എന്താ എല്ലാവരും അവിടെ തന്നെ നിന്നെ അകത്തേക്ക് വരു പെട്ടന്ന് അകത്തു നിന്ന വന്ന ഒരാൾ പറഞ്ഞു
ദാസൻ : എന്റെ മോൻ ആദ്യായിട്ടാ പെണ്ണ് കാണാൻ ഇറങ്ങുന്നത് അവന് അതിന്റെ ടെൻഷൻ ഞങ്ങളോട് പറഞ്ഞതാ
അതൊന്നു സാരമില്ല ഞങ്ങളുടെ മോളും ആദ്യായിട്ടാ വന്ന ആലോചനകൾ ഒന്നും അവൾക്ക് ഇഷ്ടായില്ല ഇവിടുത്തെ മോനെ കണ്ടപ്പോഴേ അവൾക്ക് ഇഷ്ട്ടായിന്ന് പറഞ്ഞു അതാ നിങ്ങളോട് വരാൻ പറഞ്ഞേ ഹരി ഞങ്ങളോട് എല്ലാം പറഞ്ഞിട്ടുണ്ട് ഞാൻ സുരേഷ് നിത്യമോളുടെ അമ്മാവനാ
അയാൾ പറഞ്ഞ വാക്കുകൾ കേട്ട് മിഥുന്റെ മനസ്സിൽ ഒരു വെള്ളിടി വെട്ടി ദൈവമേ ഞാനാണെന്ന് മനസിലാക്കി തന്നെയാണ് നിത്യ ഈ പെണ്ണ് കാണാലിനോട് യെസ് പറഞ്ഞത് അവൾ എന്തെങ്കിലും പ്ലാൻ ചെയ്ത് എന്നേ കുടുക്കിയതാണോ മിഥുൻ വെട്ടി വിയർക്കാൻ തുടങ്ങി
സുരേഷ് : എല്ലാരും അകത്തേക്ക് വരുക
അകത്തേക്ക് കയറിയപ്പോൾ തന്നെ നിത്യയുടെ അച്ഛൻ എല്ലാവരെയും സ്വികരിച്ച ഇരുത്തി
സുരേഷ് : ഇത് നിത്യമോളുടെ അച്ഛൻ രാജീവ് അമ്മ സുനിത
ദാസൻ : ഞാൻ ശിവദാസൻ ഇത് എന്റെ ഭാര്യ പ്രിയ ഇത് ഞങ്ങളുടെ മൂത്തമകൻ മഹേഷ് ഇത് അവന്റെ ഭാര്യ ആതിര ഇത് അവന്റെ മോൾ ആരുഷി ഇതാണ് ചെക്കൻ എന്റെ രണ്ടാമത്തെ മകൻ മിഥുൻ വേറൊരാൾ ഉണ്ട് മൃദൂല എന്റെ മോൾ അവൾ വന്നിട്ടില്ല
രാജീവ് : യാത്രയൊക്കെ സുഖമായിരുന്നോ ചേട്ടാ
ദാസൻ : സുഖമായിരുന്നു
രാജീവ് : നിങ്ങൾക്ക് ഇതുവഴി കല്യാണത്തിന് പോകണമല്ലോ ഹരി പറഞ്ഞിരുന്നു
ദാസൻ : അതേ എന്റെ അളിയന്റെ മോളുടെ കല്യാണമാണ് അതുകൊണ്ടാണ് ഇത്ര രാവിലെ എത്തിയത്
രാജീവ് : മോൻ ഏത് ഡിപ്പാർട്മെന്റിലാ ജോലി
മിഥുൻ : _______________ ഡിപ്പാർട്മെന്റ്
രാജീവ് : മോനെ പറ്റി ഹരി ഒരുപാട് പറഞ്ഞിട്ടുണ്ട് ഞങ്ങൾ ഒരു ഓഫീസിലാ ജോലി ചെയ്യുന്നേ
ദാസൻ : ഒരുപാട് കാലമായോ ഒരുമിച്ച് ജോലിചെയ്യൽ തുടങ്ങിയിട്ട്