ബിജു : പറയൂ ചേട്ടാ ഞാൻ ആരോടും പറയില്ല.
സുരേഷ് : ബിജുബ്രോ… ആ അലമാര തുറന്ന് അതിന്റെ ഏറ്റവും താഴെത്തട്ടിൽ ഒരു ബാഗിരിപ്പണ്ട് അതൊന്ന് എടുത്തു തരാമോ…?
ബിജു അലമാര തുറന്ന അതിനടിയിലെ താഴെ തട്ടിൽ ഉള്ള ഒരു ബ്രൗൺ തുകൽ ലാപ് ടോപ് ബാഗ് എടുത്തു കൊണ്ടു കൊടുത്തു.
പറയാൻ ഒത്തിരി ഉണ്ടെങ്കിലും, സംസാരിക്കാനുള്ള പ്രയാസം കാരണം എല്ലാം ഞാൻ ചുരുക്കി ഇതിനകത്ത് വച്ചിട്ടുണ്ട്.
ഈ പാർസൽ സീൽഡ് ആണ്…. ഒരു അഡ്വക്കേറ്റ് ന്റെ സഹായത്തോടെ പാക്ക് ചെയ്തതാണ്. ഇതിൽ എന്താണ് ഏതാണെന്നൊന്നും ഇപ്പോൾ എന്നോട് ചോദിക്കരുത്
ഒരാഴ്ചയ്ക്ക് ശേഷം മാത്രം ഇത് പ്രിയയെ ഏൽപ്പിക്കുക.
എനിക്ക് എത്രയും പെട്ടെന്ന് തിരിച്ച് ബോംബെക്ക് പോണം.
അവിടെ എനിക്ക് ചില ബിസിനസ് ലിങ്കുകൾ ഉണ്ട്… അതൊക്കെ ഒന്ന് അപ്പ് ഡേറ്റ് ചെയ്തിട്ട് പെട്ടെന്ന് ഇങ്ങോട്ട് തന്നെ തിരിക്കണം.
ബിജു : അല്ല ചേട്ടാ… ഈയൊരാവസ്ഥയിൽ ചേട്ടൻ എങ്ങനെ ബോംബെക്കു പോകും..??
സുരേഷ് : അതൊന്നും താൻ നോക്കണ്ട…. എനിക്കിപ്പം പോയേ തീരു… അതിനു മുൻപ് ചെയ്തു തീർക്കേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ടായിരുന്നു…. അത് ഇപ്പോൾ ചെയ്തില്ലെങ്കിൽ പിന്നെ ചെയ്യാൻ പറ്റിയെന്നു വരില്ല…
ബോംബെയിലെ ബിസിനെസ്സ് കാര്യങ്ങളൊക്കെ നേരെയാക്കീട്ട് വേണം എനിക്ക് തിരികെ ഇങ്ങോട്ട് തന്നെ വരാൻ. പിന്നെ എന്റെ ബിസ്സിനെസ്സ് എനിക്ക് ഇവിടെ തുടങ്ങണം..
നാട്ടിൽ തന്നെ എന്റെ കുടുംബത്തോട് കൂടെ നിക്കണം ഞാൻ തന്നെ നഷ്ട്ടപെടുത്തിയ എന്റെ കുടുംബ ജീവിതം എനിക്ക് തിരിച്ചു പിടിക്കണം…
പ്രിയയേ ഞാൻ ഒരുപാട് ബുദ്ധിമുട്ടിച്ചു, സങ്കടപ്പെടുത്തി. അതിനൊക്കെ പ്രായശ്ചിതം ചെയ്യണം.
എല്ലാം ദൈവ ഇഷ്ടംപോലെ നടക്കട്ടെ എന്ന് ഞാൻ പറയുന്നുള്ളൂ… ഇപ്പോൾ എന്റെ മനസ്സ് സ്വസ്ഥമായി. മനുഷ്യന്റെ സ്ഥിതിയല്ലേ… ആർക്കും ഒന്നും പ്രവചിക്കാൻ വയ്യല്ലോ…
ഈ ബാഗ് സഹിതം എല്ലാം താങ്കൾ കൊണ്ടുപോയി സേഫ് ആയി വയ്ക്കണം… ഇതെന്റെ കൈയ്യിൽ വയ്ക്കുന്നത് പോലും സേഫ് അല്ല.
ഇനി ഞാൻ പെട്ടന്ന് മരിച്ചു പോയാലും, കടമകൾ ബാക്കി വച്ചിട്ട് പോയി എന്ന ഒരു വിഷമം എന്റെ ആത്മാവിനുണ്ടാവരുത്. എന്റെ ഭാര്യ എന്റെ ആത്മാവിനെ പോലും പ്രാകുന്ന അവസ്ഥ വരരുത്.