———-******———******———
“ചാരു….ടി ചാരു….!
”എന്താടാ….?
ഉറക്കപ്പിച്ചിൽ നിന്നവൾ എനിക്ക് നേരെ തിരിഞ്ഞു കിടന്നുകൊണ്ട് ചോദിച്ചു….അതേ നിമിഷം തന്നെ അര വരെ മൂടിയിരുന്ന പുതപ്പുമെടുത്തു തലവഴി മൂടി…
“എന്റെ പൊന്ന് ചാരു…!
അവളുടെയെല്ലാം മറന്നുള്ളയുറക്കം കണ്ടതെ എന്റെയുള്ളിലെ ചൊറിയൻ സ്വഭാവം വെളിയിൽ ചാടി…വീണ്ടും വീണ്ടുമവളെ പേരുവിളിച്ചു എണീപ്പിക്കാൻ നോക്കി…ഞാനവളുടെ കൈയ്യിൽ പിടിച്ചു കുലുക്കുന്നതനുസരിച്ചു പെണ്ണും കിടന്നു കുലുങ്ങുന്നുണ്ട്….എന്നിട്ടും അവളെണീക്കുന്നില്ല
”നിന്റെ ഉറക്കമിന്ന് ശെരിയാക്കി തരാടി…“
ഞാൻ പതിയെ അവളു പുതച്ചിരുന്ന പുതപ്പ് അല്പം പൊക്കിയതിനകത്തേക്ക് കയറാൻ തുടങ്ങി….അവളെ ഉറക്കത്തിൽ നിന്നെണീപ്പിക്കാത്ത വിധം ഞാൻ ഇഴഞ്ഞിഴഞ്ഞു ഒരുവിധം അതിനകത്തു കയറി പറ്റി….അവളുടെ പനി പൂർണ്ണമായും വിട്ട് മാറിയതിന്റെ ലക്ഷണം എന്നപോലെ വിയർത്തു കുളിച്ചാണ് പെണ്ണിന്റെ കിടപ്പ്…..
എങ്ങനെ ആണെന്ന് ചോയ്ച്ചാ…ആ നമ്മളീ ഗർഭപത്രത്തിൽ കിടക്കൂലേ….ചുരുണ്ടു കൂടി കൈ രണ്ടും മടക്കി തലക്ക് അടിയിൽ ഒരു താങ്ങു പോലെ വെച്ച്….അതേ കിടത്തം തന്നെ എന്റെ പെണ്ണിനും…..ആകെ കൂടെയേ ദേഹത്ത് ഇട്ടിട്ടുണ്ട് എന്ന് പറയാൻ എന്നവണ്ണം ഉള്ളോരു ലൂസ് ബനിയനും ഇത്തിരി പോന്നൊരു ഷോർട്സും ആണ്……നീല ഷോർട്സും റോസ് ബനിയനും…ആഹാ അഴിച്ചിട്ടയാ നീളൻ മുടി കൂടിയായപ്പോ ശെരികുമൊരു പാവക്കുട്ടി…..
”ചാരുമോളെ..“
അവളുടെ അടുക്കലേക്ക് ഒരല്പം കൂടി കേറി കിടന്നുകൊണ്ട് ഞാൻ മെല്ലെ വിളിച്ചു…ഉത്തരമൊന്നും കിട്ടിയില്ലെങ്കിലും അവളുടെ ഒരു കൈ ഉയർന്നു വന്നെന്നെ കെട്ടിപിടിച്ചവളിലേക്ക് ചേർത്തു കിടത്തി…..കാറ്റു പോലും ഞങ്ങൾക്കിടയിൽ കയറരുതെന്ന് ഒരു വാശിയുള്ളത് പോലെ……വിളിയോ കേട്ടില്ല പിടിയെങ്കിലും നടക്കുമല്ലോ എന്നൊരാശ്വാസത്തിൽ ഞാനുമവളെ മുറിക്കി പിടിച്ചു…
”ഹ്മ്മ്…!!!!!
പെട്ടെന്നൊരു കുറുകലോടെ പെണ്ണെന്റെ കഴുത്തിലേക്ക് മുഖമിറക്കി വച്ചു….
“ഏഹ് നീയപ്പോ ഉറങ്ങിയിലേടി…?
എന്റെ ചുണ്ടിനരികിലേക്ക് ചേർന്നു നിന്നയവളുടെ കവിളൊരുമ്മ കൊടുത്തുകൊണ്ട് ഞാൻ ചോദിച്ചു…
”ഞാൻ ഉറക്കത്തിലാ….“
കണ്ണുകൾ തുറക്കാതെയുള്ള അതേ കിടപ്പിൽ തന്നെ അവൾ പറഞ്ഞു…..ശബ്ദം കേട്ടാൽ ഉറക്കത്തിൽ ആണെന്ന് തോന്നും..പക്ഷെ അവളുടെ ചുണ്ടുകളിൽ തത്തിക്കളിക്കുന്നൊരു ചെറുചിരി കണ്ടാലറിയാം പെണ്ണ് ഉറക്കമുണർന്നു കിടക്കുകയാണെന്ന്…….