ഏതായാലും പ്രിയ ഇന്ന് ഇങ്ങോട്ട് വരില്ല… നാളെ കാലത്ത് പ്രതീക്ഷിച്ചാമതി.
സുരേഷ് : ആ… ഇരിക്ക് ബിജോയ്…എന്താ വിശേഷം…
ബിജു : ഓ… എനിക്കെന്ത് വിശേഷം… സുരേഷേട്ടന്റെ വിശേഷം പറ.
സുരേഷ് : അഹ്… വേദനയുണ്ട് പെയിൻ കില്ലർ കഴിച്ചു കഴിച്ചു മതിയായി.
സുരേഷ് : അടുത്ത സർജറി എത്രയും പെട്ടെന്ന് വേണമെന്നാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്.
ബിജു : സുരേഷേട്ടാ, എന്താണ് വലിയ ഇഷ്യൂ.
സുരേഷ് : എന്റെ ബ്രെയിനിൽ ചെറിയ ഒരു ട്യൂമർ ഫോം ചെയ്തിട്ടുണ്ട്. അതാണ് ഞാൻ ഡ്രൈവ് ചെയ്യുമ്പോൾ ഒരു നിമിഷം ബ്ലാങ്ക് ആയത്. ആ സമയത്ത് പറ്റിയതാണ് ഈ ആക്സിഡന്റ്. ഇത്തിരി കള്ള് കുടിച്ചു എന്നത് നേര് തന്നെ… പക്ഷെ ഇതിന്റെ റിസൺ അതല്ല.
അതേ… എന്റെ കാര്യത്തിൽ എനിക്ക് തന്നെ വലിയ ഉറപ്പില്ല… ആകെമൊത്തം പോക്കാടോ… ഡോക്ടർമാർ എനിക്ക് വലിയ പ്രതീക്ഷകൾ തന്നിട്ടുണ്ട്., എല്ലാം പെർഫെക്റ്റ്ലി ഓൾറൈറ്റ് ആകാമെന്ന്…
പക്ഷെ, ആകുമോ എന്നാണ് ഇപ്പോഴത്തെ എന്റെ സംശയം… ഈ സർജറി കൂടി കഴിഞ്ഞാ പറയാം ഇനി എത്ര കാലം ജീവിക്കാമെന്ന്. സുരേഷ് ചിരിച്ചു കൊണ്ട് പറഞ്ഞു.
ബിജു : എയ്… അങ്ങനെഒന്നുമില്ല… ഇത് അത്ര വലിയ കേസ് ഒന്നുമല്ല…ചേട്ടാ, ഇതിനേക്കാൾ വഷളായ കേസിസ് വരെ ഇവിടെത്തെ എകസ്പേർട്ട്സ് ആയ ഡോക്ടർ മാർ കൈകാര്യം ചെയ്യുന്നുണ്ട്.. പിന്നെയാണോ, ഇത്.
സുരേഷ് : ഏതായാലും താൻ വന്നല്ലോ… തന്നോട് എനിക്ക് ഒരു കാര്യം പറയാനുണ്ട്. സ്വകാര്യമാണ്… തനിക്ക് പോയിട്ട് ധൃതി ഒന്നുമില്ലല്ലോ…??
ബിജു : ഇല്ല, സുരേഷേട്ടാ… ഞാൻ ജോലി കഴിഞ്ഞ് തിരിച്ചു പോകുന്ന വഴിക്കാണ് ഇവിടെ ഇറങ്ങിയത്.
സുരേഷ് : താൻ ഇന്ന് ഇങ്ങോട്ട് വന്നതും നന്നായി. അപ്പൊ, കാര്യങ്ങളൊന്നും വിശദീകരിച്ചു സംസാരിക്കാൻ എനിക്ക് സാധിക്കില്ല. അതിനാണെങ്കിൽ അല്പം പ്രൈവസി ആവശ്യമാണ്.
ബിജു : എന്താ ചേട്ടാ പറയാനുള്ളത്… പറയൂ.. ഞാൻ ഇവിടെ ഒറ്റക്കല്ലേ ഉള്ളൂ.
സുരേഷ് : എനിക്ക് ബിജോയ് ഒരു പ്രോമിസ് തരണം. ഞാൻ ഇപ്പോൾ നിന്റെ കൈയ്യിൽ ഒരു സാധനം ഏല്പിക്കും. അത് പ്രിയ ഒരിക്കലും അറിയാനും പാടില്ല.