തിരിഞ്ഞു നോക്കണമെന്നുണ്ട്..പക്ഷെ വേണ്ട….അവളുടെ കണ്ണിൽ എന്നോട് ഉള്ള ഇഷ്ടം പലപ്പോഴായി ഞാൻ കണ്ടതായിട്ടാണ് എനിക്ക് ഓർമ്മ….അതുകൊണ്ട് തന്നെ ആളിപ്പോ എന്റേയൂഹം ശെരിയാണെങ്കിൽ തക്കാളിപ്പഴം പോലെ ചുവന്നു തുടുത്ത കവിളുമായി ലിയനാർഡോ ഡാ വിഞ്ചി വരച്ച ചിത്രം കണക്കെ നില്കുവായിരിക്കും……………..
ഓരോന്ന് ആലോചിച്ചു വന്നപ്പോളേക്കും അജയനുണ്ട് എന്നേം കാത്തു നിൽക്കുന്നു…..
“നീയെന്നാ മൈരെ കൊത്തു തേങ്ങ കിട്ടിയ എലിയെ പോലെ ചിരിക്കണേ…?
എന്റെ ചിരിച്ചുകൊണ്ടുള്ള വരവും കണ്ടവൻ ചോദിച്ചു…ഞാനൊന്നും പറഞ്ഞില്ല…പറയാൻ തോന്നിയില്ല….എന്തോ ചുറ്റിനുമുള്ളതിനൊക്കെ വല്ലാത്തൊരു സൗന്ദര്യമുള്ളത് പോലെ….എല്ലാം ആസ്വദിച്ചു കൊണ്ടു ഞാൻ വന്നു വണ്ടിയിൽ കയറി…പിറകെ തന്നെ അജയനും…
”ഇനിയിപ്പോ അടുത്തയാഴ്ച്ച മുതൽ ക്ലാസ്സിൽ കേറണമല്ലേ…“
നിരാശയോടെ അവൻ പറഞ്ഞു….ഇവനോടൊക്കെ ഞാനെന്തു തിരിച്ചു പറയാനാ…
”ഡാ കുട്ടാ…നീയെന്താ ഒന്നും പറയത്തെ…ദേ ഇവിട വന്നു പഠിക്കാം എന്നൊരു ഉദ്ദേശം ഉണ്ടേൽ നടക്കുകേല കെട്ടോ….ആദ്യമേ പറഞ്ഞേക്കാം…“
അവനെന്റെ തോളിൽ തട്ടി കൊണ്ടു പറഞ്ഞു….
”മമ്…..“
ഒരു മൂളലിൽ ഉത്തരമൊതുക്കികൊണ്ട് ഞാൻ വണ്ടി തിരിച്ചു……അവനെ വീട്ടിലാക്കി ഞാൻ നേരെയെന്റെ വീട്ടിലേക്ക് വിട്ടു
“എന്താടാ വല്യ സന്തോഷത്തിലാണല്ലോ..?
വീടിനുള്ളിലൂടെ ഓടി ചാടി നടന്ന എന്നെ കണ്ടമ്മ പറഞ്ഞു…..പാവം ഒറ്റക്കിരുന്നു സവാളയുടെ തൊലി കളയുകയായിരുന്നു….
”പിന്നേയ്….നമുക്ക് ഒക്കെ എന്ത് സന്തോഷമാണമ്മേ….“
അല്പം നിരാശാ സ്വരത്തിൽ പറഞ്ഞുകൊണ്ട് ഞാനടുത്തു കിടന്ന കസേരയിലിരുന്നു
”ഉവ്വ…കൊല്ലം കൊറച്ചായെടാ മകനെ നിന്നെ ഞാൻ കാണാൻ തുടങ്ങിയിട്ട്…“
എന്റെ അഭിനയത്തിന് പുല്ലു വില കൽപ്പിച്ചു കൊണ്ടമ്മ പറഞ്ഞു….
”ഹ്മ്മ്…..അല്ലമ്മ ഞാൻ കൊറേ ആയില്ലേ ചോയ്ക്കുന്നു നിങ്ങടെ ലവ് സ്റ്റോറി ഒന്ന് പറഞ്ഞു തരാൻ…..ഇന്നെങ്കിലും പറയന്നെ….“
ഞാൻ തൊലി കളഞ്ഞു വെച്ചൊരു സവാളയെടുത്തു തിരിച്ചും മറിച്ചും നോക്കിക്കൊണ്ട് ചോദിച്ചു….ഇതങ്ങടെ രണ്ടും ലവ് മാര്യേജ് ആയിരുന്നന്നാ കുടുംബക്കാരിൽ നിന്നും കിട്ടിയ റിപ്പർട്ട്…ഒരുത്തരവാദിത്തമുള്ള മകനെന്ന നിലയിൽ അതിലെന്തെങ്കിലും സത്യമുണ്ടോയെന്ന് അന്വേഷിക്കണമല്ലോ….
”അയ്യോടാ…ഇതൊക്കെ അറിയാനൊള്ള പ്രായമെന്റെ കൊച്ചിനായോ…“