പിന്നെ എവിടെ പോകാനാണ്…
കുറച്ചു നടന്നാൽ വയലാണ്.. അവിടെ കളപ്പുരയുണ്ട്.. ഞങ്ങളുടേത് തന്നെയാണ്…
ആന പാപ്പാൻ തിലകനോട് ഇപ്പോൾ സംസാരിക്കുന്ന ആളാണു.. വേണു ഗോപാൽ എന്ന വേണു..
ഇവിടെ അറിയപ്പെടുന്ന ഒരു തറവാട്ടിലെ അംഗമാണ്…
പഴയ ഒരു ജന്മി കുടുംബമാണ്… ഇപ്പോൾ പഴയ പ്രതാപം ഒക്കെ പോയി..
മൂന്നു കൊല്ലം മുൻപ് വേണുവിന്റെ അച്ഛൻ മരിച്ചതോടെ വേണു ആയി കുടുംബ നാഥൻ.. ഇപ്പോൾ മുപ്പത്തി ഒന്ന് വയസുണ്ട് വേണുവിന്..
അച്ഛൻ മരിക്കുന്നതിന്റെ ഒരുവർഷം മുൻപെ കല്യാണം കഴിച്ചു..
സുധാമണി എന്ന സുധ.. പറളിയിൽ ആണ് സുധയുടെ നാട്.. വേണുവിനെ പോലെ തന്നെ പത്താം ക്‌ളാസുകൊണ്ട് പഠനം മതിയാക്കി..
വേണുവിന് അത്യാവശ്യം കൃഷിയും കാര്യങ്ങളും ഒക്കെ ഉള്ളത് കൊണ്ട് ജീവിക്കാൻ വേണ്ടി പുറത്ത് പണിക്കൊന്നും പോകേണ്ടാ ആവശ്യമില്ല…
ഒരു ചേച്ചിയുള്ളത് പ്രമീള.. രണ്ടു കുട്ടികൾ.. അളിയൻ ഗൾഫിൽ..
അമ്മായിഅമ്മയുമായി ചേരില്ലാത്തതുകൊണ്ട് അളിയൻ ലീവിന് വരുമ്പോൾ മാത്രമേ കെട്ടിച്ച വീട്ടിലേക്കു പോകൂ…
വേണുവിന് കുട്ടികൾ ഇല്ല.. കല്യാണം കഴിഞ്ഞ ആദ്യ വർഷം തന്നെ സുധ ഗർഭം ധരിച്ചതാണ്.. പക്ഷേ അത് അബോർഷനായി..
ഇതൊക്കെ യാണ് നാട്ടിൽ വളരെ മാന്യനും പൊതുകാര്യ പ്രശക്തനുമായ വേണുവിനെ പറ്റി നാട്ടുകാർക്ക് അറിയാവുന്ന കാര്യങ്ങൾ…
എന്നാൽ നാട്ടുകാർക്കും വീട്ടുകാർക്കും അറിയാത്ത ഒരു വേണു ഉണ്ട്.. ആ വേണുവിനെ ഇപ്പോൾ രണ്ടു വർഷമായി സുധക്കും അറിയാം.. നമുക്ക് ആവേണുവിനെ ഒന്ന് പരിചയപ്പെടാം..
രാവിലെ പാടത്തുനിന്നും ചീര പറിച്ചു കെട്ടുകളക്കി സ്‌കൂട്ടറിന്റെ പിന്നിലും മുന്നിലും കേറ്റിവെച്ചു പച്ചക്കറി മാർക്കറ്റിലെ മൊത്തകച്ചവടക്കാരന് കൊടുത്തിട്ട് തിരിച്ചു വരുമ്പോഴാണ് തൊട്ടിലേക്ക് ആനയെ ഇറക്കുന്നത് കണ്ടത്..
തന്റെ ആക്റ്റീവ മുഴുവൻ ചീരയിൽ നിന്നും പറ്റിയ മണ്ണും അഴിക്കും ആയത് കൊണ്ട് വണ്ടി തൊട്ടിലിറക്കി കഴുകീട്ടു പോകാമെന്നു കരുതി വേണു വണ്ടിയുമായി തൊട്ടിലേക്ക് ഇറങ്ങി…
ആനയെ വെള്ളത്തിൽ കിടത്തി ചകിരി തൊണ്ടു കൊണ്ട് തേച്ചു കൊണ്ടിരിക്കുവാണ് പാപ്പാന്മാർ…
കുറച്ചു കുട്ടികൾ ആനയെ കുളിപ്പിക്കുന്നത് കണ്ടുകൊണ്ട് തൊട്ടിൻ കരയിൽ നിൽപ്പുണ്ട്…
വേണു വണ്ടി കഴുകുന്നതിനിടക്ക് ആനയെ കുളിപ്പിക്കുന്നത് നോക്കുന്നുണ്ട്..