ബിജു : ഹലോ, പ്രിയ… ഇന്ന് ഹോസ്പിറ്റലിൽ പോകേണ്ടതല്ലേ…??
പ്രിയ : അതേ ഏട്ടാ…. ഞാൻ റെഡിയായ്ക്കൊണ്ടിരിക്കയാണ്.
ബിജു : ഞാൻ റെഡിയായി കഴിഞ്ഞു… നീ റെഡിയായെങ്കിൽ എന്നെ അറിയിക്കണം. ഞാൻ നിന്നെ അവിടെ വിട്ടിട്ട് ജോലിക്ക് പൊയ്ക്കൊള്ളാം.
ഞാൻ കാറുമായിട്ട് ഉടനെ വരാം ഒരുങ്ങി നിന്നോളൂ.
കാർ ഓടിക്കുമ്പോഴും വഴിയിലുടനീളം ബിജു ഒന്നും മിണ്ടിയില്ല… പ്രിയ പറയുന്ന കാര്യങ്ങൾക്ക് മൂളുക മാത്രം ചെയ്തു.
ഉച്ചയോടു കൂടി സുരേഷിനെ രണ്ടാമത്തെ സർജറിക്ക് വേണ്ടി ഓപ്പറേഷൻ തിയേട്ടറിലേക്ക് കൊണ്ടുപോയി. നിറക്കണ്ണുകളോടെ പ്രിയ സുരേഷിനെ തിയേറ്ററിലേക്ക് യാത്ര യാക്കി.
മണിക്കൂറുകൾക്ക് ശേഷം സുരേഷിനെ ഉള്ളിൽ നിന്നും പുറത്തിറക്കി. രണ്ട് ഡോക്ടർമാരുടെയും മുഖത്ത് സന്തോഷം.
ഡോക്ടർ : താങ്ക് ഗോഡ്… ഓപ്പറേഷൻ സക്സ്സസ്… 24 hrs ഒബ്സെറെവേഷനിൽ കഴിഞ്ഞിട്ട് റൂമിലേക്ക് മാറ്റാം. ലെറ്റ് അസ് സീ ദി ഇമ്പ്രൂമെന്റ്.
പ്രിയയും, ബിജുവും ഒരുപോലെ സന്തോഷിച്ചു. ബിജു ആർക്കൊക്കെയോ ഫോൺ ചെയ്ത് ആ സന്തോഷ വാർത്ത അറിയിച്ചു.
അധികം വൈകാതെ ബിജു, പ്രിയയെ ഒരു ഓട്ടോ കയറ്റി വീട്ടിലേക്ക് അയച്ചു. അന്ന് രാത്രി മുഴുവനും icu വിന്റെ പുറത്ത് ബിജു ഉറങ്ങാതെയിരുന്നു.
പിറ്റേ ദിവസം കാലത്ത് തന്നെ പ്രിയ ഹോസ്പിറ്റലിൽ എത്തിച്ചേർന്നു.
പ്രിയ : ഇന്നലെ രാത്രി സുരേട്ടന് എന്തെങ്കിലും ബുദ്ധിമുട്ടുള്ളതായി അവിടെന്ന് പറഞ്ഞിരുന്നോ ഏട്ടാ…??
ബിജു : ഇല്ല പ്രിയ… ഇത് വരെ പ്രത്യേകിച്ചൊന്നും പറഞ്ഞില്ല. ദൈവം നിന്റെ കൂടെയുണ്ട്… നിന്റെ സുരേട്ടൻ പൂർണ്ണ സുഖം പ്രാപിച്ച് തിരിച്ചു വരും. നീ ധൈര്യമായി ഇരി… എല്ലാം നല്ലതിനാണെന്ന് കരുതുക.
അന്നത്തെ പകൽ അല്പം ടെൻഷനിലാണെങ്കിലും 24 hrs ഒബ്സെർവീഷൻ കഴിഞ്ഞ് വൈകീട്ടോടുകൂടി സുരേഷിനെ റൂമിലോട്ട് ഷിഫ്റ്റ് ചെയ്തു. കണ്ണ് തുറന്ന് എല്ലാവരെയും നോക്കിയെങ്കിലും സിസ്റ്റർമാർ സംസാരിക്കാൻ അനുവദിച്ചില്ല…
പ്രിയയുടെ മുഖത്ത് നിർവികാരത മാത്രം…
പ്രിയ : ഏട്ടാ… എന്താ വല്ലാത്ത മൂഡ് ഔട്ട് ആണല്ലോ…
ബിജു : എയ്…. ഒന്നുമില്ല… എല്ലാം നല്ലപടി കഴിഞ്ഞു കിട്ടിയതിൽ ദൈവത്തോട് നന്ദി പറയുകയായിരുന്നു. നിന്റെ സങ്കടം കണ്ടിട്ടുള്ള മൂഡൗട് മാത്രമേയുള്ളു എനിക്ക്.