പണ്ട് വീട് വിട്ട് ആദ്യമായി ഹോസ്റ്റലില്‍ പോകുന്നതിന്റെ തലയേ ദിവസമാണ് നിവിത ആദ്യമായി എന്നെ കെട്ടിപിടിച്ച് യാത്ര ചോദിച്ചത്. അതിനുശേഷം ഞാൻ ഗൾഫിൽ പൊക്കുന്നതിന്റെ തലയേ ദിവസമാണ് അവൾ രണ്ടാമതായി കെട്ടിപിടിച്ചു യാത്ര പറഞ്ഞത്. അതിനുശേഷം ഇപ്പോൾ. അന്ന് രണ്ടു പ്രാവശ്യവും ഇളയമ്മ അറിയാതെ പേടിച്ചു പേടിച്ചാണ് എന്റെ റൂമിൽ വന്ന് അവള്‍ എന്നെ കെട്ടിപിടിച്ചു യാത്ര ചോദിക്കുകയും പറയുകയും ചെയ്തത്. പക്ഷേ ഇപ്പോൾ ഇളയമ്മ എന്നെയും സ്വന്തം മകനായി കാണാന്‍ തുടങ്ങിയത് കൊണ്ട് നിവിത പേടി ഇല്ലാതെ എല്ലാവർക്കും മുന്നില്‍ ധൈര്യമായി എന്നെ കെട്ടിപിടിച്ചു.
“ശെരി ചേട്ടാ, ഇടക്കിടക്ക് നമുക്ക് കാണാം.” എന്ന് പറഞ്ഞിട്ട് എന്നെ വിട്ടു മാറി.
എന്റെ മറ്റ് രണ്ട് സഹോദരങ്ങളും ഇപ്പോഴും എന്നോട് അടുത്തിട്ടില്ല. അവർ എന്നെ നോക്കി പുഞ്ചിരിക്കുക മാത്രം ചെയ്തു.
അതുകഴിഞ്ഞ് അച്ഛനും മക്കളും മാത്രം യാത്രയായി. പക്ഷേ ഇളയമ്മ ആശുപത്രിയിൽ എന്റെയും അമ്മായിയുടെയും കൂടെ നിൽക്കാൻ തീരുമാനിച്ചു.
അന്നു രാത്രി ഒന്‍പത് മണിക്ക് ഒരു നേഴ്സ് റൂമിൽ വന്നു.
“സാം, താങ്കളുടെ ഭാര്യ ജൂലിക്ക് താങ്കളെ കാണണമെന്ന് വാശി പിടിക്കുന്നു. എന്റെ കൂടെ വരൂ.” എന്നും പറഞ്ഞ് അവർ നടന്നുപോയി.
ഞാനും വേഗം അവരുടെ പിന്നാലെ നടന്നു.
ഐസിയു വാതിലിനു മുന്നില്‍ വന്നതും എന്നോട് കേറിച്ചെല്ലാൻ അവർ പറഞ്ഞു.
“അകത്ത് കേറിയാല്‍ ആറാമത്തെ ബെഡ് ആണ്.” അവർ പറഞ്ഞു. “പിന്നെ ദയവായി പേഷ്യന്റ്നെ തൊടരുത്.”
തലയാട്ടി ക്കൊണ്ട് ഞാനും അകത്തേക്ക് ചെന്നു. അകത്ത് സ്ക്രീന്‍ കൊണ്ട് മറച്ച എട്ടു ബെഡ് ഉണ്ടായിരുന്നു. ഞാൻ ആറാമത്തെ സ്ക്രീന്‍ മാറ്റി അകത്തേക്ക് ചെന്നു.
അവശ നിലയില്‍ കിടക്കുന്ന ജൂലിയെ കണ്ട് എനിക്ക് സങ്കടം തോന്നി. പക്ഷെ എന്നെ കണ്ടതും അവളുടെ കണ്ണിലെ തിളക്കം വര്‍ധിച്ചു. ജൂലി പ്രയാസപ്പെട്ട് പുഞ്ചിരിച്ചു.
“ഞാൻ… പറഞ്ഞില്ലേ.. ചേട്ടനെ… വിട്ടിട്ട്.. ഞാൻ.. പോകില്ല.. എന്ന്.” വളരെ ബുദ്ധിമുട്ടി ദേവി എങ്ങനെയോ പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു.
“എനിക്ക് അറിയാമായിരുന്നു. പക്ഷേ എന്നാലും നീ നഷ്ടപ്പെടും എന്ന് ഞാൻ പേടിച്ചു പോയി.” അവളുടെ കവിളിൽ തൊടാൻ കൈ നീട്ടിയതും നേഴ്സ് പറഞ്ഞത് ഓര്‍മ്മ വന്നു. ഞാൻ വേഗം കൈ താഴ്ത്തി.