നിങ്ങളെയും കാത്തിട്ടാ ഞാനും എന്റെ ഡോക്ടർ മോളും നിൽക്കുന്നെ..
അവൾക്കു പോകാനുള്ളതാ
ഹ്മ്മ് അത് മറന്നുമ്മ.
ഇന്നലെ രാത്രി മക്കളെയും മറന്നു അല്ലേ.
എന്ന് പറഞ്ഞോണ്ട് ഉമ്മാ സലീനയെ നോക്കി.
സലീന നാണം കൊണ്ട് തലതായതി പോയി.
എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ടിരുന്നു..
ഫുഡ് കഴിച്ചോണ്ടിരുന്ന എന്നെ നോക്കി ചിരിക്കുന്ന സലീനയുടെ മുഖം കണ്ടു എനിക്ക് തന്നെ അസൂയ തോന്നി..
എന്റെ പെണ്ണ് ദിവസം കൂടുന്തോറും സൗന്ദര്യം കൂടുകയാണോ..
അതോ അവളിൽ മയങ്ങി കിടക്കുന്ന എന്റെ കണ്ണുകളുടെ കുഴപ്പമോ എന്നറിയാതെ ഞാൻ വീണ്ടും ഒന്നുടെ നോക്കി.
അല്ല എന്റെ കണ്ണുകളുടെ കുഴപ്പം അല്ല. എന്നെനിക്കു ഉറപ്പായി..
എന്റെ നോട്ടം കണ്ടു അവൾ ആരും കാണാതെ. എന്നോട്. എന്താ ഇങ്ങിനെ നോക്കുന്നെ കുറുക്കാ എന്ന് ചോദിച്ചു..
അതിനു ഞാൻ തിരിച്ചു. അതേ പിട കോഴിയുടെ സൗന്ദര്യം കണ്ടിട്ടാ..
അത് കേട്ട് സലീന പുഞ്ചിരിയോടെ. പിടക്കോഴിയുടെ സൗന്ദര്യം പൂവന്റെ മിടുക്കാ… നിന്നെ പോലെ നല്ല പൂവനാണേൽ പിടക്കോഴി എന്നും സുന്ദരി ആയിരിക്കും കേട്ടോ..
ഹ്മ്മ്
അതേ മുട്ടയിട്ടു തരുമോ ഈ പിടക്കോഴി
ഒന്നിനെ അടവെച്ചു വിരിയിച്ചു തന്നില്ലേ..
ഇനി പൂവൻ തന്നാൽ ഇനിയും അടവെച്ചു വിരിയിച്ചു തരാം കേട്ടോ
എന്താണ് മോളെ രണ്ടും കൂടെ ഒരു പിറുപിറുക്കൽ എന്ന് ഉമ്മയുടെ ചോദ്യം കേട്ടു ഞാൻ..
ഉമ്മാ ഇവിടെ ഒരു ഒമ്ബ്ലേറ്റ് കിട്ടിയിരുന്നേൽ നന്നായിരുന്നു.. എന്ന് പറഞ്ഞതാ സലീനയോടു.
അതിന്നു സലീന ടേബിളിന്ദിയിലൂടെ എന്റെ കാലിൽ ചവിട്ടി പിടിച്ചു..
ആ ഞാൻ കൊണ്ടുത്തരാം എന്ന് പറഞ്ഞോണ്ട് ഉമ്മാ എണീറ്റത്
ഉമ്മാ നിങ്ങളിരുന്നോ ഞാൻ കൊടുത്തോളം എന്ന് പറഞ്ഞോണ്ട് സലീന എണീറ്റു പോയി..
പോകുമ്പോൾ എന്നെ നോക്കി കൊഞ്ഞനം കുത്താനും മറന്നില്ല.
ഞാൻ ചിരിച്ചോണ്ട് ഇരുന്നു.
അപ്പൊ മക്കളും ഞങ്ങക്കും വേണം ഉമ്മച്ചി ഞങ്ങക്കും എന്ന് വിളിച്ചു കൂവി കൊണ്ടിരുന്നു.
ആഹാ അന്തസ്സ് ഇനി ഞാൻ അടുക്കളയിലോട്ടു പോയില്ലേൽ അവളുടെ കൈ വെറുതെ ഇരിക്കില്ല. എന്നറിയസ്വുന്നത് കൊണ്ട് ഞാൻ വേഗം പ്ലേറ്റു മെടുത്തു അടുക്കള ലക്ഷ്യമാക്കി നീങ്ങി..