———————–
ആദിയാ റൂം വിട്ട് പോയതും ചാരുവോരു ദീർഘനിശ്വാസം വിട്ടു……
“ഹോ….എന്ത് ചെക്കാനാ അവൻ….ഒറ്റ ദിവസം കൊണ്ടെന്റെ ഫോട്ടോ കോപ്പി വരച്ചുണ്ടാക്കിയേക്കുന്നു….”
അതേ സമയം അവളുടെ ബാഗിൽ ഉണ്ടായിരുന്നു ഫോണിലേക്ക് ഒരു കാൾ വന്നു
“ആ നീതു പറയെടി…നീ കറക്ട് സമയത്താ വിളിച്ചത്…ഞാനിന്നലെ പറഞ്ഞയാ പയ്യനില്ലേ…”
“ഏത് നിന്റെയാ പൂച്ചക്കണ്ണനോ..?
മറുവശത്തു നിന്നൊരാക്കിയ ചിരി വന്നു
”ആ അവൻ തന്നെ…ആളിപ്പോ കോളേജിൽ വന്നിരുന്നു..“
”എന്തിനാടി നിന്നെ പെണ്ണ് ചോദിക്കാൻ ആണോ…?
“ഉവ്വ…..അവനിവിടെ ജോയിൻ ചെയ്യാൻ വന്നതാ…ഫസ്റ്റ് ഇയറിലേക്ക്…അതും എന്റെ ക്ലാസ്സിൽ..”
ചെറിയൊരു നാണത്തോടെ അവൾ പറഞ്ഞു
“അമ്പടി മോളെ….ഞാൻ അപ്പോളേ പറഞ്ഞതല്ലേ…അവനങ്ങനെ പോകാൻ വേണ്ടി വന്നയൊരുത്തൻ ആവില്ലെന്ന്..”
“പിന്നെ പിന്നേയ്..”
നീതിവിനെ കളിയാക്കിക്കൊണ്ട് ചാരു പറഞ്ഞു
“നീയിപ്പോ എന്നെ കളിയാക്കിക്കോ…എനിക്കുറപ്പാ മോളേ…ആ പൂച്ചക്കണ്ണൻ നിന്നേം കൊണ്ടേ പോകൂ..”
വെല്ലുവിളിയോടെ നീതു പറഞ്ഞു..അത് കേട്ടവളൊരു ചിരിയോടെ കസേരയിൽ ചാരിയിരുന്നു
“hmm…അവൻ കൊണ്ടേ പോകൂ…”
അതും പറഞ്ഞവൾ കാൾ അവസാനിപ്പിച്ചു ബാക്കി പരുപാടികളിലേക്ക് കടന്നു
————————
പുതിയ സ്റ്റോറിയാണ് വലിയ ട്വിസ്റ്റുകൾ ഒന്നും കാണാൻ സാധിക്കില്ല….പ്രണയവും കാമവും മാത്രമേ ഞാനിതിൽ ശ്രദ്ധിക്കുന്നുള്ളു….ഓരോ മൂന്ന് ദിവസം കൂടുമ്പോളും പാർട്ടുകൾ ഇടാൻ ശ്രദ്ധിക്കുന്നതാണ്…പക്ഷെ അതിനെല്ലാം മുൻപേ നിങ്ങൾ നല്ലത് ആണെങ്കിലും അല്ലെങ്കിൽ രണ്ടു വരികൾ എങ്കിലും കമന്റ് ഇടാൻ ശ്രദ്ധിക്കണമെന്ന് പറയുന്നു…..ഞങ്ങളെ പോലുള്ളവർക്ക് ഭാവിയില്ലേക്ക് എന്തെങ്കിലുമൊക്കെ എഴുതാനുള്ള ഊർജം ഇത് മാത്രമാണ്….