പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 5 [Malini Krishnan]

Posted by

“ഓ.കെ ഡാ ഞാൻ വിളിക്കാം.” എന്നും പറഞ്ഞ് ഞാൻ ഫോൺ വെച്ചു.

ഞാൻ ബാൽക്കണിയിൽ പോയി ഇരുന്നു. അവൾ എന്റെ ഗിഫ്റ് തുറന്ന് നോക്കിട്ട് ഉണ്ടാവുമോ, ഉണ്ടെകിൽ അത് കണ്ടിട്ട് ഇഷ്ടപെട്ടിട്ട് ഉണ്ടാവുമോ അതോ ദേഷ്യം പിടിക്കുക ആണോ ചെയ്തിട്ട് ഉണ്ടാവുക. നിലാവും നോക്കി ഞാൻ സ്വപ്നം കാണാൻ തുടങ്ങി.

📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱

അതെ നിലാവിന്റെ താഴെ അവൾ ഫോൺ ചെയ്ത് കൊണ്ടിരിക്കുക ആയിരുന്നു.

“എനിക്ക് തോന്നുന്നത് ഇത് വെച്ച ആൾക്ക് വണ്ടി മാറി പോയിട്ട് ഉണ്ടാവും എന്നാണ്, അല്ലാതെ നീ ആരായിപ്പോയി പെണ്ണെ.” പ്രിയാ പറഞ്ഞു

“പൊടി നിനക് എന്നോട് നല്ല അസൂയ ഉണ്ട്, എന്നെ കാണാൻ അത്യാവശ്യം നല്ല രസം ഉണ്ട്, അതൊക്കെ ഇപ്പോഴാണാലോ പയ്യന്മാർ ശ്രേധികുനത്.” കുറച് അഹങ്കാരത്തോട് കൂടി അവൾ പറഞ്ഞു.

“ഓ പിന്നെ, നിന്നെ കാണാൻ വല്യ കുഴപ്പം ഒന്നുമില്ല, പക്ഷെ നിന്ടെ സ്വഭാവം അറിയുന്നത് കൊണ്ടാണ് ആരും നിന്ടെ അടുത്തേക്ക് ഇങ്ങനെ ഉള്ള കാര്യങ്ങൾ പറഞ്ഞ് വരാത്തത്. എനിക്ക് തോന്നുന്നത് നിന്നെ കണ്ടമാത്രം പരിചയം ഉള്ള ആരോ ആണ് ഇത് ചെയ്‌തത്‌ എന്ന് എനിക്ക് തോന്നുന്നത്. എന്റെ അറിവിൽ നമ്മുടെ ക്ലാസ്സിൽ നിന്നോട് ഇങ്ങനെ ഒരു താല്പര്യം ഉള്ളത് ആയിട്ട് അറിയില്ല.” പ്രിയാ പറഞ്ഞു.

“ഡി ഞാൻ വിളിക്കാം, ഇല്ലെങ്കിൽ തിങ്കളാഴ്ച കാണാം.” എന്നും പറഞ്ഞ് അവൾ ഫോൺ കട്ട് ചെയ്തു.

കാര്യം പ്രിയ പറഞ്ഞത് സത്യമായ ഒരു കാര്യമായിരുന്നു എങ്കിലും അവൾക്ക് അത് വളരെ വിഷമം ഉണ്ടാക്കി. ഇവളുടെ ഈ സ്വഭാവത്തിന് ഒരു പരിധി വരെ ഉത്തരവാദി ഇവളുടെ വീട്ടുകാർ തന്നെയാണ് അതുകാരണം തന്നെയാണ് അവൾ പിന്നീട് വീട്ടുകാരോട് അധികം മിണ്ടാതെ ആയതും വീട്ടിൽ പോവാൻ ഇവൾക്ക് താല്പര്യം ഇല്ലാതെ ആയതും. ഒരു കൊല്ലവും കൂടി കഴിഞ്ഞാൽ കോളേജ് ജീവിതം അവസാനിക്കും, അത് കഴിഞ്ഞാൽ കേരളത്തിന്റെ പുറത്ത് എവിടെയെങ്കിലും പോയി ബാക്കി പഠനം. പഠിക്കുക എന്നതിനും ഉപരി വീട്ടിൽ നിന്നും അകന്ന് നിൽക്കുക എന്നത് തന്നെ ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *