ദേവത: “നിങ്ങൾ രണ്ടുപേരും. പക്ഷേ അതിന് മുന്നേ എനിക്ക് നിങ്ങളിൽ നിന്നും ഒരു കുഞ്ഞിനെ വേണം. എന്റെ ഗ്രഹത്തിലേക്ക് ഒരു കുട്ടിയുമായി വേണം എനിക്ക് തിരിച്ചു പോകാൻ.”
ഞാൻ: “തിരിച്ചു പോകാൻ കഴിയുമെന്ന് തോന്നുന്നുണ്ടോ ദേവതക്ക്? “
ദേവത: “പേടകത്തിലെ റോബോട്ടുകളെ ശേരിയാക്കിയൽ അതിനു സാധിക്കും എന്നാണ് എന്റെ വിശ്വാസം. നമ്മൾക്ക് അവിടേക്ക് പോകണം. ഇവർ ഇവിടെ കിടന്നോട്ടെ.”
ഞാനും ദേവതയും എണീറ്റു. വസ്ത്രം ധരിച്ച ശേഷം ഞങ്ങൾ പേടകത്തിലേക്ക് പോവുകയാണ് എന്ന് അനിയത്തിയോട് പറഞ്ഞ ശേഷം ഞങ്ങൾ ഇറങ്ങി. ഉറക്കത്തിൽ അവൾ മൂളുന്നുണ്ടായിരുന്നു.
ഞങ്ങൾ കാടും ഇടവഴികളും കടന്ന് ഗുഹയിലൂടെ പേടകത്തിൽ കടന്നു. ദേവത ചെന്ന പാടെ എന്തൊക്കെയോ സ്വിച്ചുകൾ ഞെക്കി. പേടകം ചെറിയൊരു ശബ്ദത്തോടെ സ്റ്റാർട്ട് ആയി. അവിടെ ഇവിടെ ആയി സ്ക്രീനുകളും മാപ്പുകളും മറ്റും നിറഞ്ഞു. ദേവത എന്നെ വിളിച്ചുകൊണ്ട് മറ്റൊരു മുറിയിലേക്ക് നടന്നു. അതാവണം അവരുടെ കോക്ക്പിറ്റ്. അവരുടെ നാവിഗേഷനും ചാർട്ടുകളും എല്ലാം നിറഞ്ഞൊരു മുറി. അവിടെ എന്തൊക്കെയോ ചെയ്ത ശേഷം ദേവത എന്നെ കൂട്ടി വീണ്ടും നടന്നു. ഇത്തവണ ഞങ്ങൾ ചെന്നത് റോബോട്ടുകളുടെ ഡോക്കിങ് മുറിയിൽ ആയിരുന്നു. പ്രവർത്തനം നിലച്ച ഒരു 5 റോബോട്ടുകൾ. ഒരു മനുഷ്യ കുട്ടിയുടെ രൂപം ആയിരുന്നു അവയ്ക്ക്.
ദേവത: “കുട്ടികൾ ഇല്ലാത്ത ഞങ്ങൾക്ക്, അതിന്റെ വിഷമം അറിയാവുന്നത് കൊണ്ട്, പണിത റോബോട്ടുകൾ കുട്ടികളുടെ രൂപത്തിൽ വേണമെന്നായിരുന്നു. ചെറുതാണെങ്കിലും വളരെ കാര്യങ്ങൾ ഇവർക്ക് ചെയ്യാൻ കഴിയും,. ഒരു വിധത്തിൽ പറഞ്ഞാൽ എന്റെ ജീവനും ഞാൻ ഇവരോട് കടപ്പെട്ടിരിക്കുന്നു. എന്റെ ജീവൻ നിലനിർത്താൻ ആവണം ഇവർ ചാർജിങ് പോലും ഉപേക്ഷിച്ച് ഓഫ് ആയത്.”
ഞാൻ: “ഈ റോബോട്ടുകളെ ചാർജ്ജ് ചെയ്യാൻ സാധിക്കുമോ ഇനി?”
ദേവത: “നിലവിൽ ഈ പേടകത്തിന് പ്രവർത്തിക്കാൻ ആവശ്യമായ എനർജി മാത്രമേ ഉള്ളു. ഈ വെള്ളച്ചാട്ടത്തിൽ നിന്നും എനർജി ഉത്പാദിപ്പിക്കാൻ കഴിയുമെന്നാണ് പേടകം കാണിക്കുന്നത്. പക്ഷേ അതിനു എനിക്ക് കുറച്ച് സമയം വേണം. “
ഞാൻ : “എന്റെ എന്തെങ്കിലും സഹായം വേണോ?”