ഞാൻ : ഉവ്വ്… സുഖമാണ് സുരേഷേട്ടാ… ഐ ആം എക്സ്ട്രീംലി സോറി… ഞാൻ കുറച്ചു മുൻപാണ് താങ്കളുടെ ഈ അവസ്ഥയെ കുറിച്ചുള്ള വിവരം അറിയുന്നത്. അതും പ്രിയ പറഞ്ഞിട്ട്. ഞാൻ ഔട്ട് ഓഫ് സ്റ്റേഷൻ ആയിരുന്നു.
സുരേഷ് : ബിജോയ് എന്നല്ലേ പേര്… എനിക്ക് നേരിയ ഓർമ്മയേയുള്ളൂ ഇയാളെ പരിചയപ്പെട്ടത് ഒന്നും എനിക്ക് വ്യക്തമായ ഓർമ്മയില്ല. നാം തമ്മിൽ കല്യാണദിവസം കണ്ടതായിരിക്കാം. അല്ലേ…??
ഞാൻ : അല്ല… ബിജു ..!!
സുരേഷ് : പ്രിയ നീ വീണ്ടും എന്തിനാ ഇങ്ങോട്ട് വന്നേ… നീ ഇപ്പോ ഇവിടുന്ന് പോയതല്ലേ ഉള്ളൂ… വീണ്ടും, എന്തിനാ തിരികെ വരാൻ പോയേ… ഒരുപാട് ബുദ്ധിമുട്ടേണ്ടി വന്നില്ലേ…??
ഇന്ന് വീണ്ടും ഇങ്ങോട്ട് വരേണ്ടില്ലായിരുന്നു ഞാൻ ഇവിടുന്ന് ഒറ്റക്ക് എന്തെങ്കിലും കൊണ്ട് അഡ്ജസ്റ്റ് ചെയ്യുമായിരുന്നല്ലോ…
നഴ്സുമാരും അറ്റൻഡർമാരും ഇവിടെയുണ്ടല്ലോ നീ എന്തിനാ ഇത്രയും പെട്ടെന്ന് തിരിച്ചു വന്നേ…??
രണ്ടുമൂന്നു ദിവസം ഇവിടെ നിന്ന് ഉറക്കമില്ലാതെ കഷ്ടപ്പെട്ടതല്ലേ നീ… നിനക്കും ക്ഷീണം കാണത്തില്ലേ… എനിക്ക് മനസ്സിലാവാഞ്ഞിട്ടല്ല……..
പ്രിയ : അത് സാരമില്ല സുരേട്ടാ എനിക്ക് അതൊരു ബുദ്ധിമുട്ടല്ല… ഞാനൊന്ന് കുളിച്ചു മാറ്റാൻ വേണ്ടി വീട്ടിൽ പോയതാണ്.
ഞാൻ : ബ്രോ… ഇപ്പൊ എത്ര ദിവസമായി ഇത് സംഭവിച്ചിട്ട്…??
സുരേഷ് : ശരിക്ക് ഓർമ്മയില്ല… ഓൾ മോസ്റ്റ് ടു ത്രീ ഡേയ്സ് എന്ന് വിചാരിക്കുന്നു.
ഞാൻ : അവിടെന്ന് ഇവിടെക്ക് എപ്പൊ എത്തി.
സുരേഷ് : മംച്ച്… ഓർക്കുന്നില്ല… ഇപ്പോഴാണ് ഞാൻ ഇന്ത്യയിൽ ആണുള്ളതെന്ന് അറിയുന്നത് തന്നെ… ഏതായാലും, അപകടത്തിൽ മരിച്ചില്ലല്ലോ അത് തന്നെ വലിയ സന്തോഷം.
ഞാൻ : എയ്.. സുരേഷ് ഏട്ടാ എന്തൊക്കെയാ ഈ പറയുന്നേ… നിങ്ങൾക്ക് ഒന്നും സംഭവിക്കില്ല, ഇവിടെ ഞങ്ങളൊക്കെ ഇല്ലേ, നല്ല ഡോക്ടർ മാരില്ലേ നല്ല ട്രീറ്റ്മെന്റ് കിട്ടില്ലേ…
ബിജു, ആ ഹോസ്പിറ്റലിന്റെ മാനേജ്മെന്റിനെ സമീപിച്ചു ഒരു സ്പെഷ്യൽ റിക്വസ്റ്റ് കൊടുത്തിട്ട് ഒരു സ്പെഷ്യൽ റൂം സംഘടിപ്പിച്ചു സുരേഷിനെ അങ്ങോട്ട് ഷിഫ്റ്റ് ചെയ്തു.
ഞാൻ ആ റൂമിൽ അകത്തും പുറത്തുമായി കുറെ നേരം നിന്നു. പ്രിയ സുരേഷിന്റെ അടുത്തു തന്നെ ഇരിപ്പുണ്ട്… അവർ തമ്മിൽ എന്തൊക്കെയോ സംസാരിക്കുന്നുണ്ട്.