ഒറ്റ മോൾ ഉള്ളതിനെ കെട്ടിച്ചു വിട്ടശേഷം സ്വസ്ഥമായി നാട്ടിൽ തന്നെ എന്തെങ്കിലും ചെയ്തു കൂടുക എന്നതായിരുന്നു മൂപ്പരുടെ ഒരു പ്ലാൻ. എന്നാൽ വിധി വേറൊരു വിധത്തിൽ ആണ് അദ്ദേഹത്തെ പരീക്ഷിച്ചത്.മകളുടെ കല്യാണം കഴിഞ്ഞു കുറച്ചു ദിവസത്തിനുശേഷം ചെറിയ ഒരു നെഞ്ച് വേദന വന്നതായിരുന്നു എല്ലാത്തിന്റെയും തുടക്കം.
സ്കാനിങ്ങും മറ്റു ടെസ്റ്റുകൾ ഒക്കെ കഴിഞ്ഞപ്പോൾ ആണ് മനസ്സിലായത് രക്തകുഴലുകളിൽ നാലോളം ബ്ലോക്കുകളും കൂട്ടത്തിൽ ഹൃദയ വാൽവിനും ചില പ്രശ്നങ്ങൾ ഉണ്ട് എന്നും. നാല് വാൽവുകളിൽ രണ്ടെണ്ണം ശരിയായി തുറക്കുകയോ അടയ്ക്കുകയോ ചെയ്യുന്നില്ലായിരുന്നു.പെട്ടെന്നുള്ള സർജറിയും ആശുപത്രിവാസം ഒക്കെ കഴിഞ്ഞപ്പോഴേക്ക് വീട് ജപ്തിയുടെ വക്കിൽ എത്തി. അങ്ങനെ ആ വീട് വിറ്റ് ബാങ്കിലെ കടവും നാട്ടിലുണ്ടായിരുന്ന മറ്റു കടങ്ങളും വീട്ടി നാസർക്കയും കുടുംബവും രാഹുലിന്റെ നാട്ടിലേക്ക് വന്നിട്ട് ഏകദേശം മൂന്നു വർഷം ആവുന്നതേ ഉള്ളു.
കുടുംബക്കാരുടെ സഹായത്തോടെ അടുത്തുള്ള ടൗണിൽ ഇലക്ട്രോണിക് റിപ്പയർ കട ഇട്ടു. അതിൽ നിന്ന് കിട്ടുന്ന വരുമാനത്തിൽ നിന്നാണ് ആ കുടുംബം കഴിഞ്ഞു പോകുന്നത്. അതിന് പുറമെ അത്യാവശ്യം വർക്കുകൾ വീട്ടിൽ നിന്നും ചെയ്യുമായിരുന്നു.തങ്ങൾക്കൊരു ബാധ്യത ആവുമെന്ന് കരുതി പിന്നെ കുടുംബക്കാർ ഒന്നും തിരിഞ്ഞു നോക്കിയിരുന്നില്ല ആ കുടുംബത്തെ.
രാഹുലിന് നാസർക്ക ചെറിയ പോക്കറ്റ് മണി ഒക്കെ കൊടുക്കുമെങ്കിലും അവൻ വാങ്ങാറില്ല. അച്ഛൻ ഗൾഫിൽ ആയത് കൊണ്ട് അവന് പൈസക്ക് ഒന്നും അത്ര വലിയ ബുദ്ധിമുട്ട് വരാറില്ല, അഥവാ വന്നാൽ തന്നെ അമ്മയെ ഒന്ന് സോപ്പിട്ടാൽ കഴിഞ്ഞാൽ അത് ഒപ്പിക്കാം, മാത്രവുമല്ല വരുമാനത്തിന് വേണ്ടി അല്ലല്ലോ അവൻ ഈ ജോലി ചെയ്യുന്നത്.
അവൻ നാസർക്കയുടെ വീട്ടിലേക്ക് കയറുമ്പോൾ മൂപ്പർ കടയിലേക്ക് പോകാൻ നിൽക്കുകയായിരുന്നു. ആക്ടിവയുടെ മുന്നിൽ സഞ്ചിയിൽ എന്തൊക്കെയോ ഉപകരണങ്ങൾ വയ്ക്കുന്നുണ്ടായിരുന്നു.
ചായകുടിച്ചോ എന്ന് തുടങ്ങിയ കുശലാന്വേഷണങ്ങൾക്ക് ശേഷം അകത്തു നിന്ന് നന്നാക്കാൻ കൊണ്ട് തന്ന മിക്സി ഉണ്ട് അത് പോയി എടുത്തു വരാൻ നാസർക്ക പറഞ്ഞു. രാഹുൽ അതെടുക്കാനായി അകത്തേക്ക് കയറി. വീട്ടിൽ നിന്ന് പണി ചെയ്യാൻ ഒരു ചെറിയ മുറി അവിടെ മൂപ്പർ സെറ്റപ്പാക്കിയിട്ടുണ്ടായിരുന്നു. അവൻ ആ മുറി ലക്ഷ്യമാക്കി നടക്കുമ്പോൾ വലതു ഭാഗത്തെ വാതിൽ പാതി ചാരിയ ബെഡ്‌റൂമിലേക്ക് ഒന്ന് ചുമ്മാ നോക്കി.