“തരാമല്ലോ…”
ശബ്ദമൊന്ന് മയപ്പെടുത്തികൊണ്ട് ഞാൻ പറഞ്ഞു….ചോദിച്ചാൽ ഫോട്ടോയല്ല എന്റെ ജീവിതം തന്നെ തന്നേക്കാം ടീച്ചറെ….ഉള്ളിൽ നിറഞ്ഞ സന്തോഷം കൊണ്ടു ഞാനെന്തു ചെയ്യണമെന്നറിയാതെ നിന്നു
“ശെരി…ഇതെന്റെ പേർസണൽ നമ്പർ ആണ്…ഇതിലൊന്നു whatsapp ചെയ്താൽ മതിയാകും…എങ്കിൽ ഞാൻ വെക്കട്ടെ…”
“അയ്യോ പോകുവാണോ…?
പെട്ടെന്നുള്ള ആക്രാന്തത്തിൽ ഞാൻ കേറി ചോദിച്ചു…ശെയ്യ് എന്തൊരു മണ്ടനാ ഞാൻ….പക്ഷെ എന്നെ ഞെട്ടിച്ചത് അതല്ല….നല്ലൊരു തെറിക്കു പകരം മറുവശത്തു നിന്നുള്ള അടക്കിപ്പിടിച്ച ചിരിയുടെ ശബ്ദമാണ് കേട്ടത്……………..
”എന്താ ആദി ഞാൻ പോവണ്ടേ…?
വീണ്ടുമൊരു മറുചോദ്യം…..പ്രതീക്ഷിച്ചില്ല അത്….എന്ത് പറയും….ഹ്മ്മ്….ഇത് തന്നെ പറ്റിയ അവസരം
“ചാരു എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു…”
അന്നാദ്യമായി ഞാനവളെ യാതൊരു പേടിയും കൂടാതെ ചാരുവെന്ന് വിളിച്ചു…ഇതിനൊക്കെയുള്ള ധൈര്യം എനിക്കാ നിമിഷം എവിടെ നിന്നായിരുന്നെന്ന കാര്യം ഇന്നും ആക്ഞാതമാണ്….
“പറയ് ആദി…എന്താണ് തനിക്ക് പറയാനുള്ളത്…?
പടച്ചോനെ പെട്ടു….i love you എന്ന് പറഞ്ഞാലോ…അല്ലെങ്കിൽ മലയാളത്തിൽ പറയണോ……ഈശ്വരാ ഞാനിപ്പോ എന്തോ ചെയ്യും…വല്യ കാര്യത്തിൽ പറയാൻ ഉണ്ടെന്നും പറഞ്ഞു പോയി
”അത് മിസ്സേ…എനിക്ക്….അത്….“
ഞാൻ കിടന്ന് തപ്പികളിക്കുന്നത് കണ്ടാണോ അതോ എന്റെ അവസ്ഥ കണ്ടു പാവം തോന്നിയിട്ട് ആണൊന്നും അറിയില്ല…അവളെന്നോടൊരു ചോദ്യം ചോദിച്ചു
”ആദി…ഇതൊക്കെ പോസ്സിബിൾ ആണോ….ഞാനുമീ പ്രായം കഴിഞ്ഞു വന്നത് കൊണ്ട് ചോദിക്കുവാ….വെറുമൊരു അട്ട്രാക്ഷൻ മാത്രമാണെങ്കിൽ….?
–ബീപ്പ് ബീപ്പ് ബീപ്പ്——-
അതും പറഞ്ഞാ കാൾ അവസാനിച്ചു…………ചാരു…..അവൾക്ക് അറിയാമായിരുന്നു എന്റെയോരോ നോട്ടത്തിലും എനിക്കവളോട് തോന്നിയ ഇഷ്ടത്തേ….ഞാൻ പറഞ്ഞില്ലെങ്കിലും എന്റെ കണ്ണുകളത് അവളോട് വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു…അതുകൊണ്ടാണോ ഇന്ന് ഓഫീസിൽ വച്ചവളെന്റെ കണ്ണുകളിലേക്ക് നോക്കാൻ ഭയപ്പെട്ടത്…..പിടിതരാത്ത ഒരായിരം ചോദ്യങ്ങൾ എന്നിലേക്ക് വന്നു
“പക്ഷെ അവളെ മറക്കാൻ എനിക്ക് പറ്റുകേല…..അതുറപ്പാ…..കൊല്ലമിത്രയും കഴിഞ്ഞു എന്നിട്ടും വേറൊരു പെണ്ണിനോടും തോന്നാത്തയൊരിഷ്ട്ടമാ അവളോട് തോന്നിയത്….അതൊക്കെ വെറും അട്ട്രാക്ഷൻ കൊണ്ടാണോ…..അല്ല….ശെരിക്കും ഇഷ്ടം ആയത് കൊണ്ടാ…..”
ഞാൻ എന്നോട് തന്നെ പറഞ്ഞുകൊണ്ട് വീട്ടിലേക്ക് നടന്നു…ഇനിയിപ്പോ മേലും കീഴും നോക്കാനില്ല….ആദ്യത്തെയാ പേടിയും പോയി…..