ഞാൻ വേഗം തന്നെ സീറ്റിൽ വച്ചിരുന്ന ഫോൺ എടുത്തു അച്ഛനും അമ്മയും ശ്രദ്ധിക്കാത്ത വിധം ചാരുവന്ന് വിളിച്ച നമ്പറിലേക്ക് വിളിച്ചു….ഒരു കയ്യിൽ ഫോണും മറുകയ്യിലെ നഗവും കടിച്ചുകൊണ്ട് ഞാനവളുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു…..രണ്ടു സെക്കണ്ട്കൾക്ക് ശേഷം ആണെന്ന് തോന്നുന്നു സ്കൂട്ടിയുടെ മുൻപിലുന്ന പെണ്ണ് ഒരു ഫോണെടുത്തു പിറകിലിരുക്കുന്ന ചാരുവിനു നീട്ടി….അതിനൊപ്പം തന്നെ ആ പെണ്ണ് അവളോട് എന്തൊക്കെയോ പറയുന്നുമുണ്ട്….എന്റെ ശ്രദ്ധ വീണ്ടും ചാരുവിലേക്ക് മാറി…അവളുടെ മുഖത്തു നാണം ഇരച്ചു കയറിയത് പോലൊരു ചിരി ഞാൻ കണ്ടു…ഒപ്പം തന്നെ മുൻപിലിരുന്നവളുടെ തോളിലൊരടിയും…..ഇത്രയും മതിയായിരുന്നു എന്റെയുള്ളിൽ തോന്നിയ പേടി മുഴുവനും അഴിച്ചു വിട്ട ബലൂൺ പോലെ ഇല്ലാതാവാൻ…..നാണം കൊണ്ടു ചുവന്ന കവിളിലേക്ക് അവള് ഫോൺ ചേർത്തു പിടിച്ചു
“ഹലോ…!!!!
അത്രയും തിരക്കിനിടയിൽ നിന്നുമൊരു മധുരമായ സ്വരം എന്റെ ചെവിയിൽ പതിച്ചു…..ശെരിക്കും ഞാൻ വീണു പോകുന്നത് അവളുടെ ശബ്ദത്തിലാണ്…..പക്ഷെ ഓരോ തവണയും കൗതുകം തോന്നുന്നതാ കവിളിനോടും
“എങ്ങനെയാ ചാരു നിന്റെയാ കവിളിങ്ങനെ ചുവക്കുന്നത്..?
അവളെ തന്നെ നോക്കി സീറ്റിൽ ചാരി കിടന്ന ഞാൻ..ഞാൻ പോലുമറിയാതെ ചോദിച്ചു പോയി……
അതേ സമയം തന്നെയവളൊന്നും പറയാതെ സ്വയം തന്റെ കവിളിലൊന്നു തൊട്ടു നോക്കി…..ചിരികുവാണ് പെണ്ണിപ്പോ…..
”ഇത് ചോദിക്കാനാണോ നീയിപ്പോ വിളിച്ചത്…?
ഒന്ന് മുരടനക്കിക്കൊണ്ടവൾ ചോദിച്ചു….നാണം വിരിഞ്ഞ ചിരിയോടെ എന്നാൽ കേൾക്കുന്നവന് ഗൗരവമായി തോന്നും വിധത്തിൽ…മമ്…നീ ഇപ്പോളെ ടീച്ചറു കളിക്കാൻ തുടങ്ങിയോ
“അങ്ങനെയല്ല ചാരു….എന്നാലും ഒരു സംശയത്തിന്റെ പുറത്തു ചോദിച്ചതാ…ഇത്രയും തിരക്കിനും വെയിലിനുമിടയിൽ നിന്നിട്ട് പോലും നിന്റെയാ കവിളെങ്ങനെയാ ചുവനതെന്ന സംശയം…”
ആളെ കളിയാക്കുന്ന രീതിയിൽ ഞാൻ പറഞ്ഞു…ശ്രദ്ധയപ്പോളും അവളിൽ തന്നെ ആണ്….മുഖത്തെ ചിരി മാറിയൊരു ആകാംഷയോടെ ചാരു ചുറ്റിനും നോക്കുന്നു….കൊറച്ചപ്പുറം മാറിയുള്ള ബസ്സിലേക്കാണ് അവസാനം നോട്ട മ്മെത്തിയത്….അവളതിലാകെയൊന്നു പരതി…..ഉണ്ടകണ്ണുകൾ കൂർമ്പിച്ചു സൂക്ഷ്മമായി നോക്കുന്ന അവളെ നോക്കി ഞാനതേ ചിരിയോടെ പറഞ്ഞു
“നീയാ ബസ്സിലുള്ളവരെ എന്തിനാടി നോക്കി പേടിപ്പിക്കുന്നെ…”
ചിരിയോടെ പറഞ്ഞതും അപ്പൊ തന്നെ പരിഭവത്തോടെയുള്ള മറുപടിയുമെത്തി…