ചാരുലത ടീച്ചർ 3 [Jomon]

Posted by

 

പിന്നൊട്ടും വൈകാതെ തന്നെ ഞങ്ങൾ കോളേജിലേക്ക് കയറി….

 

“അജയാ നീ ദേ അവിടെ പോയി അഡ്മിഷന്റെ കാര്യങ്ങളൊക്കെ റെഡി ആക്കിക്കോ ഞാനൊന്ന് സ്റ്റാഫ് റൂം വഴി പോയി നോക്കട്ടെ…”

 

കണ്ണാടിയിൽ നോക്കി മുടിയൊന്നൊതുക്കി വക്കുന്നതിനിടയിൽ ഞാൻ പറഞ്ഞു

 

“ഉവ്വ…അല്ലേലും കുറുകന്റെ കണ്ണെപ്പോഴും കോഴിക്കൂട്ടിൽ തന്നെ ആയിരിക്കുമല്ലോ…”

 

എന്നെയൊന്നു തളർത്താൻ ശ്രമോച്ചുകൊണ്ടവൻ വരാന്തയിലേക്ക് കേറി നടന്നു…..

 

“കുറുക്കനെങ്കിൽ കുറുക്കൻ…ഞാൻ പോയിട്ടെന്റെ കോഴികുഞ്ഞിനെ തപ്പട്ടെ…”

 

ഒരുക്കമെല്ലാം കഴിഞ്ഞ ഞാൻ സ്റ്റാഫ് റൂം ലക്ഷ്യമാക്കി നടന്നു….വളരെ ആത്മവിശ്വാസത്തോടെ വന്നിരുന്ന എന്റെയുള്ളിലെ ധൈര്യമെല്ലാം ഓരോ സ്റ്റെപ്പ് മുൻപോട്ട് വെക്കുമ്പോളും എതിലൂടെയൊക്കെയോ ചോർന്നു പോകുന്നത് പോലെ…

 

“ആദി…don’t worry…just ആ റൂമിനു മുൻപിലൂടെ ചെല്ലുന്നു ഉള്ളിലേക്കൊന്നു നോക്കുന്നു..ആളവിടെ ഉണ്ടെങ്കിൽ നല്ലൊരു ചിരിയും കൊടുത്തു തിരിച്ചു പോരുന്നു…സിംപിൾ….”

 

ഞാനവിടെ നിന്ന് എന്നെത്തന്നെ പ്ലാൻ എല്ലാം പറഞ്ഞു പഠിപ്പിച്ചു….

 

“ഒക്കെ…സെറ്റ്…”

 

ഒന്നൂടെ ശ്വാസം നീട്ടി വിട്ടുകൊണ്ട് ഞാൻ പറഞ്ഞു….ഉള്ളിലെല്ലാം വല്ലാത്തൊരു ധൈര്യം വന്നത് പോലെ

 

“എല്ലാം സെറ്റ് ആയെങ്കിൽ കുറച്ചൊന്നു മാറി നിൽക്കാമോ….?

 

അതെന്താ പിറകിൽ നിന്നൊരശരീരി……

 

പെട്ടന്ന് പ്രതീക്ഷിക്കാത്തൊരു സാനിധ്യം മനസിലാക്കിയ ഞാൻ തിരിഞ്ഞു നോക്കി

 

ചാരു……….അന്നിട്ട അതേ കളർ ചുരിദാറുമിട്ട് കൈ രണ്ടും മാറിൽ കെട്ടി എന്നെത്തന്നെ നോക്കി നിൽക്കുന്നു….ഇറങ്ങിയോടിയാലോ….

 

”എന്ത്…എന്താ മിസ്സ്‌…?

 

ഒരുവിധം വിക്കി തടഞ്ഞു കൊണ്ടു ഞാൻ ചോദിച്ചു….ധൈര്യം തന്ന തെണ്ടിയൊക്കെ എവിടെയോ പോയി ഒളിച്ചിരുന്നു

 

“നീയെന്താ ആദിത്യാ നിന്ന് വിയർക്കുന്നത്…?

 

ചുണ്ടിൽ പൊട്ടിവിരിഞ്ഞ ചിരിയുമൊതുക്കി വച്ചുകൊണ്ടവൾ ചോദിച്ചു….വിയർക്കുവല്ല ശെരിക്കും ഞാൻ…നിന്നുരുകി ഒലിച്ചു പോയിക്കൊണ്ടിരിക്കുവാ….

 

”അത് പുറത്തു നല്ല ചൂടല്ലേ മിസ്സ്‌…“

 

തലചൊറിഞ്ഞുകൊണ്ട് ഞാൻ പറഞ്ഞു…എവടെ ആൾക്കതു കേട്ടിട്ടൊരു വിശ്വാസമില്ലാത്തത് പോലാണ് നിൽപ്പ്…കവിളൊക്കെ ചുവന്നിട്ടുണ്ട്…അവൾക്കറിയാം അവളെ മുൻപിൽ കണ്ടാൽ എന്റെ ധൈര്യമെല്ലാം പോകുമെന്ന്….അത് മനസ്സിൽ വച്ചുകൊണ്ടുള്ള നിൽപ്പാണ്……മോനെ ആദിത്യാ….ഇത്രയേ ഉള്ളോടാ നീ…ഞാൻ എന്നെത്തന്നെ പുച്ഛിച്ചുകൊണ്ട് ധൈര്യം കൊടുക്കാൻ ശ്രമിച്ചു….കുറച്ചൊക്കെ ഫലം കണ്ടുകെട്ടോ

Leave a Reply

Your email address will not be published. Required fields are marked *