”മിസ്സിനും ചൂടെടുക്കുന്നുണ്ടെന്ന് തോന്നുന്നല്ലോ…തേണ്ടേ കവിളൊക്കെ ചുവന്നു വരുന്നു…“
ജന്മന കിട്ടിയ നല്ല ടോപ്പ് ക്ലാസ് ചിരിയോടെ ഞാൻ പറഞ്ഞു…ഇനി നീ കുറച്ചു നേരം നിന്ന് വിയർക്ക് മോളെ ചാരുലതെ….
എന്റെ ചോദ്യം കേട്ട പാടെ കെട്ടിവച്ചിരുന്ന കൈകൊണ്ടവൾ കവിളൊന്ന് തലോടി നോക്കി….പിന്നെ ചുണ്ടിൽ വിരിഞ്ഞ ചിരി ഞാൻ കാണാതിരിക്കാൻ ചുണ്ടുകൾ രണ്ടും ഒന്നുമറിയാത്ത വിധം മൂടി വച്ചു കൈ പത്തി കൊണ്ടു
എന്തായാലും മുൻപിൽ വന്നു പെട്ടു…ഇനി വിടില്ല എന്ന വാശിയിൽ ആയിരുന്നുഞാൻ
“പിന്നെ ചാരു മിസ്സേ…എനിക്കൊരു കാര്യം ക്ലിയർ ചെയ്യാൻ ഉണ്ടായിരുന്നു…”
വളരെ പ്രധാനപ്പെട്ട കാര്യം പറയാനുണ്ടെന്ന വിധത്തിൽ ഞാൻ പറഞ്ഞു…അല്ലെങ്കിൽ എന്റെ അഭിനയം കൊണ്ടവളെ വിശ്വസിപ്പിച്ചു
ക്ലാസ്സുമായി ബന്ധപ്പെട്ട എന്തെങ്കിലും ആയിരിക്കുമെന്ന് കരുതിയ പാവമെന്റെ ചാരു പെട്ടെന്ന് തന്നെ അധ്യാപകയായി മാറി…അല്ലെങ്കിലാ ബാധ കയറി എന്ന് പറയുന്നത് ആവും ശെരി
“പറയു…”
അറിയാനുള്ള ആകാംഷയിലവളുടെ നീളൻ കണ്ണുകളിലെ കറുത്ത കൃഷ്ണമണിയുടെ വലുപ്പം കൂടി വന്നു
“ഇന്നലെ ഞാൻ കൊറേ ആലോചിച്ചു……ഇതുവരെ തോന്നിയതൊരു അട്ട്രാക്ഷൻ മാത്രമാണ് ഞാൻ പറയില്ല….വേറാരൊടും തോന്നാത്തൊരിഷ്ടമായിരുന്നു…അതിനെ അട്ട്രാക്ഷൻ എന്നൊരു പേരു പറഞ്ഞു വില താഴ്ത്തി കാണാൻ എനിക്ക് പറ്റില്ല….പിന്നെ പോസ്സിബിൾ ആണോന്നുള്ള ചോദ്യം….ഞാൻ ഇന്നലെയെന്റെ അമ്മയോട് ചോദിച്ചു ഇതിനെപ്പറ്റി….അമ്മക്ക് എന്നെ വിശ്വാസമാ…എന്റെ തീരുമാനങ്ങൾ ഒരിക്കലും തെറ്റില്ലെന്ന വിശ്വാസം….അച്ഛനും എന്നെ വിശ്വസിക്കും……….ഇനി ചോദിക്കാനുള്ളത് ചാരുവിനോടാ…”
വളരെ സാവധാനം ഞാനെന്റെ മനസ്സിലപ്പോ തോന്നിയ കാര്യങ്ങൾ അവളോട് പറഞ്ഞു….മനസ്സിലുള്ളത് പറയുമ്പോളും എന്റെ കണ്ണുകൾ അവളുടെ മുഖത്തു തന്നെ ആയിരുന്നു…..ആദ്യമൊരു അത്ഭുതത്തോടെയും പേടിയോടെയുമെന്റെ വാക്കുകൾ കേൾക്കുകയായിരുന്നെങ്കിലും പിന്നീട് അമ്മയുടെയും അച്ഛന്റെയും കാര്യങ്ങളിലേക്ക് എത്തിയപ്പോ അവിടെയുള്ള പേടിമാറി പകരം നാണം കൊണ്ടാ കവിളുകൾ പിന്നെയും ചുവന്നു വന്നത് ഞാൻ കണ്ടിരുന്നു…ആ ഒരൊറ്റ വിശ്വാസത്തിലാ ഇവളോട് ഞാനിപ്പോ ഈ കാര്യം ചോദിക്കാൻ പോണത്
“എന്താ ചോദിക്കാനുള്ളത്…?
പതിഞ്ഞ സ്വരത്തിൽ അല്ലെങ്കിൽ എനിക്ക് മാത്രം കേൾക്കാൻ പറ്റുന്ന ശബ്ദത്തിൽ എന്ന് പറയുന്നത് ആണ് ശെരി… ചെറിയൊരു കാറ്റടിക്കുന്നത് പോലവൾ ചോദിച്ചു……അപ്പോളുള്ള അവളുടെ ഭാവം….ഞാനിപ്പോ അതെങ്ങനാ നിങ്ങൾക്ക് പറഞ്ഞു തരിക….ആ നമ്മുടെ നിവിൻ പോളിയുടെ തട്ടത്തിൻ മറയത്തിൽ വിനോദ് ആദ്യമായി ആയിഷയെ കാണുന്നൊരു സീനില്ലേ…..പരസ്പരമറിയാതെ ഓടിവന്നു തട്ടിതടഞ്ഞു ആയിഷ കോണിപ്പടിയിൽ നിന്നു താഴേക്ക് വീഴുമ്പോൾ അവളുടെയൊരു നോട്ടമുണ്ട്…..ആ നോട്ടം….അതുപോലൊരു ചങ്കിൽ പിടിച്ചു വലിക്കുന്നത് പോലൊരു നോട്ടത്തോടെയാ അവളെന്നോട് ചോദിച്ചത്……ശെരിക്കും വിനോദ് പരിസരം പോലും മറന്നവളെ നോക്കി നിന്നത് പോലെയാണ് എന്റെയും അവസ്ഥ….അതുപോലെയാണ് എന്റെ ചാരുവിന്റെ കണ്ണുകൾ…..ഞാൻ എന്താണ് ചോദിക്കാൻ പോകുന്നതെന്ന് അറിയാനുള്ള ആകാംഷമുഴുവനും അവിടെ കാണാം…..