ബിജു : അയ്യോ… ചേട്ടൻ എന്തൊക്കെയാ ഈപറയുന്നേ… ഇതൊന്നും നമ്മളല്ലല്ലോ നിശ്ചയിക്കുന്നത് ദൈവമല്ലേ.
സുരേഷ് : ഇതിന്റെ പൂർണ്ണ ഉത്തരവാദിത്വം ബിജുവിനെ ഞാൻ ഏൽപ്പിച്ചിട്ടുണ്ട്.
എന്റെ പ്രിയയോട് ഞാൻ ചെയ്ത മഹാപാപ്പത്തിന് പ്രായശ്ചിതം ചെയ്യാൻ ഇങ്ങനെ മാത്രമാണ് എനിക്ക് അവസരം കിട്ടിയത്. എന്ത് തന്നെയായാലും കുറച്ചു നാൾ എനിക്ക് ബോംബെയിൽ തങ്ങേണ്ടി വരും… അത് കഴിഞ്ഞാൽ ഞാൻ ഫ്രീയായി.
കുറച്ചുനേരം ബിജു അവിടെ നിന്ന് എങ്കിലും സുരേഷ് ബിജുവിനോട് പറഞ്ഞു. താങ്കൾ പൊയ്ക്കോളൂ ബിജുബ്രോ ഇനി ഇവിടെ നിന്നിട്ട് വലിയ കാര്യമൊന്നുമില്ല ഇവിടുത്തെ കാര്യങ്ങൾ ഒക്കെ നേഴ്സുമാരും അറ്റൻഡർമാരും ഒക്കെ നോക്കിക്കൊള്ളും….
മനസ്സിന്റെ അടിത്തട്ടിൽ താങ്ങാവുന്നതിലും അധികം ഭാരവുമായി ബിജു പതുക്കെ പുറത്തേക്ക് നീങ്ങി.
അന്ന് വീട്ടിലെത്തിയ ശേഷവും ബിജു പ്രിയയേ ഫോണിൽ വിളിച്ചില്ല… വിളിക്കാൻ ശ്രമിച്ചില്ല എന്ന് തന്നെ വേണം പറയാൻ.
കിട്ടിയ ബാഗ് തുറന്നു പോലും നോക്കാതെ ഭദ്രമായി അവന്റെ അലമാരയിലെ ലോക്കറിൽ സൂക്ഷിച്ചുവച്ചു.
സിനി ചേച്ചി അന്നും ബിജുവിന്റെ അടുത്ത് വന്ന് കാര്യങ്ങൾ തിരക്കി എങ്കിലും ബിജു ഒന്നും തുറന്നു പറഞ്ഞില്ല.
ഏകദേശം രാത്രി 12 മണിയോട് കൂടി പ്രിയയുടെ ഫോൺകോൾ ബിജുവിനെ തേടി വന്നു എങ്കിലും ബിജു അത് റിസീവ് ചെയ്യാൻ കൂട്ടാക്കിയില്ല.
കലുഷിതമായ മനസ്സിന്റെ ഭാരം താങ്ങാനാവാതെ ഒരു പോള കണ്ണടയ്ക്കാതെ ബിജു ആ രാത്രി കഴിച്ചു കൂട്ടി.
ഒരു വ്യക്തിയും, ഒരു കാമുകനും ഒരിക്കലും പ്രാർത്ഥിക്കാത്ത പ്രാർത്ഥനയാണ് ബിജു അന്ന് പ്രാർത്ഥിച്ചത് തന്റെ കാമുകിയുടെ ഭർത്താവിനെ എത്രയും പെട്ടെന്ന് സുഖപ്പെടുത്തി കൊടുക്കണേ ദൈവമേ… എന്ന അകമഴിഞ്ഞ പ്രാർത്ഥന ആയിരുന്നു അവന്റെ മനസ്സിൽ മുഴുവനും.
കാരണം പ്രിയയുടെ അന്നത്തെ അവസ്ഥയും, ഭർത്താവിനോടുള്ള ആ ഒരു മൃദുസമീപനവും പെരുമാറ്റവും, സ്നേഹവും വാത്സല്യവും ഒക്കെ നേരിൽ കണ്ട താൻ അവളുടെ മുന്നിൽ ഒന്നുമല്ല…
അവളുടെ ആ സ്നേഹത്തിന് താൻ ഒരു ശതമാനം പോലും അർഹനല്ല എന്ന് ഒരു തോന്നൽ അവന്റെ മനസ്സിൽ ഉണ്ടായി.
ഹോസ്പിറ്റലിൽ പോകേണ്ട ആവശ്യത്തിനായി കാലത്ത് ഏകദേശം ആറര -ഏഴ് മണിയായപ്പോൾ, ബിജു പ്രിയയേ ഫോണിൽ വിളിച്ചു.