അവൾക്കുമത് മനസിലായി…ഞാൻ ചെയ്ത ഏറ്റവും വലിയ ഭാഗ്യം ആണത്….എന്റെയോരോ നോട്ടത്തിന്റെ അർത്ഥം പോലും മനസിലാക്കുന്ന ഒരുവളെ കിട്ടിയത്…..
”പണ്ടൊർമ്മയുണ്ടോ ഞാനാദ്യമായി നിന്നെ കണ്ട ദിവസം…?
പതിവിലും വിപരീതമായി അവളെന്നോട് ചോദിച്ചു…..
“മറക്കാൻ പറ്റുന്നൊരു ദിവസം അല്ലല്ലോ ടീച്ചറെ അത്..എന്റെ ഉറക്കം തന്നെ പോയ ദിവസമല്ലേ അത്..”
ഓർമ്മകളിൽ നിന്നുമാ ദിവസത്തെ തേടി പിടിച്ചുകൊണ്ടു ഞാൻ പറഞ്ഞു….
“മമ്….അന്ന് നിന്റെ കണ്ണിൽ ഞാനൊരു പ്രത്യേക ഭാവം കണ്ടിരുന്നു ആദി…”
എന്നെപോലെ തന്നെ ഓർമ്മകളിൽ നിന്നാ ദിവസത്തെ കൂട്ടുപിടിച്ചുകൊണ്ടവൾ പറഞ്ഞു നിർത്തി……എന്താണവൾ പറഞ്ഞു വരുന്നതെന്നറിയാനവളുടെ വാക്കുകൾക്കായി ഞാൻ കാതോർത്തു
മുകളിൽ കറങ്ങുന്ന ഫാനിലേക്ക് നോക്കിയവൾ പറഞ്ഞു തുടങ്ങി
“അന്ന് നിന്റെയീ വെള്ളാരം കണ്ണിൽ എന്നെത്തന്നെ കണ്ടെടാ ഞാൻ….നമ്മള് കണ്ണാടിയിൽ നോക്കും പോലെ…പക്ഷെ നീയോ….ഇപ്പോളെന്നെ നോക്കുന്നത് പോലെ എല്ലാം മറന്ന് നില്കുവായിരുന്നു……ചുറ്റിനും ആരുമില്ലാത്തത് പോലെ…നീയും നിന്റെ കണ്ണിൽ ഞാനും മാത്രമായി…”
നേരു പറഞ്ഞാൽ അവളുടെ വാക്കുകൾ എനിക്ക് സന്തോഷത്തേക്കാൾ കൂടുതൽ മറ്റേതോ സുഖമുള്ളൊരു നോവാണ് തന്നത്…എന്നെ മനസിലാക്കുന്ന ഒരുവൾ…….മറുപടിയായി നൽകാൻ എന്റെ കയ്യിൽ വാക്കുകളില്ല…പകരം അവളെയൊന്ന് കെട്ടിപിടിച്ചുകൊണ്ടാ കിടപ്പ് ഞാൻ തുടർന്നു………സന്തോഷം കൊണ്ട് ഉള്ളാകെ നിറയുന്നൊരു നിമിഷം……..അനുഭവിക്കണം ഒരിക്കൽ എങ്കിലും അങ്ങനെയൊരു നിമിഷം….സ്നേഹിക്കുന്ന പെണ്ണിൽ നിന്ന് മാത്രമല്ല….നമ്മളെ മനസിലാകുന്ന അച്ഛനുമമ്മയിൽ നിന്നും…കൂട്ടിനെപ്പോളും കൂടി നിൽക്കുന്ന കൂട്ടുകാരിൽ നിന്നും…..
“എനിക്കെന്തോ ഭാഗ്യമുണ്ട് ചാരു…”
കണ്ണുകലടച്ചവളുടെ നേരിയ വിയർപ്പു മണവും രാവിലെ കുളി കഴിഞ്ഞു തേച്ച ലോഷനുമൊക്കെ കലർന്നു മത്തു പിടിപ്പിക്കുന്നയാ സുഗന്ധം ശ്വസിച്ചുകൊണ്ട് ഞാൻ പറഞ്ഞു…..ഞാനെന്താ അങ്ങനെ പറഞ്ഞതെന്ന ഭാവത്തിൽ അവളുടെ കണ്ണുകൾ എനിക്ക് നേരെ നീണ്ടത് ഞാൻ അറിയുന്നുണ്ടായിരുന്നു…ആ കണ്ണുകളിലിപ്പോ സംശയഭവമാണ്…..
“ചാരു ഞാൻ നിന്നെയൊന്നു സ്നേഹിക്കട്ടേടാ….”
അവളുടെ കാതോരം ഞാനങ്ങനെ പറഞ്ഞതും പെണ്ണെന്നെയും ചുറ്റിവരിഞ്ഞൊരു തിരിയലായിരുന്നു….എന്താണ് സംഭവിച്ചതെന്ന് മനസിലാവും മുൻപേ അവളെന്റെ അരക്കെട്ടിൽ സ്ഥാനമുറപ്പിച്ചു……കൂടാതെ കൈ രണ്ടും എന്റെ കഴുത്തിൽ കുത്തിപ്പിടിച്ചു വശ്വമായൊരു നോട്ടവും…….എന്ത് ചെയ്യണമെന്നറിയാതേ ഞാൻ പതറിപോയ നിമിഷങ്ങൾ………..അത് കണ്ടെന്നവണ്ണമൊരു ചിരിയോടെ ചാരുവിന്റെ രക്തവർണ്ണമ്മായ ചുണ്ടുകൾ എനിക്ക് നേരെ താഴ്ന്നു വന്നു……