പക്ഷെ എങ്ങനെ എന്നൊന്നും അവനറിയില്ലായിരുന്നു. അമൽ പറഞ്ഞത് ആദ്യം അവരുമായി നല്ല പോലെ അടുക്കുക. പിന്നെ കെയറിങ്ങ് കൊടുത്തുകൊണ്ട് സ്നേഹിക്കുക പിന്നെ എല്ലാം അനുകൂലമാവും എന്നാണ്. ‘നമ്മൾ എന്തെങ്കിലും ഒരു കാര്യം ആത്മാർഥമായി ആഗ്രഹിച്ചാൽ അത് നടപ്പിലാക്കാൻ പ്രപഞ്ചം വരെ കൂടെ നിൽക്കും എന്നാണല്ലോ പൗലോ കൊയ്‌ലോ പറഞ്ഞത്.അപ്പോൾ മുതൽ രാഹുൽ അത് നടക്കും എന്ന് ഉറച്ചു വിശ്വസിക്കാൻ തുടങ്ങി.
രാഹുൽ വീട്ടിലെത്തിയപ്പൊഴെക്ക് അമ്മയുടെ ശകാരവർഷം തുടങ്ങിയിരുന്നു.
“നേരം എത്രയായി എന്ന വല്ല വിചാരവുമുണ്ടോ നിനക്ക് ഇവിടെ ഞാനൊരു പെണ്ണ് ഒറ്റയ്ക്കാണെന്നുള്ള ബോധം വേണം. അതെങ്ങനാ പറഞ്ഞാൽ ഒരു വസ്തു അനുസരിക്കില്ലല്ലോ.” അമ്മ അത് നിർത്താനുള്ള ഭവമൊന്നുമില്ല. രാഹുൽ അത് കാര്യമാക്കാതെ ഫ്രഷാകനായി മുകളിൽ അവന്റെ റൂമിലേക്ക് പോയി.
കുളിക്കുന്നതിനിടയിൽ അമ്മ പറഞ്ഞ കാര്യങ്ങളെപ്പറ്റി ഓർത്തു. ഈ ഇരുനില വീട്ടിൽ തന്റെ അമ്മ മാലതി ഒറ്റയ്ക്കാണ് അച്ഛൻ വന്നിട്ട് മൂന്ന് വർഷം കഴിഞ്ഞു അച്ഛന്റെ ഫോൺ വിളിയുടെ ഇടവേളയും കൂടിയിരിക്കുന്നു മാലതിക്ക് പിന്നെ ആരോടെങ്കിലും ഒന്ന് സംസാരിക്കണമെന്ന് വെച്ചാൽ അടുത്തൊന്നും വീടുകളില്ലാത്തത് കൊണ്ട് അത് ബുദ്ധിമുട്ടാണ്.
ഒരു വലിയ പറമ്പിന് നടുവിൽ ആണ് അവരുടെ വീട് നിൽക്കുന്നത്. പറമ്പ് കഴിഞ്ഞാൽ രണ്ടു ഭാഗത്തു വയലാണ്.വീടിന് മുന്നിലൂടെയുള്ള റോഡ് ആ വയൽക്കരയിൽ അവസാനിക്കുന്നു. മാലതി തനി നാട്ടുമ്പുറത്ത്കാരിയാണ് എപ്പോഴും വീട്ടിൽ തന്നെ ഒതുങ്ങി കൂടുന്ന പ്രകൃതം. ചിന്തകൾക്ക് വിരാമമിട്ട് കുളി പെട്ടെന്ന് കഴിഞ്ഞു രാഹുൽ ഭക്ഷണം കഴിക്കാനായി പോയി ഡൈനിങ് ടേബിളിൽ പോയി ഇരുന്നു. ഭക്ഷണം കഴിക്കുമ്പോൾ ഫോണിൽ കുത്തി കൊണ്ടിരിക്കുന്നത് രാഹുലിന്റെ ശീലമാണ്. മാലതി അതിന്റെ പേരിലും വഴക്ക് പറയും എന്നാൽ രാഹുൽ അത് കാര്യമാക്കാറില്ല. കുറച്ചു കഴിഞ്ഞാൽ അമ്മ താനെ നിർത്തുമെന്ന് അവനറിയാം.
ഭക്ഷണം കഴിഞ്ഞതിന് ശേഷം രാഹുൽ യൂട്യൂബിൽ പെണ്ണിനെ വളക്കാൻ പറ്റിയ ടിപ്സ് തിരയാൻ തുടങ്ങി. മൂന്നാല് വീഡിയോസ് കണ്ട് കുറച്ച് കാര്യങ്ങൾ ഒക്കെ മനസ്സിലാക്കിയ ശേഷം ഉറങ്ങി. പിറ്റേന്ന് ഉച്ചയ്ക്ക് നാസർക്ക കുറച്ച് സാധനങ്ങൾ വാങ്ങാൻ സിറ്റിയിലേക്ക് പോകേണ്ടതായി വന്നു. വരാൻ വൈകുന്നത് കൊണ്ട് അവനോട് വീട്ടിലേക്ക് പോകാൻ പറഞ്ഞിരുന്നു. കൂടാതെ മൂപ്പരുടെ വീട്ടിൽ കൊടുക്കാൻ കുറച്ച് മീൻ വാങ്ങി രാഹുലിന്റെ കൈയിൽ നാസർക്ക ഏൽപ്പിച്ചിരുന്നു.ടൗണിൽ നിന്ന് വീട്ടിലേക്ക് ഏകദേശം ഒന്നര കിലോമീറ്റർ ദൂരമുണ്ടായിരുന്നു.