”നീ എണീറ്റെ…“
അതും പറഞ്ഞവൾ എന്റെ തലമുടിയിലൊന്ന് തലോടിക്കൊണ്ട് ബെഡിൽ നിന്നും ചാടി എണീറ്റു
”എടി..എടി പതിയെ…പനി ആണെന്ന ഓർമ്മ വേണം…!
നാലുമണിക്കുള്ള ബെല്ലടി കേട്ട പിള്ളേരെ പോലെ ബെഡിൽ നിന്ന് തുള്ളുന്ന ചാരുവിനെ നോക്കി ഞാനൊന്ന് കണ്ണുരുട്ടി…ചില സമയം പെണ്ണങ്ങനെ ആണ്…ഒരു ടീച്ചർ ആണെന്ന് പോലും മറക്കും
“ആഹ് ഒന്നെണീറ്റു വാടാ…എന്റെ പനിയോകെ പോയി…”
അവൾ ബെഡിൽ നിന്നും നിലത്തേക്ക് ഇറങ്ങികൊണ്ട് പറഞ്ഞു
“പോയെന്നോ..?
ഞാനവളെയൊന്ന് കണ്ണുരുട്ടി പേടിപ്പിച്ചുകൊണ്ട് ചോദിച്ചു…
”ആ പോയി….നീ ഒന്നിങ്ങു വന്നേടാ ചെക്കാ..എന്തോരം വിളിക്കണം…“
ക്ഷെമനശിച്ചത് പോലവൾ കാലുരണ്ടും നിലത്തമർത്തി ചവിട്ടികൊണ്ട് പറഞ്ഞു…ചെറുതായി ദേഷ്യം വരുന്നുണ്ട് ആൾക്ക്…..മുഖമെല്ലാം ചുവന്നു വരുന്നു പതിവിലധികം…പനിയായത് കൊണ്ടായിരിക്കും
”മമ് എന്താ…!
വല്യ താല്പര്യമില്ലാത്തൊരു ഭാവത്തോട് ഞാനവളുടെ മുൻപിൽ വന്നു നിന്നു…..ആൾക്കറിയാം ഇതൊക്കെ വെറുമെന്റെ ഷോ ആണെന്ന്….
“ദാ ഇങ്ങോട്ട് നിൽക്ക്…”
അതും പറഞ്ഞവളെന്നെ പിടിച്ചു അലമാരയുടെ മുൻപിലേക്ക് വലിച്ചിട്ടു….
“എന്തോന്നടി…?
പെട്ടന്നുള്ളയവളുടെ തള്ളലിൽ ദേഷ്യം വന്ന ഞാനവളെയൊരു കലിപ്പോടെ നോക്കി….പക്ഷെ അതിനു മുൻപേ ഒരു ചിരിയോടെ ഓടി വന്നവളെന്റെ കവിളൊരുമ്മയും തന്നെന്റെ മുൻപിൽ കയറി നിന്നു……
ഇപ്പൊ ശെരിക്കും പറഞ്ഞാൽ ഞാൻ നിൽക്കുന്നത് അലമാരയിൽ പിടിപ്പിച്ചിരിക്കുന്ന ഒരാൾ പൊക്കത്തിലുള്ള കണ്ണാടിക്ക് മുൻപിലാണ്….എന്റെ തൊട്ട് മുൻപിൽ തന്നെയൊരു ഇളിയോടെ നിൽക്കുന്ന ചാരുവും….ഇവളെന്താ രണ്ടാളുടെയും ഭംഗിയസ്വധിക്കാൻ കൊണ്ടു വന്നു നിർത്തിയതാണോ….ഉള്ളിൽ തോന്നിയൊരു സംശയത്തോടെ ഞാനവളെ നോക്കി…,കണ്ണാടിയിൽ പ്രതിഫലിക്കുന്ന ഞങ്ങളുടെ രണ്ടുപേരുടെയും പ്രതിഭിംബം നോക്കി എന്തോ ആലോചനയിൽ നില്കുകയാണ് ചാരു…
”ചാരുവേ…“
പതിയെ അവളെ പിറകിലൂടെ കെട്ടിപിടിച്ചുകൊണ്ട് ഞാൻ വിളിച്ചു…ഏഹ് അനക്കമില്ല..,.ഇത്രനേരം കീ കൊടുത്ത പാവപോലെ തുള്ളി നടന്നവളാ
”എടി പെണ്ണെ…!!
കൈ രണ്ടും അവളുടെ ഇടുപ്പിലൂടെ കടത്തി ഒട്ടും ചാടാതെ നല്ല ഷേപ്പ് ആയിയവൾ കൊണ്ടു നടക്കുന്ന വയറിനു മുകളിൽ ചേർത്തു പിടിച്ചു…മറുപടിയൊന്നും തന്നില്ലേലും എന്റെയാ പ്രവർത്തിയിലൊന്ന് ഷോക്കടിച്ചത് പോലവൾ എന്നിലേക്ക് ചേർന്നു നിന്നു…..കറങ്ങുന്ന ഫാനിന്റെയും ഓടുന്ന ക്ലോക്കിന്റെ നീളൻ സൂചിയുടെയും മാത്രം ശബ്ദം……റൂമാകെ ഒരുതരം നിശബ്ദത പടർന്നതും ഞാൻ ചാരുവിനെ നോക്കി കണ്ണാടിയിലൂടെ….അതിലൂടെ കാണുന്ന ഞങ്ങളുടെ രണ്ടു പേരുടെയും രൂപം നോക്കിയെല്ലാം മറന്നു നിൽക്കുകയാണവൾ…….ശ്വാസമെടുക്കുന്നുണ്ടോ….ഒരു സംശയത്തോടെ ഞാൻ സൂക്ഷിച്ചു നോക്കി….ഉണ്ട് ഉണ്ട്….ഉയർന്നു താഴുന്ന മാറിടങ്ങൾ എനിക്ക് കാണിച്ചു തന്നു ഞങ്ങൾ ശ്വാസിക്കുന്നുണ്ടെന്ന്….പെട്ടെന്നാണ് എന്തെയുള്ളിലൊരു ചിന്തയുണ്ടായത്…ഇവളെന്തിനാവും എന്നെയിവിടെ പിടിച്ചു നിർത്തിയത്…..ഇത്രയും ചേർന്നു നിന്നു കെട്ടിപിടിച്ചിട്ടും എന്തിനാവും ഒരിഞ്ചു വ്യത്യാസം പോലുമില്ലാതെ ഇങ്ങനെ എന്നെ തന്നെ നോക്കി നിൽക്കുന്നത്…………..