” അടുത്ത ഞായറാഴ്ച അവർ വരും…. പയ്യന് പുറമെ അച്ഛനം സഹോദരിയും ഒരു മാമനും…”
കൃഷ്ണൻ കുട്ടി പറയുമ്പോൾ പിന്നെ മൂന്ന് നാൾ കൂടി ബാക്കി ഉണ്ടായിരുന്നു…
xxxxx
ഞായറാഴ്ച 11 മണിയോടെ പറഞ്ഞത് പോലെ പെണ്ണ് കാണാൻ കൂട്ടരെത്തി….
തറവാടികൾ ആണ് വന്നവർ എന്ന് ഒറ്റ നോട്ടത്തിൽ അറിയാം…
ശ്രീദേവിയും മകളും കൗതുകത്തോടെ വാതുക്കൽ തന്നെ ഉണ്ടായി…
പയ്യനെ കണ്ട ശ്രീദേവി ആദ്യം ഒന്ന് പകച്ചു… ഉടൻ തന്നെ സമനില വീണ്ടെടുത്ത് വെളുക്കെ ചിരിച്ചു…
വരുംകാല മദർ ഇൻ ലായെ കണ്ട് പയ്യന്റെ മുഖം ഇരുണ്ടു…..പിന്നെ ആവശ്യമായ പ്രസന്നത മുഖത്ത് വരുത്തി മുഖ്യധാരയിൽ ചേർന്നു
വരണ്ടായിരുന്നു എന്ന് പയ്യന് ഉള്ളിൽ തോന്നി….