അത്രേം പറഞ്ഞു അവൻ ഷർട്ടിന്റെ ബട്ടൻസ് അഴിച്ച് പെട്ടെന്ന് എന്റെ മുറിയിലേക്ക് നടന്നു.
മുറിയിൽ കയറിയ ബിജുവിന്റെ ഉള്ളിൽ നിന്നും ദുഃഖം അനപൊട്ടിയോഴുകി. അവൻ പെട്ടെന്ന് അവിടെത്തെ മേശയുടെ പുറത്ത് കൈ വച്ച് തല കുമ്പിട്ടു ഇരുന്ന് വിതുമ്പി.
അവനെ പിന്തുടർന്ന് വന്ന സിനി പെട്ടെന്ന് അവന്റെ പുറകിലൂടെ തോളുകളിൽ അണച്ചു പിടിച്ച് ആശ്വസിപ്പിച്ചു.
സിനി : എടാ മോനെ… നീ എന്തിനാ ഈ ചേച്ചിയുടെ മുന്നിൽ അഭിനയിച്ചു തകർക്കുന്നെ… നീ ആരാണെന്നും, നീ എന്താണെന്നും നിന്റെ മനസ്സ് വായിച്ചറിഞ്ഞ ഈ വീട്ടിലെ ഏക വ്യക്തിയാണ് നിന്റെ ചേച്ചി…. ചേച്ചിക്ക് അറിയാവുന്നത് പോലെ ഈ വീട്ടിൽ ആർക്കും നിന്നെ അറിയില്ല.
നീ ഇവിടെ എത്തുന്നതിനു മുൻപ് പ്രിയ എന്നെ വിളിച്ച് എല്ലാ കാര്യങ്ങളും പറഞ്ഞിരുന്നു.
ബിജു : എന്റെ ചേച്ചി… ദൈവം എന്നെ എന്തിനാ ഇങ്ങനെ പരീക്ഷിക്കുന്നത്…??? ഞാൻ ആർക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ല… എന്നിട്ടും എന്നിൽ നിന്നും പലതും, പലരും അകന്നു പൊയ്ക്കൊണ്ടിരിക്കുകയാണല്ലോ…. അവൻ വിതുമ്പി.
സിനി : ഛെ, ഛെ… എന്താ മോനെ നീ ഇങ്ങനെ കൊച്ചു കുട്ടികളെ പോലെ ആയാലോ… നിന്റെ ദുഃഖം എന്താണെന്ന് ചേച്ചിക്കറിയാം. സങ്കടപ്പെടേണ്ട എല്ലാം ശരിയാവും… ദൈവം നിനക്കായി എന്തെങ്കിലും നന്മ കരുതി വച്ചു കാണും. നീ ഇപ്പൊ സമാധാനിക്കു…
സിനി: നീ കരയ്…. കരഞ്ഞു കരഞ്ഞു തീർക്ക് നിന്റെ മനസ്സിലെ സങ്കടം…
സിനി : ഭക്ഷണം കഴിച്ചിട്ട് അപ്പുറത്തോട്ട് പോയാ മതി, അവിടെ ഇന്ന് പ്രിയ ഇല്ലാത്തത് കൊണ്ട് കാര്യമായിട്ട് ഒന്നും ഉണ്ടാക്കിക്കാണില്ല.
പിറ്റേന്ന് കാലത്ത് ജോലിയുടെ ഇടയ്ക്ക് ബിജു ഒന്ന് ഹോസ്പിറ്റലിൽ പോയി നോക്കി.
പ്രിയയെ അവിടെ കണ്ടില്ല… സുരേഷ്, മരുന്നിന്റെ സടേഷനിലായത് കൊണ്ട് അവൻ വന്നപോലെ തിരികെ പോയി.
ജോലി കഴിഞ്ഞു വൈകീട്ട് പോരാം നേരം ബിജു വീണ്ടും ഹോസ്പിറ്റലിൽ കയറി. സുരേഷിനെ സന്ദർശിച്ചു.
ബിജുവിനെ കണ്ടപ്പോൾ സുരേഷിന്റെ മുഖം പ്രകാശിച്ചു. പ്രിയയേ ഞാൻ അവിടെ ചുറ്റും തിരഞ്ഞു. കണ്ടില്ല.
പ്രിയയെയായിരിക്കും നിങ്ങൾ അന്വേഷിക്കുന്നത്…? ആ.. അവൾ ഇന്ന് കാലത്ത് വന്ന് വൈകീട്ട് നേരത്തെ വീട്ടീ പോയി… ഞാൻ അവളെ പറഞ്ഞയച്ചു. മൂന്നാല് ദിവസമായില്ലേ ഊണും ഉറക്കവുമില്ലാതെ അവൾ ഇവിടെ കിടന്ന് ശ്വാസം മുട്ടുന്നു. അവൾ ആകെ അവശയാണ്.