ചാരുലത ടീച്ചർ 5 [Jomon]

Posted by

 

ഞാൻ മെല്ലെ കയ്യിൽ കരുതിയിരുന്ന ചെറിയ ബാഗിൽ നിന്ന് ipad എടുത്തു….. മുൻപിൽ ഇത്രയും ഭംഗിയുള്ള കാഴ്ചകൾ കാണുമ്പോ എങ്ങനാ വരക്കാതെയിരിക്കാൻ തോന്നുവാ……. ഒരരികിൽ നിന്നു ഞാൻ വരച്ചു തുടങ്ങി… മുൻപിൽ കാണുന്നത് അതുപോലെ തന്നെയല്ല വരച്ചത്…. കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന താഴ്‌വാരവും അതിൽ തിങ്ങി നിറഞ്ഞ മരങ്ങളും…. ഇതിനെയെല്ലാം തോളോട് തോൾ ചേർന്നു നിന്ന് കാണുന്ന രണ്ടു മനുഷ്യരൂപവും…. അതൊരാണും പെണ്ണുമായിരുന്നു…… തൊട്ടടുത്തായി തന്നെ കല്ലുകൾ കൊണ്ടു നിർമ്മിച്ച പഴക്കം തോന്നും വിധം ചുവരുകൾ ദ്രവിച്ചു തുടങ്ങിയൊരു കല്ലമ്പലവും………..

 

എന്റെ കഴിവനുസരിച്ചിതെല്ലാം വരച്ചു തീർക്കാൻ അധികം സമയം വേണ്ടി വന്നില്ല…… അവസാന സ്റ്റെപ്പായി കൊറച്ചു മിനുക്കു പണികൾ ചെയ്യുമ്പോളാണ് എനിക്ക് പിറകിലായൊരു കാലനക്കം ഞാൻ കേട്ടത്……

 

“ചാരു…””””

 

അവളുടെ പേര് മനസ്സിൽ പറഞ്ഞു കൊണ്ട് ഞാൻ തിരിഞ്ഞു നോക്കി… പ്രതീക്ഷ തെറ്റിയില്ല… ചാരുവായിരുന്നു അത്…. പക്ഷെ അവളുടെയാ വേഷം……..

നീല കരയുള്ള തേച്ചു മുനികിയ സെറ്റ് സാരിയിൽ അവളൊരു അപ്സരസിനെ പോലെ തോന്നിച്ചു…… കണ്ണുകളിൽ ഇന്നേവരെ കാണാതൊരു ഭാവം….. ചുണ്ടുകളിൽ എന്നെ മയക്കുന്ന അതേ ചിരി… അവയുടെ നിറമല്പം കൂടെ കൂടിയത് പോലെ… കവിളുകളിലതേ പതിവ് ചുവപ്പ് രാശി…. കുളി കഴിഞ്ഞെന്ന് തോന്നിക്കും വിധം പിറകിലേക്കത് നീളത്തിൽ പിന്നിയിട്ടിരുന്നത്….. നെറ്റിയിലൊരു നീല പൊട്ട്. അതും വളരേ ചെറുത്… അതിനു മുകളിൽ ഒരല്പം ചന്ദന കുറിയും….

 

അമ്പലത്തിൽ പോയിരുന്നോ ഇവൾ… ഒരു സംശയത്തോടെ അവളുടെ കയ്യിലേക്ക് നോക്കിയപ്പോ കണ്ടു ഇരു കൈകൾ കൊണ്ടുമൊരു വാഴയിലചീന്തിനെ പൊതിഞ്ഞു പിടിച്ചിരിക്കുന്നത്…. ആദ്യത്തെയാ അത്ഭുതം മാറി ഞാനൊരു ചിരിയോടെ ഇരുന്നിടത്തു നിന്നെണീറ്റു…..

 

അവളപ്പോഴും എന്റെയോരോ ഭാവങ്ങൾ നോക്കിയതേ ചിരിയോടെ നില്കുകയാണ്….

 

“ഒരുപാട് നേരമായോ വന്നിട്ട്..?

 

എന്നെയെപ്പോഴും ആകർഷിക്കുന്നയവളുടെയാ മധുരമേറിയ ശബ്ദത്തോടെ ചോദിച്ചു…..

 

“ഇല്ലില്ല… കൊറച്ചു നേരമായാതെ ഉള്ളു..”

 

അവൾക്കുള്ള മറുപടിയും കൊടുത്തു ഞാനവളുടെ അടുത്തേക്ക് നടന്നു…. ഇന്നലെയവളെ ചേർത്തു പിടിച്ചയാ ധൈര്യമിപ്പോ ഇല്ല..ആകെയൊരു നാണം.. എന്തുകൊണ്ടാണെന്ന് ചോദിച്ചാൽ അതറിയില്ല…. പക്ഷെ ചാരുവിന് അത് മനസിലായിരുന്നു തോന്നുന്നു…

Leave a Reply

Your email address will not be published. Required fields are marked *