“അങ്ങനെ ആണേൽ വേറൊന്നും നോക്കണ്ട കുട്ടാ നമുക്ക് ആ കോളേജിൽ തന്നെ അഡ്മിഷനു കൊടുക്കാ….നിന്റെ വാരിയെല്ല് കൊണ്ടാണ് അവളെ ഉണ്ടാക്കിയിരിക്കുന്നതെങ്കിൽ അവളവിടെ കാണും….”
അവൻ വളരെ ആത്മവിശ്വാസത്തിൽ പറഞ്ഞു…..
“അതൊക്കെ എടുക്കാം…പിന്നീട് അവിടെ ചെന്നിട്ട് അവളെ എങ്ങനും കണ്ടില്ലേൽ മോനെ അജയാ നിന്റെ വാരിയെല്ലൂരി ഞാൻ കോൽക്കളി കളിക്കും…!
അതും പറഞ്ഞവനെയൊന്നു പേടിപ്പിച്ച ശേഷം ഞാൻ ബെഡിൽ കിടന്നുരുണ്ടു…..പെട്ടന്ന് എന്തോ ഓർത്തെന്നവണ്ണം ഞാൻ ഷെൽഫിൽ നിന്നുമെന്റെ ഐപാടും പേനയുമെടുത്തു……അതുമായി ബാൽകണിയിൽ വന്നിരുന്നു കൊറച്ചു നേരം ചുറ്റിനുമൊന്ന് നോക്കി……സന്ധ്യ കഴിഞ്ഞു…കൂമനും കുറുക്കനും രാത്രി സഞ്ചരത്തിനിറങ്ങിയിട്ടുണ്ട്….മുകളിൽ നിലാവ് പൊഴിച്ചുകൊണ്ട് പാതി മയങ്ങിയ ചന്ദ്രനും….കെട്ടു പൊട്ടി വീണ കടുക്മണികൾ പോലെ താരകങ്ങളും….ഒരിളം കാറ്റു കൂടി വീശിയതും എന്റെയുള്ളിലെ വരയ്ക്കുന്ന ഭ്രാന്തനെ ഞാനഴിച്ചു വിട്ടു……കുത്തി വരയിൽ തുടങ്ങിയൊടുവിലതൊരു സ്ത്രീരൂപമായി മാറി…..അവളെ ഞാനെന്റെ മനസ്സിൽ പതിപ്പിച്ചത് പോലെ തന്നെ വരച്ചെടുത്തു………..
“നിന്റെ പേരെന്താ പെണ്ണേ…….?
ഒരുപാട് നേരമായി ചിത്രവും നോക്കിയിരുന്ന ഞാൻ സ്വയം ചോദിച്ചു………..
”എന്തിനാ എന്റെ മുൻപിൽ വന്നുപെട്ടത്…..?
ഞാൻ വരച്ച ചിത്രത്തോട് കിന്നാരം പറഞ്ഞിരുന്നപ്പോളാണ് അച്ഛൻ കേറി വരുന്നത് കണ്ടത്….പെട്ടന്ന് തന്നെ ഐപാഡ് ഓഫ് ചെയ്തു ഞാൻ എണീറ്റു
“നീ കഴിക്കുന്നില്ലേ കുട്ടാ..?
കൈലി മുണ്ടിന്റെ അറ്റം പിടിച്ചു നിവർത്തികൊണ്ടച്ചൻ ചോദിച്ചു
”ആ കഴിക്കാൻ ഇറങ്ങുവായിരുന്നു…“”
“”എന്നാ നടക്ക്….“
അതും പറഞ്ഞച്ഛൻ ആദ്യമേ സ്റ്റെപ്പ് ഇറങ്ങി….
അന്ന് ഞങ്ങൾ മൂവരും കഴിക്കാനിരുന്നപ്പോൾ ഞാനെനിക്ക് തെരേസ കോളേജിൽ ചേരണമെന്ന ആഗ്രഹം പറഞ്ഞു….
”അവിടെ ആണെങ്കിൽ അഡ്മിഷൻ നോക്കാം രാമേട്ടാ…ദിവസവും പോയി വരാനുള്ള ദൂരമല്ലേ ഉള്ളു…“
എന്നെ വീട്ടിൽ നിന്നും മാറ്റി നിർത്തി പടുപ്പിക്കാൻ ഇഷ്ടമല്ലാതിരുന്ന അമ്മ പറഞ്ഞു….കോളേജ് ഏതായാലും രാത്രി ആവുമ്പോ എന്നെ വീട്ടിൽ കണ്ടേക്കണമെന്ന് ആണ് അമ്മയുടെ ഓർഡർ
അച്ഛനും മറിച്ചൊരു അഭിപ്രായം ഇല്ലാത്തത് കൊണ്ട് മൂപ്പരും സമ്മതം മൂളി
”അവിടുത്തെ ജനറലച്ഛൻ എന്റെ പരിചയക്കാരനാ….നാളെ നമുക്കൊന്ന് പോയി സംസാരിച്ചു നോക്കാം…..“