പരിക്ക് എത്രമാത്രം ഗുരുതരമാണെന്നും ഗൗരവമുള്ളതാണെന്നും ചികിത്സ എത്ര കാലം നീണ്ടുനിൽക്കുമെന്നും ഉള്ള കാര്യത്തെപ്പറ്റി യാതൊരു ഊഹവുമില്ലാത്ത സ്ഥിതിക്ക് ഇനി പ്രിയ എന്ത് തീരുമാനം എടുക്കും എന്നുള്ള കാര്യത്തെപ്പറ്റി യാതൊരു വിവരവും ഇല്ല.
ഇത്രയും നാൾ നടുക്കടലിൽ വൻത്തിരകളിൽ കിടന്ന് ഉലയുകയായിരുന്ന ആ മനസ്സ് ബിജു തന്റെ പ്രയത്നം കൊണ്ട് ഒരു കരയ്ക്ക് അടുപ്പിച്ചപ്പോഴാണ് അടുത്ത വൻ തിരമാല….
ഇനി അവളുടെ മനസ് മാറുമോ,… കയ്യെത്തും ദൂരത്ത് എത്തിയ ഒരു മാലാഖ കുഞ്ഞിനെ കൈവിട്ടു പോകുന്ന അവസ്ഥയിലേക്ക് വീണ്ടും.
താൻ ഇത്രയും കാലം ഒരു അമൂല്യ നിധി പോലെ കൊണ്ട് നടന്ന തന്റെ പ്രിയ വീണ്ടും തന്റെ സ്വഗൃഹത്തിലേക്ക് തിരികെ പോകുമോ എന്ന് ഇപ്പോൾ സംശയിക്കേണ്ടതുണ്ട്…
അവന്റെ മനസ്സിലെ ഗദ്ഗതം അവൻ ആരോടും പറയും. കഴിഞ്ഞുപോയ ഓരോ ദിവസവും ഓരോ മണിക്കൂറും ഓരോ നിമിഷങ്ങളും ഓർത്ത് അവന്റെ ചുണ്ടുകൾ വിതുമ്പി.
പ്രിയയുടെ സ്ഥാനത്ത് വേറെ ഒരാളായിരുന്നെങ്കിൽ ആ മനുഷ്യനെ തിരിഞ്ഞു നോക്കില്ലായിരുന്നു. അവളിൽ മനുഷ്യത്വം അവശേഷിക്കുന്നു എന്നതിന്റെ ഉത്തമ സാക്ഷ്യമാണ് ഇത്.
വീട്ടിൽ തിരിച്ചെത്തി കാർ പോർച്ചിലിട്ട് പടികൾ കയറിയ ബിജുവിന്റെ മുന്നിൽ സിനി ചേച്ചിയെയാണ് കണ്ടത്.
സിനി : എന്താ ബിജു പോയ കാര്യം എന്തായി…
ബിജു : പ്രിയയെ അവിടെ കൊണ്ടു വിട്ടു… ഞാൻ പെട്ടെന്ന് ഇങ്ങോട്ട് പൊന്നു…
സിനി : നീ സുരേഷേട്ടനെ കണ്ടില്ലേ..??
ബിജു : മ്മ്, ആ… കണ്ടു…. ദൂരെ നിന്ന് ആ കട്ടിലിൽ കിടക്കുന്ന ദുഷ്ട്ടനെ ഞാൻ കണ്ടു….
സിനി : എന്നിട്ട് നീ സുരേഷേട്ടനുമായി ഒന്നും സംസാരിച്ചില്ലേ….??
ബിജു : എയ്… എന്തിന് സംസാരിക്കണം, എനിക്കയാള് ആരാ… എനിക്കയാളുമായി എന്ത് ബന്ധം, നമ്മുടെ സഹോദരിയെ ഉപേക്ഷിച്ച് കടന്നു കളഞ്ഞ ദുഷ്ട്ടനല്ലേ അയാള്…… അവന്റെ മുഖത്തെ വിഷമം മറച്ചു വച്ചോണ്ട് അവൻ പറഞ്ഞു.
സിനി : അവിടെ ഇപ്പൊ പ്രിയ മാത്രല്ലേയുള്ളൂ, നിനക്കും അവിടെ നിൽക്കായിരുന്നില്ലേ..??
ബിജു : അല്ലേലും ഞാൻ എന്തിന് അവിടെ നിൽക്കണം… എന്റെ ആരുമല്ലല്ലോ… അങ്ങനെയുള്ള ആളിനെ സഹായിക്കേണ്ട കാര്യം എനിക്കുമില്ല.. അതൊന്നും എന്നെ ബാധിക്കുന്ന വിഷയവുമില്ല.