ചാരുലത ടീച്ചർ 3 [Jomon]

Posted by

“അമ്മാ……!!!!

 

വീട്ടിലേക്ക് കയറി ചെന്നതും ഞാൻ അലറി വിളിച്ചു…….പെട്ടന്ന് എവിടെനിന്നോ അമ്മയോടി വന്നു

 

”എന്നതാടാ…?

 

ദേവിയെ എന്റെ ദേവീകാമ്മ ചൂലും പിടിച്ചാണല്ലോ വന്നേക്കണത്

 

“എന്തിനാടാ ചെറക്ക നീയിങ്ങനെ നിന്ന് തൊള്ള പൊളിക്കണത്…”

 

ചൂലിന്ററ്റം മറുകയ്യിൽ കുത്തി കൊണ്ടമ്മ ചോദിച്ചു

 

“അമ്മയിങ് വന്നേ ഒരു കാര്യം ചോദിക്കാനുണ്ട്…ആ ചൂലും കൊണ്ട് വരല്ലേ….”

 

അതും പറഞ്ഞു ഞാൻ സോഫയിലിരുന്നു…..പതിവില്ലാത്തയുള്ള എന്റെയീ ഷോ മുഴുവൻ കണ്ടിട്ടമ്മ ഒരു സംശയ നോട്ടത്തോടെ ചൂലും കളഞ്ഞിട്ട് എന്റടുത്തു വന്നിരുന്നു

 

“എന്താടാ പറയാൻ ഉള്ളെ…?

 

എന്റടുത്തു വന്നിരുന്നു മുടിയിലൂടെ വിരലോടിച്ചു കൊണ്ടമ്മ ചോദിച്ചു

 

”അമ്മ ഞാൻ സീരിയസ് ആയിട്ടൊരു കാര്യം ചോദിക്കാം….ഇപ്പോളത്തെ കാര്യമല്ല…എനിക്ക് കൊറച്ചു കൂടി പ്രായമായിട്ട് സ്വന്തം കാലിൽ നിന്നൊരു ജോലി ഒക്കെ ആയിട്ട് നടക്കുന്നൊരു കാര്യമാ….അപ്പോ ഞാൻ ഇപ്പോളെ ഒന്ന് അഭിപ്രായം ചോദിക്കുന്നന്നെ ഉള്ളു…“

 

വളരെ വിധക്തമായി എല്ലാ പഴുതുകളുമടച്ചു ഞാൻ ചോദിച്ചു

 

”നീ കാര്യം തെളിയിച്ചു പറ കുട്ടാ…“

 

അമ്മക്കും ഞാനെന്താ പറയാൻ പോണതെന്ന് കേൾക്കാനുള്ള ആകാംഷ കൂടി

 

”ഒന്നുമില്ല അമ്മ…അമ്മക്ക് ഓരോ ആഗ്രഹങ്ങൾ കാണില്ലേ ഞാൻ കല്യാണം കഴിച്ചു കൊണ്ടു വരുന്ന കുട്ടി എങ്ങനെ ആവണമെന്ന്…?

 

“ഹാഹാ…..ഹഹആആ…..”“”“”

 

മറുപടി പ്രതീക്ഷിച്ചിടത്തു നല്ലൊരു പൊട്ടിച്ചിരിയാണ് എന്റമ്മയെനിക്ക് തന്നത്….

 

“ദേ തള്ളേ ചുമ്മാ കിണിച്ചോണ്ട് ഇരിക്കാതെ ഞാൻ ചോദിച്ചതിന് ഉത്തരം താ…?

 

ചെറുതായി ദേഷ്യം വന്ന ഞാൻ പറഞ്ഞു

അത് കണ്ടിട്ടാണെന്ന് തോന്നുന്നു അമ്മ ചിരി നിർത്തി താടിയിലും കൈ കുത്തി വല്ലാത്തൊരു ആലോചനയിലേക്ക് കടന്നു

 

ദൈവമേ പണിയായോ…..പേടിയോടെ നോക്കിയിരുന്ന എന്നെ ഞെട്ടിച്ചു കൊണ്ടമ്മ ഒരു ചിരിയോടെ സോഫയിൽ നിന്നെണീറ്റു….

 

”അമ്മയൊന്നും പറഞ്ഞില്ല…..“

 

എന്തേലുമൊക്കെ പറയുമെന്ന പ്രതീക്ഷയിൽ ഞാൻ ചോദിച്ചു….

 

”ഞാൻ എന്ത് പറയാനാ കുട്ടാ…നീ ആരെ കെട്ടിയാലും അമ്മക്ക് സന്തോഷമേ ഉള്ളു…..അമ്മക്കറിയാം നീ തെറ്റായ ഒരു തീരുമാനം എടുക്കുകേലാന്ന്…“

Leave a Reply

Your email address will not be published. Required fields are marked *