വഴി തെറ്റിയ കാമുകൻ 6 [ചെകുത്താൻ]

Posted by

ആദി : രാജാവിന്റെ വരവ് രാജകീയമായി തന്നെ ആവട്ടെ നീ അവരെ കൂട്ടി വാ മോനേ…

അവരെ കൂട്ടി വണ്ടിക്കരികിലേക്ക് വരുമ്പോ വണ്ടിക്ക് ചുറ്റും നിൽക്കുന്ന പോലീസുകാരെ കണ്ട്

എന്താ പോലീസൊക്കെ

എസ്കോർട്ടാണ്

വണ്ടി ലോക്ക് ഓപ്പൻ ചെയ്തതും പോലീസുകാർ ബെൻസിന്റെ പാസഞ്ചർ ഡോറുകൾ തുറന്നുകൊടുത്തു രണ്ട് വണ്ടികളെയും നടുവിലാക്കിക്കൊണ്ട് മുന്നിലുംപുറകിലുമായി നാല് പോലീസ് വണ്ടികൾ സൈറണും ഓൺ ചെയ്തു മുന്നോട്ട് കുതിച്ചു തിക്കോടി എത്തിയ വണ്ടി ഇടത്തോട്ട് തിരിഞ്ഞതും പോലീസ് വണ്ടികളുടെ സൈറൺ ശബ്ദം നിലച്ചു സൈറൺ ലൈറ്റുകളിൽ മാത്രമോതുങ്ങി കുറച്ചകലെയായി കേൾക്കുന്ന അറബിക് സോങ്ങിന്റെ അകമ്പടിയോടെ റെയിൽവേ ക്രോസ്സ് കഴിഞ്ഞതും പാട്ടിന്റെ ശബ്ദം മുഴുവനായി അടച്ചിട്ട വണ്ടിയുടെ ഗ്ലാസുകളെ ഭേദിച്ചുകൊണ്ട് വണ്ടിക്കകത്ത് കേട്ടു അലങ്കാര ലൈറ്റ്റുകളാൽ മനോഹരമാക്കിയ ചെറിയ പാതയിലൂടെ വണ്ടി മുന്നോട്ടേക്ക് ഒഴുകികൊണ്ടിരിക്കെ മരങ്ങളിൽ ചുറ്റിവെച്ച എൽഇഡി ലൈറ്റുകളും റോഡിൽ കവാടം തീർത്ത നിറം മാറുന്ന എൽഇഡി ലൈറ്റുകളും അങ്ങിങ്ങായി ഇടവിട്ട് കാണുന്ന ക്യാമറകളും ക്യാമറയുമായി മുകളിൽ പറന്നുകൊണ്ടിരിക്കുന്ന ഡ്രോണുകളും മതിലുകൾക്കിരുവശവും നിൽക്കുന്ന ആളുകളെയും കണ്ട് ഞാൻ അന്തിച്ചിരിക്കെ വണ്ടിയിലിരിക്കുന്ന മൂന്നുപേരുടെയും വായിൽനിന്നും മാഷാ അല്ലാഹ് മാറി മാറി വന്നുകൊണ്ടിരുന്നു ഇതുവരെ കണ്ട ഹൈലൈറ്റ് മാളോ കോഴിക്കോട് ബീച്ചോഅല്ല അതിനേക്കാൾ സുന്ദരമാണിത് എന്ന് അവരുടെ ഓരോ മാഷാ അല്ലാവിളിയിലും മുഴങ്ങിക്കേട്ടു എന്തോ മറന്നപോലെ മാഡം ദൃതിയിൽ ഫോണെടുത്തു വിഡിയോ ഷൂട്ട്‌ ചെയ്യാൻ തുടങ്ങി യതും ഞാൻ വണ്ടിയുടെ സൺ‌റൂഫ് ഓപ്പൺ ചെയ്തതും പുറത്തുനിന്നും അറബിക് പാട്ട് സ്പീക്കറിലൂടെ മുഴങ്ങി മേഡം സീറ്റിൽ കയറിനിന്നുകൊണ്ട് ചുറ്റും നോക്കി

മാമാ ബാബാ ഇതിലെ നോക്ക് എന്ത് ബംഗിയാണ് മലബാർ മേഡം

താഴേക്കിറങ്ങി കൂവി വിളിച്ചുകൊണ്ട് പറഞ്ഞു മാമയെയും ബാബയെയും സൺ റൂഫിലൂടെ നോക്കാൻ പറഞ്ഞതും അവർ മുകളിലൂടെ നോക്കി

മാഷാ അല്ലാഹ് സുബ്ഹാനള്ളാഹ് ജന്നത്തു ദുനിയാ അൽഹംദുലില്ലാഹ് എന്ത്‌ ബംഗിയാണിത്

എല്ലാം മറന്ന് ആസ്വദിക്കുന്ന അവരുടെ സന്തോഷം കണ്ട് അവർക്ക് ആസ്വദിക്കാനായി ഞാൻ വണ്ടി സ്ലോ ആയി ഓടിക്കുമ്പോ മുന്നിൽ കാണുന്ന ഓരോ കാഴ്ചയും അവർക്ക് അത്ഭുതങ്ങൾ ആണെന്ന് അവരുടെ മുഖഭാവം വിളിച്ചോതി കൊണ്ടിരുന്നു പുറകിൽ പോളോയുടെ സൺറൂഫിലൂടെ മുകളിൽ കയറി ഇരുന്നും നിന്നുമായി അറബി കുത്തുപാട്ടിനൊത്ത് തുള്ളുന്ന മൂന്നുപേരെയും നോക്കി പ്രായം മറന്ന് തുള്ളുന്ന മാമയേയും ബാബയേയുംകണ്ട് എനിക്കും സന്തോഷം തോന്നി ബീച്ചിനരികിൽ എത്തുമ്പോ രാവോ പകലോ എന്നറിയത്തവിധം ലൈറ്റുകൾ തെളിഞ്ഞു നിൽക്കുന്നത് കണ്ടു വണ്ടി ചെന്ന് നിന്നതും ലൈറ്റുകളും പാട്ടുകളും ഒരേ സമയം നിലച്ചതും എന്ത് പറ്റി എന്ന് ഓർക്കുമ്പോയേക്കും വലിയ ശബ്ദത്തോടെ ആകാശത്ത് പൂത്തിരികൾ മിനി ഇരുളിൽ ആകാശം നോക്കി മാഷാ അല്ലാഹ് എന്ന് ഉറക്കെ പറയുന്ന മൂവരുടെയും മുഖത്തെ സന്തോഷം പോലീസ് വണ്ടിയുടെ ലൈറ്റിന്റെ വെളിച്ചത്തിലും എന്റെ മനസിൽ സന്തോഷത്തിന്റെ പൂത്തിരി കത്തിച്ചു വെടിക്കെട്ട് കഴിഞ്ഞതും എൽഇഡി ലൈറ്റുകൾ തെളിഞ്ഞു താളം തുള്ളുന്ന ലൈറ്റുകൾക്കൊപ്പം കടലിന്റെ ആരവവും ദഫ് മുട്ടിന്റെ താളവും കോൽക്കളിശബ്ദവും പാട്ടും സ്പീക്കറിലൂടെ ഒഴുകവേ പഞ്ചാരിമേളത്തിന്റെ ശബ്ദം അവിടത്തിലോഴുകി വണ്ടിയിൽ നിന്നുമിറങ്ങവേ അല്പം അകലെയായി വെളിച്ചത്തിൽ നിൽക്കുന്ന സ്റ്റേജിലേക്കുള്ള ചുവന്ന പരവധാനി വിരിച്ച വഴിയിൽ കൈയിൽ താലത്തിൽ ദീപവും പൂക്കളുമേന്തി സെറ്റ് സാരിയുടുത്തു മുല്ലപ്പൂ ചൂടി നിൽക്കുന്ന പെൺകൊടികളും പഴയകാല മുസ്ലിം സ്ത്രീകളുടെ വേഷവിധാനത്തിൽ നിൽക്കുന്ന ഒപ്പന ക്കാരായ പെൺ കുട്ടികളിൽ നാലുപേരുടെ കൈകളിലുള്ള വടികൾക്ക് മുകളിൽ ചതുരാകൃതിയിൽ എൽഇഡിലൈറ്റുകളിൽ നിന്നും ഇടവിട്ട് താഴേക്ക് തൂങ്ങിനിൽക്കുന്ന മുല്ല പൂമാലകൾ വണ്ടിയിൽ നിന്നുമിറങ്ങിയ ബാബയെയും മാമയേയും ചതുരത്തിനകത്താക്കികൊണ്ട് ഒപ്പനക്കാർ താലപൊലിക്കിടയിലൂടെ നടക്കവേ ഇരു വശത്തുനിന്നും പൂക്കൾ അവർക്ക് മേലേക്ക് വിതറിക്കൊണ്ട് താലപ്പൊലിയും അവർക്കരികിലൂടെ നീങ്ങികൊണ്ട് മുന്നിലുള്ള ദഫ് മുട്ടുകാർക്ക് മുന്നിൽ ചെന്ന് അൽപനേരം ദഫ് മുട്ടിയ അവർ ഇരു വശത്തെക്കും മാറി മുട്ടുവാൻ തുടങ്ങിയതും അവർക്കിടയിലൂടെ മുന്നോട്ട് നീങ്ങി അവർക്ക് നടുവിലെത്തിയ വരെ അനുഗമിച്ചുകൊണ്ട് മുന്നോട്ട് നീങ്ങിയവർക്ക് മുന്നിലായി വാളും പരിജയുമായിനിൾക്കുന്നവർക്ക് മുന്നിലെത്തിയതും കടലിന്റെ ആരാവമൊഴികെ രംഗം മുഴുവൻ നിശബ്ദമായി പൊടുന്നനെ പരിചകളാലും വാളുകളാലും പരസ്പരം മുട്ടിച്ചു ചാടി മറിഞ്ഞു നിന്നതിനെതിർ ദിശയിലെത്തി സിംഹവടിവിൽ നിന്നുകൊണ്ട് ഉയർന്നു ചാടി വാളുകളും പരിചകളും പരസ്പരം കൂട്ടി ഇടിപ്പിച്ചതും കാണികളായ നാട്ടുകാർ അടക്കം ആർപ്പു വിളിച്ചു വാളുകളാൽ പരിചകളിൽ കൊട്ടി ശബ്ദമുണ്ടാക്കികൊണ്ട് അവർ പുറകോട്ട് ചുവടുവെച്ചു വഴുയൊരുക്കിയതും വീണ്ടും മുന്നോട്ട് നീങ്ങാൻ തുടങ്ങുന്ന അവർക്കൊപ്പം പാട്ടും ദഫിന്റെതാളവും പരിജയുടെ താളവും അകമ്പടി നൽകി കോലുകൾ മുകളിലേക്കുഴർത്തിപിടിച്ചുനിൽക്കുന്ന വർക്ക് മുന്നിൽ നിശ്ചലമായതും കോലുകൾ കിലുങ്ങാൻ തുടങ്ങി കോൽക്കളി പാട്ട് തുടങ്ങിയതും കോലുകൾതമ്മിലടിച്ചതും പാട്ട് മുറുകിയതും കോൽക്കളി മുറുകിയതും നിമിഷനേരംകൊണ്ടായിരുന്നു ചുരുങ്ങിയ സമയം കൊണ്ട് കാണികളെ അമ്പരപ്പിച്ചുകൊണ്ട് കോൽക്കളിക്കാരും അവർക്ക് അകമ്പടിയേകി അടുത്തതായി മുന്നിലെത്തിയ ചെണ്ടവാദ്യക്കാർ രുദ്രതാളം കൊട്ടി കാഴ്ചക്കരെ ആവേശത്തിലാക്കി സ്റ്റേജിനു മുന്നിലെ സിംഹസന തുല്യമായ (കല്യാണത്തിന് പെണ്ണും ചെക്കനും ഇരിക്കുന്ന കസേരകൾ) രണ്ടിരിപ്പിടങ്ങളിലവരെ ഇരുത്തി സ്റ്റേജിൽ പരിപാടികൾ ആരംഭിച്ചു നാട്ടുകാരും അഫിയുടെ ഒഴികെ ഞങ്ങളുടെ എല്ലാം മാതാപിതാക്കളും സഹോദരങ്ങളും മക്കളും അടക്കം എല്ലാവരും വന്നിട്ടുണ്ട് ഞാൻ അവരെ എല്ലാരേയും ചെന്ന് കണ്ടു (അല്പസമയം കഴിഞ്ഞു ആദി എനിക്കരികിൽ വന്ന് എന്നെ മാറ്റിനിർത്തി)

Leave a Reply

Your email address will not be published. Required fields are marked *