പുലർച്ചെ തന്നെ ലോറികാരൻ തേങ്ങ മുറ്റത്തു ഇറക്കി വെച്ച് സ്ഥലം വിട്ടിരുന്നു. മുറ്റത്തു നിന്നും തേങ്ങ എടുത്ത് ചാക്കിൽ നിറച്ച് അകത്തെ സ്റ്റെപ് വഴി മുകളിലെ ടെറസിൽ കൊണ്ടിടണം.കുറച്ചു തേങ്ങയെ ഉള്ളു എന്ന് അറിഞ്ഞപ്പോ എനിക്ക് സങ്കടം ആയി. അത് പെട്ടന്ന് കഴിയും. കുറെ നേരം അവന്റെ വീട്ടിൽ നിൽക്കാനും പറ്റില്ലല്ലോ.വീട്ടിൽ എത്തിയപ്പോ റിച്ചു ഞങ്ങളെ കണ്ടു
റിച്ചു : വാടാ വാടാ നമുക്ക് ഇതൊന്ന് സ്പീഡ് ആക്കി മുകളിൽ കൊണ്ടിടാം…
റഫ്‌നാസ് : ഒരു കാര്യം ചെയ്യാം ഞാനും റസിനും ചാക്കിൽ നിറക്കാം, നിങ്ങൾ അകത്തു സ്റ്റെപ്പിൽ നിന്നോ അവിടെ നിന്നും മുകളിൽ കൊണ്ടിട്ടേക്ക്….
ഗോകുൽ : അതാവുമ്പോ വേഗം കഴിയും…
റസിൻ : അയ്യട അത് വേണ്ട ഞാൻ അകത്തു സ്റ്റെപ്പിൽ നിൽക്കാം, നിങ്ങൾ ആരേലും ലോഡ് ചെയ്യ്..
റിച്ചു : റസിനെ നീ ഇങ്ങനെ മടിയൻ ആകല്ലേ, ഇവിടെ ചെറിയ വെയിലെ ഉള്ളു, നീ കറുത്ത് പോവുകയൊന്നുമില്ല…
റസിൻ : വെയിൽ ഒന്നും ഞമ്മക്ക് പ്രശ്നം അല്ല മുത്തേ.. ചാക്കിൽ നിറയ്ക്കൽ പട്ടി പണി ആണ്…
ഗോകുൽ : അത് വേണ്ട അത് വേണ്ട അവൻ ഉള്ളിൽ തന്നെ നിന്നാൽ മതി… തേങ്ങയും ചാക്കും ചുമന്നു സ്റ്റെപ് വഴി മുകളിൽ നടന്നു കയറി തന്നെ അവന്റെ ഊര മുറിയും… നീ അകത്തു തന്നെ നിന്നോ…ഹ ഹ
റസിൻ : അയ്യോ ന്നാൽ വേണ്ട ഞാൻ നിറയ്ക്കാം നിറയ്ക്കാം..
ധനുഷ് : ഇനി വേണ്ട,നീ ഉള്ളിൽ തന്നെ പോയ് നിന്നാൽ മതി.. നിറയ്ക്കാൻ ഇവിടെ ആളുണ്ട്.. പോ പോ പോയി അകത്തു നിൽക്കട..
ഇതിപ്പോ അറിഞ്ഞു കൊണ്ട് ഭാരം എടുത്ത് തലയിൽ വെച്ച പോലെ ആയല്ലോ റസിൻ ചിന്തിച്ചു.
റിച്ചു : റസിനെ നീ വാടാ ഞാനും ഉണ്ട് നമുക്ക് അകത്തു നിൽക്കാം. നീ ഒറ്റക് ചുമക്കണ്ട ഞാനുംഉണ്ട്.. വാ…
മനസില്ലാ മനസോടെ ഞാൻ അകത്തേക്ക് കയറി. അകത്തു നല്ല ചിക്കന്റെയും ബീഫിന്റെയും നല്ല മണം. അവന്റെ ഉമ്മ അകത്തു കുക്കിംഗ് ആണ്. ഞങ്ങൾക്ക് ഉള്ള ഫുഡ് ആണ് അവർ ഉണ്ടാക്കുന്നത്. സീൻ ഒന്നും തന്നെ കിട്ടിയില്ല. അവർ ചാക് നിറച്ചു ഹാളിൽ കൊണ്ട് തരും ഞാനും റിച്ചുവും ചുമന്ന് മുകളിൽ കൊണ്ടിടും.