ചാരുലത ടീച്ചർ 5 [Jomon]

Posted by

 

നാലുമണി കഴിഞതും ഞാൻ പുറത്തേക്കിറങ്ങി ചായയും കുടിച്ചു വെറുതെ അടുത്തുള്ള കവലവരെ നടക്കാനിറങ്ങി…….നേര് പറഞ്ഞാൽ ഒരു ഗ്രാമീണതയുടെ ഭംഗിയും നിഷ്കളങ്കയും കൊണ്ട് അയ്യര് കളിക്കുന്നൊരു നാട്…പുരോഗമനം എന്ന് പറയാൻ ഇടക്കിടെ കാണുന്ന സ്ട്രീറ്റ് ലൈറ്റും പുതിയതായി പണിത കൊറച്ചു ബസ് സ്റ്റോപ്പുകളും മാത്രമേ ഉള്ളുതാനും…റോഡെല്ലാം നല്ല വൃത്തിയായിതന്നെ പണിതത് കൊണ്ട് മറ്റു പ്രശ്നങ്ങൾ ഒന്നും തന്നെയില്ല…..ചുമ്മാ വീശിയടിക്കുന്ന കാറ്റും കൊണ്ട് ഞാൻ വെറുതെ ഒരരികു പറ്റിയങ്ങു നടന്നു….വണ്ടിയിലിങ്ങോട്ട് വന്നപ്പോ അധികം ദൂരമില്ലായിരുന്നല്ലോ…ശെടാ ഇതിപ്പോ നടക്കാൻ ഇറങ്ങിയപ്പോ ദൂരം കൂടിയോ….

 

നടന്നു നടന്നു പാതിവഴി പിന്നിട്ടത് കൊണ്ടു തന്നെ തിരിച്ചു പോകാനും ഒരു മടി….അപ്പോളാണ് മുൻപിലായി വലിയ ഒരു പാത്രവും പിടിച്ചു നടന്നു വരുന്നയൊരു ചേട്ടനെ കണ്ടത്….സൊസൈറ്റിയിൽ പോയി പാലു കൊടുത്തു വരുന്ന വരവാണെന്ന് കയ്യിൽ തൂക്കുപാത്രം കണ്ടാലറിയാം….

 

ആളെന്റെ അരികിലെത്തിയതും ഞാനയാളെ പിടിച്ചു നിർത്തി ഇവിടുന്ന് കവല വരെ പോകാൻ വല്ല ഇടവഴിയും ഉണ്ടോയെന്നു തിരക്കി….

 

“ഒരല്പം മുൻപോട്ട് നടന്നാൽ ഇടതു വശം മാറിയൊരു കോൺഗ്രീറ്റ് റോഡ് കാണും….അതിലേ നേരെയങ്ങു കയറിയാൽ മതി….”“

 

എനിക്കുള്ള വഴിയും പറഞ്ഞുതന്നു ആളാളുടെ പാട്ടിനു പോയി….ഫോണും കയ്യിൽ പിടിച്ചു പുള്ളിക്കാരൻ പറഞ്ഞ വഴി തപ്പി ഞാൻ നടന്നു…ഒരല്പം നടന്നപ്പോൾ തന്നെ കോൺഗ്രീറ്റ് ചെയ്തൊരു വഴി കിട്ടി….റോഡ് വഴി പോയാൽ ഒരുപാട് ചുറ്റി വളഞ്ഞു വേണം ചെല്ലാൻ ഇതാവുമ്പോ നേരെയങ് എത്തിക്കോളുമായിരിക്കും….ചുമ്മാ പോയൊരു ചായകുടിക്കാനുള്ള പ്ലാനിൽ ആണ് ഞാൻ……കോൺഗ്രീറ്റ് റോഡിനു രണ്ടു വശവും അടുത്തടുത്തല്ലെങ്കിലും വീടുകളൊക്കെയുണ്ട്….വലുതുമല്ല എന്നാലൊരുപാട് ചെറുതുമല്ലാത്ത രീതിയിൽ പണിത വീടുകൾ….

 

അങ്ങനെ കവലയിലെത്തി ഒരു കാലിചായയും മൊരിഞ്ഞ രണ്ടു പഴംപൊരിയും നോക്കിയെടുത്തു കഴിച്ച ശേഷം ഞാൻ വീണ്ടുമിറങ്ങി നടന്നു….വേറെങ്ങോട്ടുമല്ല വീട്ടിലേക്ക് തന്നെ…..വന്ന വഴിയേ തന്നെ പോകാൻ തിരിഞ്ഞ ഞാൻ പെട്ടെന്നുള്ളയെന്തോ ഒരു തോന്നലിൽ മെയിൻ റോട്ടിലൂടെ തന്നെ പോകാൻ തീരുമാനിച്ചു…

 

“നടക്കാൻ ഒരുപാട് കാണും….”“

 

ഉള്ളിലിരുന്നാരോ പറയുന്നത് പോലെ….ഒരു മുന്നറിയിപ്പ്….വഴിയുണ്ട്…അടുത്ത തന്നെ കടയിൽ കയറിയൊരു കുപ്പി തണുത്ത വെള്ളവും വാങ്ങി കയ്യിൽ പിടിച്ചു ഞാൻ നടന്നു…ഹല്ല പിന്നേ……നാടു കാണാൻ വന്നവൻ നാടു കാണുക തന്നെ വേണം……മുൻപിൽ കണ്ടവർക്കെല്ലാമൊരു ചെറു ചിരിയും കൊടുത്തു ഞാൻ നീട്ടിയങ്ങു നടക്കാൻ തുടങ്ങി………

Leave a Reply

Your email address will not be published. Required fields are marked *