ഞാൻ തിരികെ വീട്ടിലെത്തുന്നതിന്റെ ഒരു മണിക്കൂർ മുൻപ് മാത്രമാണ് പ്രിയ ആ വീട്ടിലേക്ക് തിരിച്ചെത്തിയത് എന്ന് സിനി ചേച്ചി പറഞ്ഞിട്ട് ഞാൻ അറിഞ്ഞു.
ഞാൻ ഉടനെ തന്നെ പ്രിയയുടെ വീട്ടിലേക്ക് പോയി പ്രിയയെ കണ്ടു. ആകെ ശോകമൂകമായ അന്തരീക്ഷം… സങ്കടം നിഴലിക്കുന്ന മുഖത്തോടു കൂടിയാണ് പ്രിയ എന്നെ വരവേറ്റത്.
ഞാൻ : എന്തുപറ്റി പ്രിയ…?
പ്രിയ : ഒന്നുമില്ല ഏട്ടാ…!!
ഞാൻ : എന്താ നീ ഫോൺ എടുക്കാത്തത് ഞാൻ പല തവണ നിന്നെ വിളിച്ചു.
പ്രിയ : ഞാൻ ഫോൺ എടുക്കാൻ പറ്റിയ പരുവത്തിൽ ആയിരുന്നില്ല. ഞാനിവിടെയുണ്ടായിരുന്നില്ല.
ഞാൻ : എന്തുപറ്റി നീ എവിടെയാ പോയിരുന്നേ…??
പ്രിയ : ഞാൻ സുരേട്ടന്റെ വീട്ടിലേക്ക് പോയിരുന്നു ഏട്ടാ…
ഞാൻ : അവിടെ എന്താ പ്രശ്നം…എന്താ പ്രിയ കഴിഞ്ഞ ദിവസമല്ലെ നീ പോയിട്ട് വന്നത് വീണ്ടും തിരിച്ചു പോയോ…??
പ്രിയ : അതേ ഏട്ടാ വീണ്ടും ഒരു എമർജൻസി ഉണ്ടായിരുന്നു.
ഞാൻ : എന്ത് എമർജൻസി..??
അവളെന്നെ കൈപിടിച്ച് അങ്ങോട്ട് ഉള്ളിലോട്ട് കൂട്ടിക്കൊണ്ടുപോയി എന്നോട് ചോദിച്ചു എമർജൻസി എന്താണെന്ന് പറഞ്ഞൽ മൂഡ് ഔട്ട് ആവോ..??
ഞാൻ : ഇല്ലടീ… നീ പറ എന്താ നിന്റെ പ്രശ്നം.
അവൾ കുറച്ചുനേരം മൗനയായി നിന്നു. പിന്നെ നിറകണ്ണുകളോട് കൂടി എന്റെ മുഖത്തുനോക്കി അവൾ പറഞ്ഞു സുരേട്ടൻ തിരിച്ചുവന്നു.
ഞാൻ : ങേ… ആര്..??
പ്രിയ : അതെ സംശയിക്കേണ്ട സാക്ഷാൽ സുരേഷ്… എന്റെ ഹസ്ബൻഡ് തന്നെ.
ബിജു ഇടിവെട്ട് ഏറ്റ പോലെ രണ്ടുനിമിഷവും സ്ഥബ്ദനായ് നിന്നു.
ഞാൻ : നീ പറയുന്നത് നിന്റെ ഭർത്താവ് സുരേഷിനെ പറ്റി തന്നെയാണോ… പ്രിയ…??
പ്രിയ : അതേ ഏട്ടാ… സംശയിക്കേണ്ട..
ഞാൻ : എന്നിട്ട് എവിടെയുണ്ട്…
പ്രിയ : ആൾ ഇപ്പോൾ ഹോസ്പിറ്റലിൽ ഉണ്ട്.
എല്ലാം വിശദമായി പറയാം ഏട്ടാ ഞാൻ ഒന്ന് റെഡിയാവട്ടെ എനിക്കിപ്പോ വീണ്ടും ഹോസ്പിറ്റലിലേക്ക് പോകണം എന്റെ കൂടെ പോരാമോ… ഞാൻ ഒറ്റയ്ക്ക് എങ്ങനെ പോകും ഈ സന്ധ്യാസമയത്ത്… ഏട്ടൻ വരുമെങ്കിൽ വലിയ ഉപകാരം.