്ടിയാ എന്നെ ഒന്നും വേണ്ടാ ഇങ്ങ് വരട്ടെ തൈലം തേച്ച് താ കൊച്ച് വർത്തമാനം പറഞ്ഞ് ഇരിക്കാം എന്നും പറഞ്ഞ് കാണിച്ച് കൊടുക്കുന്നുണ്ട് ഞാൻ ” കെറുവിച്ച് കൊണ്ട് കഴുകി കൊണ്ടിരിക്കുന്ന പാത്രം ശക്തിയിൽ കൌണ്ടർ ടോപ്പിൽ ഇട്ട് പ്രതിഷേധം അറിയിക്കുന്ന ഗായുവിനെ അവൻ ഇടുപ്പിൽ ചേർത്ത് തന്നോട് അടുപ്പിച്ചു…
“എന്താണ്… ” പ്രത്യേക തലത്തിൽ അവൻ ചോദിച്ചതും അവളുടെ ചൊടിയിൽ ഒരു ചിരി വിടർന്നെങ്കിലും അവയെ സമർഥമായി മറച്ച് പിടിച്ച് കൊണ്ടവൾ കള്ള ദേഷ്യം കാണിച്ചു..
“വിടെന്നെ അമ്മ പറഞ്ഞ് വിട്ടത് ആയിരിക്കും… പോയി പറഞ്ഞേക്ക് ഇനി എന്നെ ഒന്നിനും കിട്ടില്ലാന്ന് രണ്ട് മക്കൾ ഉണ്ടല്ലോ എല്ലാത്തിനും… ”
“അല്ലെങ്കിലും ഈ ആൺകുട്ടികൾ ഉണ്ടായിട്ട് ഒന്നും കാര്യല്ല നിക്ക് ന്റെ ഗായു മോളെ മതി അവളെ കാണു നിങ്ങൾ ഓഫീസിൽ പോയാൽ.. നിക്ക് കൂടുതൽ ഇഷ്ട്ടം ന്റെ മോളോടാ” അവരുടെ അടുത്തേക്ക് വന്ന റോസമ്മ അവളെയും കെട്ടി പിടിച്ച് പറഞ്ഞതും ആൽബിയും റോവിനും പരസ്പരം മുഖത്തോട് നോക്കി… പിന്നെ ചിരിയോടെ അമ്മയേം മകളെയും നോക്കി…
രണ്ടുപേരെയും നോക്കി നിൽക്കുന്ന ആൽബിയുടെ കണ്ണിൽ ചെറുനീർമണികൾ കൂടി.. ആരും കാണാതെ അവൻ അവയെ തുടച്ച് മാറ്റി… ക്രൂര ചിരിയോടെ അവൻ രണ്ടാഴ്ച പിറകിലേക്ക് കാലചക്രത്തെ ഒന്ന് തിരിച്ചു…
______________________________________❤️
“ആൽബി നീ അമ്മയേം കൂട്ടി നാട്ടിലേക്ക് വാ വേഗം തന്നെ പുറപ്പെട്ടോ എത്രയും പെട്ടന്ന് ഇങ്ങോട്ട് എത്തണം നമ്മടെ ആനിക്കൊച്ചിൻറേം സ്നേഹ മോളെയും കൊന്ന ആളെ ഞാൻ കണ്ടുപിടിച്ചിട്ടുണ്ട്… ” അതും പറഞ്ഞ് എട്ടായി ഫോൺ വെച്ചതും ഒട്ടും സമയം കളയാതെ കിട്ടിയത് കയ്യിൽ എടുത്ത് അമ്മച്ചിയേയും കൂട്ടി നാട്ടിലേക്ക് തിരിച്ചു… എന്തിനാ പോവുന്നത് എന്ന് അമ്മച്ചി ചോദിച്ചെങ്കിലും ഒന്നും തന്നെ പറഞ്ഞില്ല…