ചാരുലത ടീച്ചർ 5 [Jomon]

Posted by

 

“ദൈവമേ എന്റെ ചുണ്ട്…”

 

ചുണ്ടവിടെ തന്നെയുണ്ടോ എന്നുള്ള പേടിയിൽ ഞാനൊന്നവിടെ പരാതി നോക്കി..

പിന്നെ വിരലുകളിൽ നോക്കിയപ്പോ ആണ് ഒരല്പം രക്തം കണ്ടത്….

 

“നീ വല്ല പ്രേതവുമാണോടി….”

 

സ്വന്തം ചുണ്ടിൽ പറ്റിയ രക്തം നാവുകൊണ്ട് നുണഞ്ഞു രുചി നോക്കുന്ന ചാരുവിനെ നോക്കി ഞാൻ ചോദിച്ചു…. പക്ഷെ മറുപടിഒന്നുമില്ല… ചുണ്ടിലൊളിപ്പിച്ച ചിരിയോടെയാണ് നിൽപ്പ്… ശെരിക്കും പറഞ്ഞാൽ ഒരു യക്ഷിയുടെ ഭാവം….. ചോര പൊടിഞ്ഞ ചുണ്ടുകളും അവയിലൂടെ രുചി തേടി നടക്കുന്ന നാവും… കണ്ണുകളിൽ എന്നെയെന്നല്ല സാക്ഷാൽ ഗന്ധർവ്വനെ വരെ മയക്കി വരുത്തിയിലാക്കാൻ പോന്ന ആകർഷണവുമായി നിൽക്കുന്ന ചാരു….

 

“നീ കടിച്ചില്ലേ  എന്നെ… അപ്പൊ എനിക്കും കടിക്കാം…”

 

അതും പറഞ്ഞൊരു ചിരിയോടെയവൾ എന്നെയും കടന്നു നടന്നകന്നു…. ഒരുനിമിഷം ഞാനവിടെ നിന്നാലോചിച്ചു പോയി… എന്താണവളുടെ സ്വഭാവം… ഒരല്പം മുൻപ് വരെ അവളോട് ചേർന്ന് നിന്നപ്പോൾ ഉള്ള ശക്തി മുഴുവനും ചോർന്നു നാണവും മടിയും കാരണം എന്റെ മുഖത്തേക്ക് നോക്കാൻ മടിച്ചു നിന്നിരുന്നവൾ… എന്നാലതേ നിമിഷം തന്നെ ചോരയുടെ രുചിയറിഞ്ഞ യക്ഷിയെപ്പോലെ എന്നെപോലും കടത്തി വെട്ടും വിധത്തിൽ മറുപടി നൽകിയൊരു ചിരിയോടെ നടന്നവൾ പോയി…

 

“ഹ്മ്മ്… എന്റെ ടീച്ചർ ഒരല്പം പിശകാണ്….”

 

ഉള്ളിൽ പൊട്ടി വന്ന ചിരിയോടെ ഞാനവളുടെ പിറകെയോടി…… ഇവളെ തളക്കാൻ ഞാനൊരല്പം വിയർക്കും……….

 

———————————

 

അഭിപ്രായം പറയാൻ മറക്കരുതേ………..

 

Leave a Reply

Your email address will not be published. Required fields are marked *