വെള്ള ഷർട്ട് ഇട്ട് വരാൻ എന്നോട് വാശി പിടിച്ച കിച്ചുവിനെ ഞാൻ നോക്കി ഇളിച്ചു. അതിന്ടെ ഇടയിൽ ആ ആൾ കൂട്ടത്തിന്റെ ഇടയിൽ ഞാൻ അവളെ കണ്ടു, കിച്ചുവിന് അവളെ കാണിച്ചു കൊടുക്കാൻ വേണ്ടി ഞങ്ങൾ ആ ആൾക്കൂട്ടത്തിന്റെ അങ്ങോട്ടെ മെല്ലെ നടന്നു. അവളെ കണ്ട ആഹ്ളാദത്തിലും ഇവന് അവളെ കാണിച്ചുകൊടുക്കാൻ ഉള്ള ദൃതിയിലും അവളുടെ വണ്ടിയിൽ ഞാൻ ഗിഫ്റ് വെക്കാൻ മറന്നു.
“ഡാ അതാ ആ നീല കളർ സൽവാർ ഇട്ടതാണ് അവൾ” ഞാൻ കൈ ചൂണ്ടി അവളെ കാണിച്ചു കൊടുത്തു.
“എല്ലാരേയും കാണാൻ ഒരേ പോലെ ഉണ്ടാലോ ഡാ, നമുക് കുറച്ച അടുത്തേക്ക് ചെല്ലാം.” കിച്ചു ആ ബഹളത്തിനിടെ ഇടയിൽ ഉറക്കണേ പറഞ്ഞു.
ദേഹത് ഒക്കെ കളർ ആയിക്കഴിഞ്ഞിരിന്നു, ഞാൻ അവനെയും കൂട്ടി അതിന്ടെ ഇടയിലേക്ക് കേറി ചെന്നു. തിരക്കിനിടെ ഇടയിൽ എനിക്ക് അവനെ നഷ്ട്ടപെട്ടു, തിരക്കും പറന്ന് നടക്കുന്ന കളറുകളുടെ ഇടയിൽ എനിക്കും എങ്ങോട്ടാ പോവേണ്ടത് എന്ന് മനസിലാവുണ്ടായിരുന്നില്ല. ഞാൻ തിരിഞ്ഞ നടന്നതും ആരുടെയോ തോളിൽ പോയി തട്ടി, മുഖം മുഴുവൻ നിറങ്ങളാൽ പൊതിഞ്ഞ ഒരു പെൺകുട്ടി, അവളുടെ കണ്ണുകളും ചിരിയും കണ്ടപ്പോ തന്നെ എനിക്ക് ആൾ ആരാണ് എന്ന് മനസ്സിലായി. ഞാൻ സോറി പറയാൻ തുടങ്ങാതിന് മുന്നേ തന്നെ മുഷ്ടികുളിൽ ചുരുട്ടി പിടിച്ച നിറങ്ങളാൽ അവൾ എന്റെ കവിളിൽ തലോടി, അവളുടെ ആദ്യ സ്പർശനം. എപ്പോഴും അവളെ കുറിച് ഓർത്ത് സ്വപ്നലോകത് കഴിയുന്ന എനിക്ക് ഇപ്പൊ നടന്നത് യാഥാർഥ്യം ആണോ അതോ വെറും മായ ആണോ എന്ന് തിരിച്ചറിയാൻ പറ്റാതെ ആയി. എന്റെ കൈകൾ കുഴഞ്ഞു, കാലുകൾ ഇടറി തുടങ്ങി, ഞാൻ വീഴുന്നത് ഞാൻ അറിഞ്ഞു. കിച്ചു എന്നെ പുറകിൽ നിന്നും പിടിച്ചു, അവൻ എന്തക്കയോ ചോദിക്കുന്നുണ്ടായിരുന്നു ഒന്നും കേൾക്കാൻ പറ്റാതെ ഞാൻ അവനെ തന്നെ നോക്കി നിന്നു. മറുപടി ഒന്നും കിട്ടാതെ ആയപ്പോ അവൻ എന്നെയും വലിച്ചുകൊണ്ട് ആ തിരക്കിനിടെ പുറത്തേക്ക് ഇറങ്ങി.
“ഡാ ഒന്ന് നിർത്തിയെ നീ, നാണിച് നാണിച് ഇത് എങ്ങോട്ടാണ്.” കിച്ചു ചോദിച്ചു