21ലെ പ്രണയം 5 [Daemon]

Posted by

 

ഞാൻ വേഗം അവളുടെ കൈയ്യിൽ പിടിച്ചു അവിടെ നിർത്തി. “ഇതാണ് പറ്റിയ സ്ഥലം, വിശ്വേട്ടൻ്റെ മുന്നിൽ വച്ച് എനിക്ക് എല്ലാം ഏറ്റു പറയണം. മാത്രമല്ല, ഈ മതിൽ കെട്ടിനകത്ത് ഇവിടെ നിന്നാൽ ആരും കാണില്ല.”

 

‘“ ഞാൻ ചെയ്ത ഏറ്റവും വലിയ ഒരു തെറ്റ് തന്നെയാണ് നീയുമായിട്ടുള്ള ഈ ബന്ധം, അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കിൽ ഞാൻ ഇപ്പൊ ഈ അവസ്ഥയിലും നിൻ്റെ മുന്നിൽ നിന്ന് കൂടുതൽ വേദന അനുഭവിക്കേണ്ടി വരില്ലായിരുന്നു.” മായയുടെ കണ്ണിൽ നിന്നും കണ്ണുനീർ പൊടിഞ്ഞു.

 

‘“ അത് തന്നെയാണ് എനിക്കും പറയാനുള്ളത്. നിൻ്റെ വേദനയോളം വരുമോ എന്നറിയില്ല,എങ്കിലും ഞാനും നിൻ്റെ അവസ്ഥയിൽ വേദനിച്ചു. എത്ര ദിവസമായ് സമാധാനത്തോടെ ഉറങ്ങിയിട്ട്, മരണ ദിവസം കരഞ്ഞു തളർന്നിരുന്ന നിൻ്റെ മുഖമാണ് കണ്ണടച്ചാൽ എൻ്റെ മുന്നിൽ വരുന്നത്.”

 

“ഇതൊക്കെ പറയാനാണോ നീ ഇപ്പൊ വന്നത്, എനിക്ക് നിന്നോട് സ്നേഹമില്ലാഞ്ഞിട്ടല്ല, ഈ അവസ്ഥ നിനക്ക് മനസ്സിലാകില്ലെ, എൻ്റെ കഴുത്തിൽ താലി കെട്ടിയ മനുഷ്യനാ ഈ കിടക്കുന്നെ” മായ പൊട്ടി കരഞ്ഞു. ഞാൻ അവളെ ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ചു. കുറച്ച് സമയം എൻ്റെ മാറിൽ തല ചായ്ച്ച് അവൾ ഏങ്ങലടിച്ചു കരഞ്ഞു. അവളുടെ വിടർന്നു പരന്ന മുടിയിഴകളിൽ വിരലുകളോടിച്ച് ഞാൻ സമാധാനിപ്പിച്ചു.

 

കുറച്ചു നേരത്തിനൊടുവിൽ അവൾ ഒരല്പം സാധാരണ നിലയിലെത്തിയപ്പോൾ അവളെ എന്നിൽ നിന്നും അടർത്തിക്കൊണ്ട് അവളുടെ മുഖം എൻ്റെ കൈക്കുമ്പിളിൽ കോരിയെടുത്തു. കരഞ്ഞുകലങ്ങിയ മിഴികൾ കണ്ണുനീരിനാൽ കുതിർന്നിരിക്കുന്നു. കവിളുകൾ ചുമന്നു തുടുത്തിരിക്കുന്നു,അവിടമാകെ കണ്ണുനീർ പടർന്നിരിക്കുന്നു. വേർപെട്ട ചുണ്ടുകൾ വിറകൊള്ളുന്നു. ഈ അവസരത്തിലും എൻ്റെ പെണ്ണിനെ ഈ നിലാവെളിച്ചത്ത്, ഇരുട്ടിൻ്റെ നേരിയ തണുപ്പത്ത് ഇങ്ങനെ നോക്കിയിരിക്കുന്ന ഈ മുഹൂർത്തമാണ് ഞാൻ കണ്ടിട്ടുള്ള ഏറ്റവും സുന്ദരമായ കാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *