ബിജു : എല്ലാം ശരിയാവും, അയാൾ ജീവിതത്തിലേക്ക് തിരിച്ചു വരും… നീ ഒന്നും കൊണ്ട് പേടിക്കണ്ട.
വൈകീട്ടോടു കൂടി ബിജു വീട്ടിലേക്ക് തിരിച്ചു പോയി.
രണ്ടാം ദിവസവും മൂന്നാം ദിവസവും സുരേഷ് വിജയകരമായി കടന്നു പോയി.
വൈകീട്ട് അഞ്ച് മണിയായപ്പോഴേക്കും ബിജു ഹോസ്പിറ്റലിൽ സന്ദർഷിച്ചു… പ്രിയയെ കണ്ട് സംസാരിച്ചു.
ബിജു : ഇന്ന് ആൾ ഒക്കെയാണല്ലോ ല്ലേ… ഇനി പേടിക്കാനൊന്നുമില്ല. ഹി ൽ ബി അൽറൈറ്റ്… ഏതായാലും ഡിസ്ചാർജ് കിട്ടാൻ ഒരാഴ്ച എടുക്കും. പിന്നെ… കൈയ്യിൽ പൈസ ഇരിപ്പില്ലേ..?? എന്തെങ്കിലും വേണെങ്കിൽ പറയാൻ മടിക്കേണ്ട…
പ്രിയ : ഇല്ല ഏട്ടാ… സുരേട്ടൻ എന്റെ കൈയ്യിൽ കുറച്ചധികം പണം തന്നിട്ടുണ്ട്…
ബിജു : ഭക്ഷണമൊക്കെ ശരിക്കും കഴിക്കുന്നുണ്ടോ മോളേ നീ…
പ്രിയ : ഉണ്ട് ഏട്ടാ… ഒരു കുഴപ്പവുമില്ല… ഞാൻ ഇവിടെ വെറുതെ ഇരിക്കണമെന്നേയുള്ളൂ വേറെ ഹാർഡ് വർക്ക് ഒന്നുമില്ലല്ലോ…!?
ബിജു : എന്നാ ഇനി ഞാൻ നിക്കണ്ടല്ലോ… പോയിക്കോട്ടെ ഞാൻ..?? നാളെ കാലത്ത് വരാം… ഇവിടെ വന്നിട്ടേ പോകത്തുള്ളു.
പ്രിയ : എന്നാ ശരിയേട്ടാ…!! അവളുടെ കണ്ണിലെ നിർവികാരത കണ്ടിട്ട് കാണാത്ത പോലെ ബിജു പടിയിറങ്ങി.
സ്റ്റേർ കേസിനടിത്തേക്ക് വരെ പ്രിയ ബിജുവിനെ അനുഗമിച്ചു. അല്പം ഇരുട്ട് വീണ കോണിലെത്തിയപ്പോൾ പ്രിയ ബിജുവിന്റെ വലതു കൈയ്യിലെ വിരലുകളിൽ മുറുകെ പിടിച്ചു.
പ്രിയ : ഏട്ടാ… എന്നോട് പൊറുക്കണം… ഈ പ്രിയയെ ഒരിക്കലും വെറുക്കരുത്… എന്റെ സിറ്റുവേഷൻ ഇതാണ് എന്ന് മനസ്സിലാക്കണം… വിതുമ്പുന്ന സ്വരത്തിൽ അവൾ പറഞ്ഞു തീർത്തു.
ബിജു പെട്ടെന്ന് അവളുടെ കൈ തന്റെ കയ്യിൽ നിന്നും പിടിച്ച് വേർപെടുത്തികൊണ്ട് പറഞ്ഞു. എയ്… എന്താ മോളേ ഇത്… അത് നിന്റെ ഭർത്താവാണ്… നിന്റെ മേലുള്ള പൂർണ്ണ അവകാശിയാണ് ആ മുറിയിൽ കിടക്കുന്നത്… അദ്ദേഹത്തിൽ കവിഞ്ഞ ഒരു പരിഗണനയും ഞാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല… അത് നീ എനിക്ക് തരാനും പാടില്ല…
സങ്കടപ്പെടരുത് ഇപ്പോ നീ പോയി നിന്റെ രോഗിയായ ഭർത്താവിന് കൂട്ടിരിക്കുക… മറ്റൊന്നും ശ്രദ്ധിക്കേണ്ട… ഓക്കേ പൊയ്ക്കോള്ളു…