ഇവർ മുന്നിലത്തെ ഡോർ വഴി പൊയ്ക്കോളും…
ഷഫീദ് : ഒന്ന് കൂടെ എറിഞ്ഞു നോക്കാം… ഡോർ തുറന്നേക്കല്ലേ…..
ധനുഷ് : എടാ ഉമ്മ പറഞ്ഞ പോലെ നമുക്ക് മുന്നിലെ ഡോർ വഴി ഇറങ്ങാ വാ…
ബിന്ദു : അത് വേണ്ട, എനിക്ക് പേടിയാ.. ഇത് എന്റെ പുറകെ വന്ന പന്നി ആണ്.. . വീണ്ടും നമ്മളെ കണ്ടാൽ …. പ്രശ്നം ആണ്…. .
ധനുഷ് : ന്റെ ചേച്ചി അതിലും വലിയ അപകടം ഉള്ള ഒരു പന്നിയാ ഇവിടക്ക് ഇപ്പോൾ വരുന്നത്. അവൻ കണ്ടാൽ എല്ല്ലാ കള്ളക്കളിയും പൊളിയും…
റസിൻ : ചുമ്മാ നേരം കളയണ്ട നമുക്ക് പുറത്ത് ഇറങ്ങിയ ഉടനെ ഓടാം… ചേച്ചി ന്റ് വീടിന്റെ ബാത്‌റൂമിൽ നിന്നോ. നേരം വെളുക്കാറാകുമ്പോ ഞാൻ കൊണ്ട് വിടാം വീട്ടിൽ
അവർ അതും പറഞ്ഞു സമയം കളഞ്ഞു കൊണ്ടിരുന്നു. ദൂരെ പറമ്പിൽ അലഞ്ഞു തിരിഞ്ഞു നടന്ന ആ പോലീസുകാരൻ പെട്ടന്ന് റിച്ചുവിന്റെ വീടിന്റ ടെറസിൽ ഷഫീദ് നെ കണ്ടു. അയാൾ കള്ളൻ ആണെന്ന് കരുതി വീട് ലക്ഷ്യം വെച്ച് വരുന്നുണ്ടായിരുന്നു. അയാൾ ഫ്ലാഷ് അടിച്ചു വരുന്നത് ഷഫീദ് കണ്ടില്ല. അവൻ തേങ്ങ എടുത്ത് മുകളിൽ നിന്ന് താഴേക്ക് എറിഞ്ഞു കൊണ്ടെ ഇരുന്നു…
ഷമീറ : ഷഫീദേ നീ നിർത്തി താഴേക്ക് ഇറങ്ങടാ.. ഈ ചെക്കൻ പറഞ്ഞാലും ഇറങ്ങില്ല..
റസിൻ അടുക്കളയിൽ നിന്ന് ഒരു പൊതിച്ച തേങ്ങ എടുത്തിട്ട് ധനുഷ്നോട് പറഞ്ഞു നീ പുറകിലത്തെ ഡോർ തുറക്കാൻ, ആ സ്പോട്ടിൽ അവൻ പന്നിയെ തേങ്ങ കൊണ്ട് ഏറിയും. തേങ്ങ ഡോർ കടന്ന് പുറത്ത് പോയാൽ ഉടനെ ഡോർ അടയ്ക്കണം. എല്ലം മിന്നൽ വേഗത്തിൽ വേണം എന്നും പറഞ്ഞു. അതിനെ ഓടിക്കാൻ ഇപ്പോ അതെ ഒരു വഴി ഉള്ളു എന്ന് അവൻ പറഞ്ഞു. അതും അവർ തമ്മിൽ ചുമ്മാ പറഞ്ഞു പറഞ്ഞു പെരുപ്പിച്ചു സമയം കളഞ്ഞു.
പെട്ടന്ന് അവർ എല്ലാവരും ഞെട്ടി.ബുള്ളറ്റിന്റെ പൊട്ടുന്ന പട പട പട ” ശബ്ദം, റിച്ചു വീടിനു അടുത്ത് എത്തി.. ആ പോലിസുകാരൻ വീടിന്റ പുറകിലും എത്തി എല്ലാവരും വെപ്രാളത്തിൽ ആയി. റസിൻ ധനുഷി നോട് ഡോർ തുറക്കാൻ പറഞ്ഞു. ഡോർ തുറന്നതും തേങ്ങ വെളിയിൽ എറിഞ്ഞു പന്നിക്ക് കൊണ്ടതും പോലിസുകാരൻ പന്നിയുടെ അടുത്ത് എത്തിയതും റിച്ചുന്റ ബുള്ളെറ്റ് വീടിന്റെ മുന്നിൽ എത്തിയതും എല്ലാം ഒരുമിച്ച് ആയിരിന്നു.