എന്റെ ഹൃദയമിടിപ്പ് കൂടി കൂടി വന്നു, എനിക്ക് ചുറ്റുമുള്ള മറ്റേതൊരു ശബ്ദത്തേക്കാളും കൂടുതൽ എൻ്റെ ഹൃദയമിടിപ്പ് എനിക്ക് കേൾക്കാമായിരുന്നു. ഇനി എന്ത് ചെയ്യണം എന്ന് അറിയാതെ ഞാൻ അവിടെ കിച്ചു വരുന്നതും കാത് നിന്നും.
“ഡാ ഞാൻ ചോദിച്ചു, നാളെ ആണ് ഫെർവെൽ, അളിയാ നിനക്ക് ഒരു ദിവസം കൂടിയേ സമയം ഉള്ളു. അതുകൊണ്ട് പറയാൻ ഉള്ളത് ഒക്കെ ഇപ്പൊ തന്നെ പറയണം.”
“ഇപ്പൊ തന്നെയോ, അല്ല എന്താ പറയാ.”
“എന്താടാ ഇതിൽ ഒക്കെ ഇത്ര കൺഫ്യൂഷൻ, ഉള്ളിൽ പോവുന്നു കണ്ടുപിടിക്കുന്നു, നിനക്ക് അവളെ ഇഷ്ടം ആണ് എന്ന് പറയുന്നു. പിന്നെ ആ ഗിഫ്റ്റ് വെച്ചത് നീ ആണ് എന്ന് പറയുന്നു. പിന്നെയാ അങ്ങോട്ട് ഉള്ളത് അവളുടെ മറുപടി പോലെ ഇരിക്കും.”
“പറഞ്ഞപ്പോ എല്ലാം പെട്ടന് കഴിഞ്ഞല്ലേ.”
“നീ ഇങ്ങോട്ട് നടന്നേ” കിച്ചു എന്റെ കൈവലിച്ചു കൊണ്ട് പറഞ്ഞു
“ഡാ എനിക്ക് ആകെ എന്റെ ഉള്ളിൽ ആരോ തീ ഇട്ട പോലെ ഒക്കെ തോന്നുന്നു.”
“നീ കൂറേ കോൺഫിഡൻസ് പുല്ലുതി, അവളോട് അത് പറയും ഇത് പറയും എന്നൊക്കെ പറഞ്ഞിട്ട് ഇപ്പൊ ഒരുമാതിരി മറ്റേടത്തെ പണി കാണിച്ചാൽ ഉണ്ടാലോ ഇവിടെ ഇട്ട് നിന്നെ ഞാൻ തല്ലും.”
അവന്ടെ കണ്ണും എന്റെ കൈയിൽ ഉള്ള പിടിത്തവും ഒക്കെ ആയപ്പോ അവൻ എന്നെ ശെരിക്കും തല്ലും എന്ന് തോന്നി, കൂടുതൽ ഒന്നും പറയാതെയും അവനെ എതിര്കാതെയും ഞാൻ അവന്ടെ ഒപ്പം ചെന്നു. പാർക്കിംഗ് ഏരിയായിൽ എത്തിയപ്പോ അവളുടെ സ്കൂട്ടർ കാണുന്നില്ല. എനിക്ക് സന്തോഷവും സങ്കടവും ഒരുമിച്ച് വന്നു. ഞാൻ അവനോട് കാര്യം പറഞ്ഞു.
സ്വിച്ച് ഇട്ട പോലെ അടുത്ത ദിവസമായി… കോളേജിൽ ഇന്നലെ ഉണ്ടായിരുന്ന പോലെ എല്ലാവരും പുറത്തു അല്ല ഉള്ളത് ഓഡിറ്റോറിയത്തിൽ പരിപാടി നടക്കുന്ന സ്ഥലത് ആണ്, അവളുടെ സ്കൂട്ടർ കോളേജിൽ ഉണ്ടായിരുന്നു ഞാനും കിച്ചുവും അതിന്ടെ അടുത്തും. ഒരു വൈറ്റ് ഷർട്ടും നീല ജീൻസുമായിരുന്നു ഇന്ന് എന്റെ വേഷം. കൈയിൽ ഒരു കൂളിംഗ് ഗ്ലാസ് ഉണ്ടായിരുനെകിലും അത് വെക്കണ്ട എന്നായിരുന്നു കിച്ചു സാറിന്റെ ഉപദേശം. നല്ല ലക്ഷണം എന്ന പോലെ രണ്ട് മൈനകൾ ഞങ്ങളുടെ മുൻപിൽ വന്ന് ഇരുന്നു. പെട്ടന് ഓഡിറ്റോറിയൽത്തിൽ ഉള്ള കൈയടിയുടെയും ആർപവിളികളും കേട്ടിട്ടാണ് രണ്ട് മൈനാക്കളും പറന്ന് പോയത്. കോളേജിൽ ഉള്ള എല്ലാ വർഷത്തിലേയിലും കുട്ടികൾ ഉണ്ടായിരുന്നു, ഒച്ചയും ബഹവുമായി അവർ പരസ്പരം കളർ എറിയാൻ തുടങ്ങി.