ചാരുലത ടീച്ചർ 4 [Jomon]

Posted by

 

“എടാ ഇനിയവിടെ സ്ഥലമില്ല..”

 

ഞാൻ ഉള്ളാലെ പറഞ്ഞെങ്കിലും അച്ഛനെന്റെ മുഖഭാവം കണ്ടു മറുപടി നൽകി…

 

എന്നാലും അവസാനത്തെ ഒരു ശ്രമം എന്നപോലെ നല്ലൊരു ഇരപ്പിക്കലോടെ ഞാനൊരു ഓട്ടോയുടെയും ഫസ്സിനോയുടെയും ഇടയിലേക്ക് എന്റെ വണ്ടിയുടെ മുൻഭാഗം മാത്രം കയറ്റി നിർത്തി….എഞ്ചിന്റ മുൻഭാഗം പെട്ടെന്നൊരു വന്യമായ ശബ്ദത്തോടെ മുരണ്ടു കൊണ്ടാണ് കയറി നിന്നത് അതുകൊണ്ട് തന്നെ ഫസ്സീനോയിലിരുന്ന രണ്ടു പേരും പേടിയോടെ ഞങ്ങളെ തിരിഞ്ഞു നോക്കി….

 

അതേ അവള് തന്നെ…പേടി നിറഞ്ഞ കണ്ണുകളുമായി മുൻപിലിരുന്ന പെണ്ണിന്റെ തോളിൽ കൈ രണ്ടുമമർത്തി പിടിച്ചുകൊണ്ടു എന്റെ കാറിലേക്ക് നോക്കുന്നു….കണ്മഷിയെഴുതിയ കണ്ണുകളിൽ ഞാൻ കണ്ട പേടി….അതെന്നിൽ ചെറിയൊരു സന്തോഷം നിറച്ചു…എന്തുകൊണ്ടാണെന്ന് ചോദിച്ചാൽ അറിയത്തില്ല…

 

പക്ഷെ എനിക്കൊന്നുറപ്പായിരുന്നു…അവളെന്നെ കാണുകേലന്ന്….ചെറിയ രീതിയിൽ ഞാൻ കാറിന്റെ സൈഡിലെ കണ്ണാടിയിൽ സ്റ്റിക്കർ അടിച്ചിരുന്നു വെയിലടിക്കാതിരിക്കാൻ വേണ്ടി…പോലീസ് പൊക്കിയാൽ ഊരിക്കുകളായമെന്ന് കരുതിയാണ് ഇത്രയും കാലം കൊണ്ടു നടന്നത്….

 

ബ്ലോക് ഇനിയുമൊഴിയുന്ന ലക്ഷണമില്ല…തീരല്ലേ എന്ന് തന്നെ ഞാൻ പ്രാർഥിച്ചു…പക്ഷെ എന്റെ ചാരുവാ വെയിലത്തു നിൽക്കുന്നത് കാണുമ്പോ ഒരു വിഷമം….ഗോതമ്പു പൊടിച്ചു പാലിൽ കലർത്തിയ നിറമാ അവൾക്ക്…അതുപോലെ തന്നെ വെയിലടിച്ചു ചുവന്ന കവിളും….നീട്ടിയെഴുതിയ യെക്ഷി കണ്ണുകളും…കാതിൽ ആർഭാടമൊന്നും തോന്നിക്കാത്ത വിധത്തിലൊരു തൂക്കു കമ്മലും….പെണ്ണിന് ചുരിദാറിൽ ആരോ കൈ വിഷം കൊടുത്തെന്നു തോന്നുന്നു..അതും നീല ചുരിദാറിൽ…ഇന്നുമൊരു നീലയും അതിലൂടെ വെള്ള വരകളും തീർത്തൊരു ചുരിദാറാണ്…ഗ്രേ കളർ ലെകിൻസും….അരയോളം നീളം പോന്ന മുടി അങ്ങോട്ടും ഇങ്ങോട്ടും അലസമായ രീതിയിൽ മെടഞ്ഞിട്ടുണ്ട് എല്ലാത്തിനും പുറമെ അവളെക്കാൾ വലിപ്പമുള്ളൊരു ട്രാവൽ ബാഗും….പെട്ടെന്ന് എന്റെ ഉള്ളിലൂടെയൊരു കൊള്ളിയാൻ മിന്നി….ഇവളിന് നാടു വല്ലതും വിട്ടു പോകുവാണോ…ഇവിടുത്തെ ജോലി ഉപേക്ഷിച്ചോ…ഞാൻ കാരണമായിരിക്കോ…?

 

ഓരോപാട് ചോദ്യങ്ങൾ എന്നിലേക്ക് വന്നു…ആകെയൊരു പേടി…തൊണ്ടയൊക്കെ വരണ്ടു തുടങ്ങി…വേഗം തന്നെ ഞാൻ അമ്മ കയ്യിൽ കരുതിയിരുന്ന വെള്ളം വാങ്ങി കുടിച്ചു…തൊണ്ടയുടെ വരൾച്ച മാറിയിട്ടും ഉള്ളിലാകെയൊരു പരവേശം….അതവൾക്ക് എന്നോട് മറിച്ചൊരിഷ്ടം തോന്നിയിട്ടില്ലേ എന്നോർത്തായിരുന്നു….

 

സ്റ്റിയറിങ്ങിൽ പിടിച്ചിരുന്ന എന്റെ കൈകളിലെ നനവ് ഞാനറിഞ്ഞു തുടങ്ങിയിരുന്നു…കാറിലിട്ട ac യുടെ തണുപ്പിലും ഞാനൊന്ന് വിറയർത്തു പോയി…അന്നവളെ ആദ്യമായി കണ്ടപ്പോ തോന്നിയ അതേ അവസ്ഥ…പക്ഷെ അന്നൊരു അത്ഭുതമായിരുന്നു…പക്ഷെ ഇപ്പൊ…ഇപ്പൊ അതൊരു പേടിയിലേക്ക് വഴി മാറി…

Leave a Reply

Your email address will not be published. Required fields are marked *