ചാരുലത ടീച്ചർ 5 [Jomon]

Posted by

 

”എത്ര കിടന്നിട്ടും ഉറക്കം വരുന്നില്ലായിരുന്നു ചാരു…..പേടിയാണ്…ഉള്ളു മുഴുവൻ പേടി….നീയെന്നെ സ്നേഹിച്ചില്ലെങ്കിൽ ഞാൻ എന്ത് ചെയ്യുമെന്ന പേടി…“

 

ഹൃദയത്തിൽ തട്ടിയുള്ള എന്റെ വാക്കുകൾ അവളിലും ഭയം സൃഷ്ടിച്ചു കാണണം…ആ കണ്ണുകളിൽ മറ്റൊരു ഭാവം….ഞാൻ ചുറ്റി പിടിച്ചിരുന്ന വിരലുകൾ ശക്തിയോടെ എന്റെ വിരലുകളെയും ചുറ്റിപ്പിടിച്ചു

 

”തെറ്റായി ഞാനെന്തെങ്കിലും ചെയ്തിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല….നിന്നെ കണ്ടയന്ന് തോന്നിയ ഇഷ്ടം ഞാൻ തുറന്നു പറഞ്ഞു….അത്…അത് നിനക്കെന്നെ മനസിലാവുമെന്ന് തോന്നിയത് കൊണ്ടാ….അതുകൊണ്ട് മാത്രമാ നീയെന്റെ ടീച്ചർ ആണെന്ന് അറിഞ്ഞിട്ട് പോലും ഞാനിത്രയുമൊക്കെ നിന്നോട് സംസാരിച്ചത്….ആദ്യമായി തോന്നിയ ഇഷ്ടമാ ചാരു…വിട്ട് കളയാൻ തോന്നിയില്ല…പക്ഷെ…ഓരോ പ്രാവശ്യം കഴിയുമ്പോളും ഞാൻ തെറ്റായൊരു തീരുമാനമാണോ എടുത്തതെന്നൊരു തോന്നൽ…..എന്റെ ഇഷ്ടം നിന്നെ പറഞ്ഞു മനസിലാക്കൻ പറ്റാതെ വരുമോ എന്നൊരു പേടിപോലെ…..അതാ ഞാൻ ഇപ്പൊ വന്നത്…..“

 

കണ്ണൊക്കെ നിറയുന്നത് പോലെ തോന്നിയെനിക്ക്….കളിയായി പറയുമെങ്കിലും ഒരാളിൽ ഇത്രയൊക്കെ മാറ്റം  കൊണ്ടുവരാൻ ചില പ്രണയങ്ങൾക്ക് സാധിക്കുമെന്ന് എനിക്ക് ബോധ്യമായി…..എന്റെ കലങ്ങിയ കണ്ണുകളിൽ തന്നെ നോക്കിയാണ് ചാരുവിന്റെ നിൽപ്പ്….പാവം അവൾക്കും മനസിലാവുന്നില്ലായിരിക്കും ഇതുപോലൊരു വട്ടു ചെക്കനെ എങ്ങനെ പറഞ്ഞു മനസിലാകുമെന്ന്…..

 

അവളുടെ കൈകളിലൊരു വിറയൽ കൊണ്ടതും ഞാൻ മെല്ലെ പറഞ്ഞു തുടങ്ങി

 

”സാരമില്ല…എനിക്ക് മനസിലാവും…..നീ പഠിപ്പിക്കുന്ന എത്രയോ സ്റ്റുഡന്റസിൽ ഒരാൾ മാത്രമാണ് ഞാനെന്നു…എന്നെക്കാൾ ഒരുപാട് ശ്രദ്ധിക്കാനും ഉത്തരവാദിത്തവുമുള്ളത് നിനക്കാണെന്ന് എനിക്ക് മനസിലാവാഞ്ഞിട്ടല്ല…..പക്ഷെ ഇപ്പൊ ഒരു ആശ്വാസമുണ്ട്…ആദ്യമായി തോന്നിയ ഇഷ്ടം തുറന്നു പറയാനുള്ള ധൈര്യം ഞാൻ കാണിച്ചല്ലോ……അത് മതി എനിക്ക്…സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല അതിനുള്ള ധൈര്യം എനിക്ക് ഉണ്ടാവുമോയെന്ന്…“

 

അവളുടെ കൈകളെ സ്വാതന്ത്ര്യമാക്കികൊണ്ട് ഞാൻ പറഞ്ഞു….തികട്ടി വരുന്ന വിഷമത്തെ പിടിച്ചു കെട്ടാൻ ഞാനൊരല്പം വിഷമിച്ചു….

 

”ഞാൻ…ഞാനെന്നാ പോവട്ടെ…പേടിക്കണ്ട കെട്ടോ ടീച്ചറെ…ഇതുപോലെയിനി ഓരോന്ന് പറഞ്ഞു ഞാനിനി ശല്യം ചെയ്യാൻ പിറകെ വരുകേല…“

 

അവളെ നോക്കി ഒന്ന് ചിരിക്കാൻ ഞാൻ ശ്രമിച്ചു…പക്ഷെ അത് പാളിപോയെന്ന് മനസിലായതും പിന്നവൾക്ക് മുഖം കൊടുക്കാതെ ഞാൻ ഏണി ലക്ഷ്യമാക്കി നടന്നു…..പെട്ടന്ന് തന്നെ ഇവിടുന്ന് ഇറങ്ങണം…അവളുടെ കണ്ണിൽ പെടാത്ത ഒരിടത്തു മാറിനിന്നു ഉള്ളിലെ വിഷമങ്ങൾ മുഴുവനും കരഞ്ഞു തീർക്കണം….അതായിരുന്നു ലക്ഷ്യം…അല്ലാതെയെനിക്ക് സമാധാനമായി മുൻപോട്ട് പോകാൻ സാധിക്കില്ല….ഞാനുമൊരു മനുഷ്യനല്ലേ……

Leave a Reply

Your email address will not be published. Required fields are marked *