‘“ അതാ ഞാനും പറഞ്ഞെ ഒന്നു പുറത്തേക്ക് വാ… എനിക്ക് ഒന്നു സംസാരിക്കണം പ്ലീസ്” ഞാൻ നിന്ന് കെഞ്ചി.
‘“ പുറത്തേക്കോ!….. നടക്കില്ല, നീ പോകാൻ നോക്ക് അമലെ…” ഇതും പറഞ്ഞ് മായ തുറന്നു വച്ച ജനാല പാളിയിൽ പിടിച്ചു കൊണ്ട്,ജനാല അടയ്ക്കുവാൻ മുതിർന്നു. ഞാൻ വേഗം അവളുടെ കൈയ്യിൽ പിടുത്തമിട്ടുകൊണ്ട് അവളുടെ കണ്ണുകളിലേക്ക് ദയനീയമായ് നോക്കി.
‘“ നീ എന്താ ഈ കാണിക്കുന്നെ, ശ്ശെ.. നീ ഒന്നു പിടിവിട്ടെ.”
“ എനിക്കൊന്ന് സാമാധാനമായ്ട്ട് സംസാരിച്ചാൽ മാത്രം മതി, ഒന്ന് പുറത്തേക്ക് വാ മോളെ” ദയനീയമായ് ഞാൻ പറഞ്ഞു.
‘“ നിനക്കെന്താ എൻ്റെ അവസ്ഥ പറഞ്ഞാൽ മനസ്സിലാകാത്തെ, എൻ്റെ ഏട്ടൻ മരിച്ചിട്ട് ഒരാഴ്ച തികഞ്ഞതേ ഉള്ളൂ, അതിനിടയിലാ നീ കൂടി ഇപ്പൊ എന്നെ ഇങ്ങനെ വിഷമിപ്പിക്കുന്നെ. പിന്നെ ഇപ്പോൾ നമ്മളെ ആരേലും കണ്ടാൽ പിന്നെ പറയണോ എൻ്റെ കാര്യം”’മായ കരച്ചിലിൻ്റെ വക്കോളം എത്തിയിരുന്നു.
‘“ നിൻ്റെ കാര്യം,നിൻ്റെ അവസ്ഥ,നിൻ്റെ വിഷമം എല്ലാം നിൻ്റെ…നിൻ്റെ… നിൻ്റെ.നീ എന്താ എൻ്റെ ഭാഗം മനസ്സിലാക്കാത്തെ? ഈ പറഞ്ഞതൊക്കെ എനിക്കും ഉണ്ട് വിഷമവും ഒക്കെ. എല്ലാം നീ കാരണമാ ഞാൻ ഒന്ന് ഉറങ്ങിയിട്ട് എത്ര നാളായെന്ന് നിനക്കറിയാമോ?”
പെട്ടെന്ന് മായയുടെ മകൾ കിടക്കയിൽ തിരിഞ്ഞു കിടന്നു. അവളുടെ അനക്കം ശ്രദ്ധയിൽപ്പെട്ട ഞാൻ സംസാരം നിർത്തി. മായയും ഒരു നിമിഷം കിടുങ്ങി. ഒന്നുനെടുവീർപ്പെട്ട് കൊണ്ട് മായ പറഞ്ഞു “കണ്ടില്ലെ,നമുക്ക് പിന്നെ സംസാരിക്കാം നീ ഇപ്പൊ ദയവ് ചെയ്ത് പോ…”
“ഈ ലോകം ഇന്ന് അവസാനിച്ചാൽ പോലും നിന്നോട് ഇന്ന് സംസാരിക്കാതെ ഞാൻ ഇവിടുന്ന് പോകില്ല. ഞാൻ പുറക് വശത്തുണ്ടാകും” എന്നും പറഞ്ഞ് ഞാൻ ആ ജനൽ പാളി അടച്ചു.
പതിയെ ഞാൻ പുറക് വശത്തെ ഡോറിന് മുന്നിൽ സ്ഥാനം പിടിച്ചു. ‘പണി പാളിയോ അനക്കം ഒന്നുമില്ലല്ലോ, വന്നില്ലെങ്കിൽ മൂഞ്ചി. എന്തായാലും പറഞ്ഞു പോയ് നേരം വെളുക്കുന്നവരെയെങ്കിലും നിൽക്കാം’ ഇങ്ങനെ ആലോചിച്ച് ഞാനവിടെ നിന്നു, അവളെയും പ്രതീക്ഷിച്ച്. 5 മിനിട്ടിനു ശേഷം വാതിൽ തുറക്കുന്ന ഒച്ച കേട്ടു. അപ്പോഴാണ് ആശ്വാസം തോന്നിയത്.