അവിടെ ആരും ഉണ്ടാകില്ല ഉമ്മ ഒറ്റക്കായി പോകും സൈനുവിന്റെ കാര്യം നോക്കാൻ ആരും ഉണ്ടാകില്ല എന്നൊക്കെ.
അപ്പോയെ എനിക്ക് മനസിലായി. പെണ്ണ് അവനിൽ സന്തോഷിക്കുന്നുണ്ട്.
ആ അതല്ലേ നമുക്ക് വേണ്ടത്.
കല്യാണം കഴിഞ്ഞ ഉടനെ സുലൈഖായേ പോയി കണ്ടിരുന്നു രണ്ടും കൂടെ.
ഉപ്പ.= ആ അതും വേണ്ടേ അവൾ കുറെ സഹിച്ചതല്ലേ സുലൈക്കാനേ കൊണ്ട്.
അങ്ങോട്ട് പോകുമ്പോഎല്ലാം ഇപ്പൊ എന്റെ മോളുടെ സന്തോഷം ഉണ്ടല്ലോ അതാ കാണേണ്ടത്.
സലീന ഉപ്പ = ഹ്മ്മ് ഇന്ന് സൈനു നേരത്തെ ആണ് കേട്ടോ.
ഉപ്പ = അത് കാര്യം ആക്കേണ്ട രണ്ടും എന്തങ്കിലും പറഞ്ഞു അടി കൂടിയതാകും.
ആ എങ്ങിനെ ആയാലും നമ്മുടെ മക്കൾ രണ്ടും സന്തോഷിക്കുന്നുണ്ടാല്ലോ അത് മതി
നമ്മുടെ കണ്ണടഞ്ഞാലും അവര് ഇതുപോലെ സന്തോഷത്തോടെ ജീവിക്കണം അത്രെയേ ഉള്ളു. അതിനു വേണ്ടിയല്ലേ നമ്മൾ ഈ പെട പാടൊക്കെ പെട്ടത്.
അന്യ നാട്ടിലും ഒക്കെ ആയി കുടുംബം തന്നെ വിട്ടു താസിക്കേണ്ടി വന്നത്.
ആ ഗതി അവർക്കുണ്ടാകരുതല്ലോ അവര് ചെറുപ്പം അല്ലേ ആഘോഷിച്ചു തീർക്കട്ടെ..
എന്തായാലും ഒന്ന് രണ്ടിൽ നിൽക്കുമെന്ന് തോന്നുന്നില്ല.
അതുകേട്ടു സലീനയുടെ ഉപ്പ ചിരിച്ചോണ്ട്. അതേ അത് തന്നെ ആണല്ലോ നമുക്കും വേണ്ടത്. അവൻ ഒറ്റ ഒരുത്തന എന്ന വിഷമം അവൻ തന്നെ മാറ്റിത്തരും കെട്ടോ വീട്ടിൽ നിറയെ പിള്ളേരെയും ആയി. ആ അതിലുണ്ടായിരുന്ന വിഷമം മാറി ഇപ്പൊ കൂട്ടായില്ലേ ഇനി രണ്ടു മൂന്നും കൂടി പ്രതീക്ഷിക്കാം അല്ലേ.
സലീനയുടെ ഉപ്പ. അതിൽ നിൽക്കുമോ എന്ന എന്റെ പേടി. അതിനെന്താ എത്ര ആയാലും നമുക്ക് സന്തോഷം അല്ലേടാ. നമ്മടെ പേര കുട്ടികൾ അല്ലേ ഹ്മ്മ്
അതോടെ എന്റെ എൻട്രി പിന്നെ അവര് ഒന്നും പറയാതെ ചിരിച്ചോണ്ട് ഇരുന്നു..
ആ ഇവിടുത്തെ തിരക്കൊഴിഞ്ഞു പോകാം അല്ലേ.
ആ അതുമതി.
അന്നത്തെ ദിവസം അധികമൊന്നും തിരക്കില്ലാത്തതിനാൽ ഞാൻ വണ്ടിയും എടുത്തു പുറപ്പെട്ടു.
ഇപ്പോഴത്തെ ഷോപ്പിൽ നിന്നും കുറച്ചു ദൂരം മാറിയാണ് പുതിയ ഷോപ്പിന്റെ വർക്ക് നടക്കുന്നത്. എന്റെ നിർബന്ധത്തിന് വഴങ്ങിയാണ് ഉപ്പ വേറെ ഒരു ഷോപ്പുടെ തുടങ്ങിയത്.