അവസാനം വിനില ഒന്ന് തണുത്തു. “ഇത്തവണ ഞാൻ ക്ഷമിക്കാം. ഇനി അങ്ങോട്ട് വരാൻ ഇതുപോലത്തെ വലിയ ഗ്യാപ്പ് വരുത്തിയാൽ ഞാൻ നിന്നെ തല്ലിക്കൊല്ലും.” അവള്‍ കോപത്തോടെ പറഞ്ഞിട്ട് ശാന്തയായി.
“എപ്പോഴും ഞാൻ വിചാരിക്കും, അങ്ങോട്ട് വരണമെന്ന്… പക്ഷേ കഴിഞ്ഞില്ല.” കുറ്റബോധത്തോടെ ഞാൻ പറഞ്ഞു.
കുറച്ചുനേരം എന്റെ കണ്ണില്‍ തന്നെ നോക്കിയിരുന്ന ശേഷം അവള്‍ വാതില്‍ക്കല്‍ ഒന്നു നോക്കിയിട്ട് എന്റെ നേര്‍ക്ക് തല തിരിച്ചു, “സത്യം പറയട, നിനക്ക് എന്നോട് ദേഷ്യം ഉണ്ടോ..?”
“പോടി കൊരങ്ങി. എനിക്ക് ദേഷ്യം ഒന്നുമില്ല. എന്നോടുള്ള നിന്റെ സ്നേഹത്തെ ഞാൻ മുതലെടുത്തു എന്ന വിഷമം മാത്രമേ എനിക്കുള്ളു. അതുകൊണ്ടാണ് നിന്റെ മുന്നില്‍ വരാൻ എനിക്ക് കഴിയാത്തത്.” ഞാൻ തല കുനിച്ചു.
“എടാ..” വിനില ദേഷ്യത്തില്‍ വിളിച്ചു.
ഞാൻ അവളെ നോക്കിയതും അവളുടെ ദേഷ്യം അലിഞ്ഞു പോയി.
“നിന്റെ ഈ കുറ്റബോധവും വിഷമവും ഒന്നും എനിക്ക് പിടിക്കണില്ല കേട്ടോ..” അവള്‍ എന്റെ കവിളിൽ സ്നേഹത്തോടെ കൈ വച്ചു. പക്ഷേ പെട്ടന്ന് എടുത്തുമാറ്റി. “നമ്മൾ ചെയ്തതൊക്കെ വിചാരിച്ച് ഒരിക്കല്‍ പോലും ഞാൻ വിഷമിച്ചിട്ടില്ല. ആ അനുഭവം എന്നെ സന്തോഷിപ്പിച്ചിട്ടേയുള്ളു. അതുകൊണ്ട് നീയും വിഷമിക്കരുത്. കഴിഞ്ഞുപോയ ആ കാര്യങ്ങൾ നമുക്ക് മറക്കാം. എപ്പോഴും നമ്മൾ നല്ല കൂട്ടുകാരായി സ്നേഹത്തോടെ തന്നെ ജീവിക്കണം.”
അവസാനം ഞാൻ പുഞ്ചിരിച്ചു. പണ്ട് എപ്പോഴും ചെയ്യാറുള്ളത് പോലെ അവളുടെ കവിളിൽ ഞാൻ പതിയെ നുള്ളി. വിനില സന്തോഷത്തോടെ ചിരിച്ചു.
“ശെരി വാ, നമുക്ക് പുറത്തു പോകാം. എല്ലാവരും ഹാളില്‍ തന്നെയുണ്ട്.” പറഞ്ഞിട്ട് അവള്‍ എന്റെ കൈ പിടിച്ചു വലിച്ച് എന്നെ പുറത്തേക്ക് കൊണ്ടുപോയി.
പിന്നീട് രാത്രി വരെ ജോളിയായി എല്ലാവരും കഥയും കാര്യവും പറഞ്ഞ് സമയം കളഞ്ഞു. ജൂലി വിനിലയോട് അമ്മായി എന്റെ അച്ഛന്റെ വീട്ടില്‍ പോയ കാര്യത്തെ വിശദമായി പറഞ്ഞു. വിനില അന്തിച്ചാണ് അതൊക്കെ കേട്ടിരുന്നത്.
എല്ലാം കേട്ടു കഴിഞ്ഞ് വിനില എന്നെ നോക്കി പുഞ്ചിരിച്ചു.
“അവർ വന്നാൽ സാം അവരോട് വെറുപ്പിച്ചു സംസാരിക്കില്ല, ആന്റി. ശെരിയായ കാര്യങ്ങൾ അവന്‍ ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്.” വിനില എന്റെ അമ്മായിയോട് പറഞ്ഞു.