ഹോ എനിക്ക് സന്തോഷമേ ഉള്ളു എനിക്കറിയാം നിനക്ക് ആ കാര്യത്തിൽ ഭയങ്കര സന്തോഷം ആയിരിക്കും എന്ന്.. ഇപ്പൊ അതിനു നേരമില്ല കേട്ടോ നീ എഴുനേറ്റു വാ ഫുഡ് കഴിച്ചു പോകാൻ നോക്ക്. എന്നെ പറഞ്ഞു വിടാൻ നിനക്കെന്താ ഇത്ര ധൃതി.
എന്റെ പേടികൊണ്ട
ആരെ
എന്നെ തന്നെ.
അതെന്തിന്.
അതോട കള്ളാ നീ ഇങ്ങിനെ ഇവിടെ കിടന്നാൽ കൂടെ ഞാനും വന്നു കിടന്നു പോകുമോ എന്ന പേടി.
പിന്നെ നീ ഇന്നും പോകുകയില്ല. അസിസുപ്പക്ക് വയ്യെന്ന് അറിഞ്ഞിട്ടും ഞാൻ നിന്നെ ഇവിടെ പിടിച്ചു കിടത്തിയാൽ അവരെന്താ വിചാരിക്കുക.
ഹോ അപ്പോ അതാണ്
അമ്മോശനോടുള്ള സ്നേഹം ആണ് അല്ലാതെ നമ്മളോട് ഒന്നും അല്ല അല്ലേ.
പോടാ നിന്നെ ഒക്കെ ആരു സ്നേഹിക്കാനാ. എന്നു പറഞ്ഞോണ്ട് സലീന തിരിഞ്ഞു നടന്നു.
എന്താടി നീ പറഞ്ഞെ എന്താടി എന്ന് ചോദിച്ചോണ്ട് ഞാൻ ബെഡിൽ നിന്നും എഴുനേറ്റു അവളുടെ പിറകെ ഓടി.
തായേക്കിറങ്ങുന്നതിനു മുൻപേ അവളെ കിട്ടി.
വാടി ഇവിടെ നിന്നെ കൊണ്ട് ഞാനൊന്ന് സ്നേഹിപ്പിക്കാൻ പറ്റുമോ എന്നു നോക്കട്ടെ കേട്ടോ.
ദേ പിള്ളേരുണ്ട് സൈനു.
ഹോ അവരുണ്ടായത് തന്നെ നമ്മുടെ ഈ സ്നേഹത്തിൽ നിന്നല്ലെടി.
എന്നു വെച്ചു അവരുടെ മുന്നിൽ വെച്ചു തന്നെ വേണോ.
എന്നാൽ അവരെ പറഞ്ഞയച്ചിട്ടു ആയാലോ.
ഹ്മ്മ് അത് ഓക്കേ.
ഞാൻ അകത്തു കയറി പിള്ളേരെ ഉപ്പ വിളിക്കുന്നുണ്ടെന്നു പറഞ്ഞോണ്ട് അവരെ തായേക്കയച്ചു കൊണ്ട് സലീനയെ പിടിച്ചതും അവൾ കുതറി മാറികൊണ്ട് കോണി പടിയിൽ നിന്നും എന്നെ കൊഞ്ഞനം കുത്തി കാണിച്ചു.
ഇവിടെ വന്നോ അല്ലേൽ. എന്ന് പറഞ്ഞു ഞാൻ അവളുടെ പിന്നാലെ പോകാൻ നോക്കിയതും വീണ്ടും കൊഞ്ഞനം കുത്തി കാണിച്ചോണ്ട് തായേക്കോടി
ഹ്മ്മ് എന്റെ കയ്യിൽ കിട്ടാതിരിക്കില്ലല്ലോ എന്നു പറഞ്ഞോണ്ട് ഞാൻ നിന്നു.
അതപ്പോയല്ലേ അപ്പൊ നമുക്ക് കാണാം കേട്ടോ.
ഇപ്പൊ പോയി കുളിച്ചു ഡ്രസ്സ് മാറ്റി പോരെ.
ഞാൻ നല്ല ചായയും കടിയും തരാം കേട്ടോ
എന്ന് പറഞ്ഞോണ്ട് അവൾ കിച്ചനിലേക്കു പോയി.