ചാരുലത ടീച്ചർ 3 [Jomon]

Posted by

 

“അങ്ങേരെയും കൂടെ പിടിച്ചു ഉള്ളിയരിയാൻ ഇരുത്തിയാൽ മീൻ വറുക്കാൻ നീ വേറെയാരെയെങ്കിലും കൊണ്ടു വരുമോ….?

 

സവാള അരിയാൻ തുടങ്ങി കൊണ്ടമ്മ ചോദിച്ചു….ഏഹ്….മീൻ വറുക്കാനോ…

 

ഞാനപ്പോ തന്നെ എണീറ്റ് അടുക്കളയിലേക്ക് നടന്നു….അതാ നിൽക്കുന്നു കഴുകി വൃത്തിയാക്കിയ മീനിൽ മസാല തേച്ചുകൊണ്ടെന്റെ അച്ഛൻ……

 

”അഹ് നീ വന്നോ…ആ ഫ്രയിങ് പാനിങ് എടുത്തേ കുട്ടാ…“

 

ഞാൻ വന്നതറിഞ്ഞ അച്ഛൻ എന്നോട് പറഞ്ഞു….അവിടുന്ന് ചമ്മി നാറിയിട്ട എങ്ങോട്ട് വന്നേ..ഇനി ഇവിടന്നു കൂടെ പ്ലിങ് ആവാൻ താല്പര്യമില്ലാതിരുന്ന ഞാൻ അച്ഛൻ പറഞ്ഞപോലെ ഫ്രയിങ് പാൻ തേടി കണ്ടുപിടിച്ചു കഴുകി കൊടുത്തു മാതൃകാ പുരുഷനായി…..

 

അന്നത്തെ കുക്കിംഗ്‌ അച്ഛന്റെ വകയായിരുന്നു…ഗുരു ആകട്ടെ അമ്മയും…വയറു നിറയെ തട്ടിയ ശേഷം ഞാൻ മേളിലേക്ക് കേറി ഒന്ന് മയങ്ങാൻ….മനസ്സ് നിറയെ ഈ ഒരാഴ്ച എങ്ങനെ തള്ളി നീക്കുമെന്ന ചിന്ത മാത്രമായിരുന്നു….ചാരു….അവളെ കാണണം…നാളെയും കോളേജിൽ പോയാലോ…ഏയ്യ് വേണ്ട… ഇപ്പൊ ഇഷ്ടം തുറന്നു പറഞ്ഞതല്ലേ ഉള്ളു….അല്പം സമയം കൊടുക്കണ്ടേ….ഇത്രയൊക്കെ ചിന്തിച്ചിട്ടും ഒരിക്കൽ പോലും അവളെന്റെ ഇഷ്ടം സ്വീകരിക്കില്ല എന്നൊരു ചിന്തയെന്റെ മനസിലേക്ക് വന്നില്ല…കാരണം എന്താണെന്ന് ചോദിച്ചാൽ….ആവോ…അറിയില്ല….ചില ജന്മങ്ങൾ അങ്ങനെ ആയിരിക്കും….എന്തൊക്കെ  തടസ്സങ്ങൾ  വന്നാലും ഒന്നിക്കാൻ വേണ്ടി മാത്രം ജനിച്ചവർ….

 

———-*****———******———–

 

 

“ചാരു എന്ത് പറയുന്നെടി നിന്റെ പൂച്ചക്കണ്ണൻ ചങ്ങാതി…?

 

രാത്രിയിൽ ബാൽക്കണിയിലേക്ക് അടിച്ചു കയറുന്ന കാറ്റും കൊണ്ടു ബീൻ ബാഗിലിരുന്ന ചാരുവിന്റെ അടുത്തേക്ക് നീതു വന്നു…..

 

നീതുവിന്റെ ചോദ്യം കേട്ടിട്ടും മറുപടിയൊന്നും പറയാതെ ഇരുട്ടിലേക്ക് തന്നെ നോക്കിയിരുന്ന ചാരുലതയെ കണ്ടയവൾക്ക് ഉള്ളാലെ ചിരിപൊട്ടി…

 

“കൈ വിട്ടു പോയല്ലോ മാതാവേ എന്റെ കൊച്ചിന്റെ മനസ്സ്…”

 

ചിന്തായിലാണ്ടിരുന്ന ചാരുവിന്റെ തോളിൽ ശക്തിയായി നീതുവൊന്നടിച്ചു

 

“അയ്യോ…. ഏഹ് നീയായിരുന്നോടി പട്ടി…”

 

പെട്ടെന്നുള്ളയാക്രമണത്തിൽ തിരിഞ്ഞു നോക്കിയ ചാരു ഇളിച്ചോണ്ട് നിക്കുന്ന നീതുവിനെ നോക്കി പല്ലിറുമി….

 

“ആഹ് അടിപൊളി… അപ്പൊ ഞാനിവിടെ വന്നതും നിന്നോട് ചോദിച്ചതൊന്നും നീ കേട്ടില്ലായിരുന്നോ…?

 

“നീയെന്തു ചോദിച്ചെന്നാ ഈ പറയണേ…”

Leave a Reply

Your email address will not be published. Required fields are marked *