കാവയാണോ സുലൈമാനി ആണോ വേണ്ടത്
സുലൈമാനി മതി
ഒരു ഗ്ലാസിൽ സുലൈമാനി ഒഴിച്ച് എനിക്ക്നേരെ നീട്ടി
ഒരു സിപ് എടുത്തുകൊണ്ട് ബാബയെ നോക്കി അദ്ദേഹവും കുടിക്കുകയാണ് വന്നത് എന്തിനെന്നു ചോദിക്കില്ല എന്ന് അറിയുന്നത് കൊണ്ട് വന്ന കാര്യം പറഞ്ഞു റിപ്പോർട്ടുകൾ വാങ്ങി അവിടുന്ന് ഇറങ്ങി നേരെ വീട്ടിൽ വന്ന് റിപ്പോർട് മുഴുവൻ സ്കാൻ ചെയ്ത് അഫിക്കും ആദിക്കും ബിച്ചുവിനും സുഹൈലിനും അമലിനും അൽത്തുവിനും മെയിൽചെയ്ത ശേഷം പരിജയമുള്ള ഡോക്ടർമാരോട് അതിനെ പറ്റി ചോദിക്കാനും കേരളത്തിൽ ഇതിന് ആരാണ് ബെസ്റ്റ് എന്ന് അന്വേഷിക്കണം എന്നും മെസ്സേജ് ഇട്ടശേഷം കുളിച്ചു ലാപ്പും തുറന്ന് മെയിൽ വന്ന ഓരോ ബ്രാഞ്ചുകളുടെയും കണക്കുകൾ ചെക്ക് ചെയ്തു ചെക്ക് ചെയ്ത ബ്രാഞ്ചുകളുടേത് പ്രിന്റ് എടുത്തു കൊണ്ടിരിക്കെ പേപ്പർ തീർന്നതിനാൽ സൂകിലെ ലൈബ്രറിയിൽ വിളിച്ച് ഒരു എ ഫോർ കൊണ്ടുതരാൻ പറഞ്ഞുകൊണ്ട് വീണ്ടും ജോലി തുടർന്നു അടുത്ത ബ്രാഞ്ചിന്റേത് പൂർത്തിയാവും മുൻപ് എ ഫോർ വന്നു കൊണ്ടു വന്നു തന്നതിന് താങ്ക്സ് പറഞ്ഞുകൊണ്ട് ജോലി തുടരവേ ഐ എം ഓ യിൽ അഫിയുടെ കാൾ വന്നു
എന്താണ് മുത്തേ കഴിഞ്ഞില്ലേ
ഇല്ലടാ… ഇത്തിരി കൂടുതലാണ്… ഞാനയച്ച മെയിൽ കിട്ടിയോ
കിട്ടി ഹോസ്പിറ്റലിലെ ഹാർട്ടിന്റെ ഡോക്ടർക്കും ഞങ്ങളെ പ്രൊഫസർക്കും അയച്ചുകൊടുത്തിട്ടുണ്ട് അവരോട് അഭിപ്രായവും ആരായിരിക്കും ബെസ്റ്റ് എന്ന ഒപ്പീനിയനും ചോദിച്ചിട്ടുണ്ട്
നീ ഡ്രൈവിങ്ങിൽ ആണോ ഇതുവരെ വീടെത്തിയില്ലേ
ഇല്ല വീട്ടിലേക്ക് പോയികൊണ്ടിരിക്കുകയാ
ഒന്നുങ്കിൽ ഓഡിയോ കാൾ വിളിക്ക് അല്ലെങ്കിൽ ഫോൺ കട്ട് ആക്കി വണ്ടി ഓടിക്ക്
ഞാൻ ശ്രെദ്ധിക്കുന്നുണ്ട്
വേണ്ടെന്ന് പറഞ്ഞില്ലേ (കാൾ കട്ട് ചെയ്ത് നോർമൽ കാൾ ചെയ്തു)
എന്തേലും കഴിച്ചോ
മ്മ്… ഞാനും മെർലിനും കൂടെ ക്യാന്റീനിൽ നിന്നും മസാല ദോശ കഴിച്ചു
മ്മ്… റിപ്പോർട് കണ്ടിട്ട് എന്താ അവസ്ഥ
കുറച്ച് കുഴപ്പമാണ് ഓപ്പറേഷൻ വേണ്ടിവരും
മ്മ്…
ഇത് ആരുടെയാണ്
കഫീലിന്റെ ഉപ്പാന്റെയാ അവർ ചിലപ്പോ അടുത്ത ദിവസം നാട്ടിൽ വരും
മ്മ്…
നിനക്ക് അവരെ അടുത്ത് എന്തെങ്കിലും കൊടുത്തയക്കണോ
എനിക്കൊന്നും വേണ്ട അവരോട് വരുമ്പോ നിങ്ങളെയും കൂട്ടാൻ പറ