“ഇതാണ് എന്റെ ഗ്രഹം.”
ഞാൻ ഞെട്ടി തിരിഞ്ഞു നോക്കി. ദേവത അവിടെ നിൽക്കുന്നു.
ദേവത: “ആ കാണുന്ന കുട്ടികളെ കണ്ടോ, അതാണ് ഞാനും എന്റെ അനിയനും.”
ഞാൻ : “കണ്ടിട്ട് ഇവിടുത്തെ രാജാവാണെന്ന് തോന്നുന്നല്ലോ. അപ്പോൾ ദേവത രാജകുമാരി ആണെന്നാണോ പറയുന്നത്?”
ദേവത: “ഞങ്ങളുടെ ഗ്രഹത്തിൽ രാജാക്കന്മാർ ഇല്ല. പക്ഷേ അവിടെ ഉള്ള ഒരു പ്രധാന കുടുംബം ആണ് ഞങ്ങളുടെ. ഗ്രഹത്തിലെ ഒട്ടുമിക്ക പ്രമാണികളും എന്റെ അച്ഛന്റെയും അമ്മയുടെയും അഭിപ്രായം ചോദിച്ചിട്ട് മാത്രം ആണ് കാര്യങ്ങൾ ചെയ്യാറ്.”
ഞാൻ: “അപ്പോൾ ലിറ്ററല്ലി രാജ്കുടുംബം തന്നെ”
ദേവത: “അങ്ങനെ പറയാം. പക്ഷേ ഞങ്ങൾ ആരെയും ഭരിക്കാൻ പോവാറില്ല. കാല കാലങ്ങളായി നേടി വന്ന സമ്പത്തും അറിവും ആണ് ഞങ്ങളുടെ കൈമുതൽ.”
പെട്ടന്ന് സ്ക്രീൻ ഓഫ് ആയി. മുറിയിലെ ലൈറ്റും പേട്കത്തിന്റെ മൂളലും നിന്നു.
ദേവത: “ പേടകത്തിന്റെ അവസാന എനർജിയും തീർന്നു. വരൂ, നമുക്ക് ഈ മെഷീൻ പ്രവർത്തിപ്പിക്കാൻ നോക്കാം.”
ഞാനും ദേവതയും വെള്ളച്ചാട്ടത്തിന്റെ കീഴേക്ക് നടന്നു. മെഷീൻ ഇൽ നിന്നും ചില വയറുകൾ എടുത്ത് പേട്കത്തിൽ കുത്തി വെച്ചശേഷം മെഷീൻ എടുത്ത് ശക്തമായി വെള്ളം വീഴുന്ന ഭാഗത്തേക്ക് ദേവത പറന്നു പോയി.
കുറച്ച് നേരത്തിന് ശേഷം തിരിച്ചുവന്ന ദേവത എന്നെയും കൂട്ടി കോക്പിറ്റിലേക്ക് നടന്നു. അവിടെ ഉളള് ഏതൊക്കെയോ സ്വിച്ചുകൾ ഓൺ ആക്കിയ ശേഷം എന്നോട് പറഞ്ഞു.
ദേവത: “മെഷീൻ വർക്ക് ആവുന്നുണ്ട്. എന്നാൽ ചാർജ്ജ് ആയി വരാൻ കുറെ സമയം എടുക്കും. നമുക്ക് തിരിച്ചു പോയി നാളെ വരാം.”
ഞങ്ങൾ പേടകത്തിന് വെളിയിലേക്ക് നടന്നു.
വീട്ടിൽ എത്തിയപ്പോളേക്കും അവിടുന്ന് അച്ഛന്റെയും അമ്മയുടെയും ശബ്ദം കേൾക്കാം. അവർ തിരിച്ചെത്തിയെന്ന് തോന്നുന്നു. കസിനും വന്നിട്ടുണ്ട്.
ഞാൻ രണ്ടും കൽപ്പിച്ച് വീട്ടിലേക്കു നടന്നു. ദേവത എന്റെ പുറകിലും. ചെന്നപാടെ അമ്മ എന്നെയും ദേവതയേയും നോക്കി. എന്റെ മോൻ ഇതേത് പെണ്ണിനെ ആണ് വിളിച്ചു ഇറക്കി കൊണ്ട് വന്നിരിക്കുന്നത് എന്ന ഭാവത്തിൽ.
അപ്പോൾ അനിയത്തി ഓടി വന്നു. അനിയത്തി : “ഇതാണ് അമ്മേ ഞാൻ പറഞ്ഞ എന്റെ കൂട്ടുകാരി. ഇന്നലെ വന്നതാണ്.. വെള്ളച്ചാട്ടം കാണണം എന്ന് പറഞ്ഞപ്പോൾ ചേട്ടന് കൊണ്ടുപോയതാണ്..”